ഹോട്ട് ആകാന്‍ നോക്കി, കോപ്പ് ആയി; പ്രായം എത്രയെന്ന് വല്ല ബോധവും ഉണ്ടോ? നവ്യയുടെ ന്യു ലുക്കിന് വിമര്‍ശനം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ എന്നന്നേക്കുമായി ഇടം നേടിയ താരം. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നവ്യ മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കലോത്സവ വേദികളിലൂടെ സിനിമയിലെത്തിയ നവ്യ മികച്ചൊരു നര്‍ത്തകി കൂടെയാണ്.

മലയാളത്തില്‍ തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയായിരുന്നു നവ്യ ഇടവേളയെടുക്കുന്നത്. വിവാഹത്തോടെയാണ് താരം സിനിമ വിടുന്നത്. പിന്നീട് നീണ്ട പത്ത് വര്‍ഷത്തിന് ശേഷമാണ് നവ്യ നായര്‍ തിരിച്ച് വരുന്നത്. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നാണ് നവ്യയുടേത്.

Navya Nair

ഒരുത്തീ എന്ന വികെ പ്രകാശ് ചിത്രത്തിലൂടെയാണ് നവ്യ തിരികെ വരുന്നത്. സിനിമ വലിയ വിജയമായി മാറുകയും നവ്യ തന്റെ മടങ്ങി വരവില്‍ കയ്യടി നേടുകയും ചെയ്തു. തുടര്‍ന്ന് ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായി ടെലിവിഷനിലേക്കും നവ്യ എത്തി. നൃത്ത വേദികളിലും സജീവമാണ് നവ്യ നായര്‍. തന്റെ നിലപാടുകളിലൂടേയും നവ്യ വാര്‍ത്തകളില്‍ നിറയാറുണ്ട്.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നവ്യ നായര്‍. താരത്തിന്റെ ഫോട്ടോഷൂട്ടുകളും മറ്റും വൈറലായി മാറാറുണ്ട്. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളൊക്കെ നവ്യ സോഷ്യല്‍ മീഡിയിയലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നവ്യ പങ്കുവച്ച പുതിയ ചിത്രങ്ങളും വൈറലായി മാറുകയാണ്. ഓറഞ്ച് നിറത്തിലുള്ള സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാണ് നവ്യ എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.

അതേസമയം നവ്യയുടെ ഫോട്ടോഷൂട്ടിനെതിരെ ചിലര്‍ മോശം കമന്റുകളുമായി എത്തിയിട്ടുണ്ട്.'ഹോട്ട് ആവന്‍ നോക്കിട്ട് കോപ്പ് ആയ പോലുണ്ട്, നല്ല തല്ലിപ്പൊളി ലുക്ക്, വെയ്റ്റിംഗ് ഫോര്‍ നേവല്‍ ഫോട്ടോഷൂട്ട്, ഇനി ബിക്കിനി വീഡിയോ, നവ്യ വന്യമായിപ്പോയി, ഇത് കാണുന്ന ആറാട്ടണ്ണന്‍ നവ്യ ഹോട്ട് ആണ് ശെക്ഷി ആണ്, നൈസ് അമ്മച്ചി ഷോ, കിഴവിയായി' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ ചില പ്രതികരണങ്ങള്‍.

തന്റെ സിനിമകളിലെ നാട്ടിന്‍പുറത്തുകാരി ഇമേജിന്റെ പേരിലാണ് സോഷ്യല്‍ മീഡിയ നവ്യയ്‌ക്കെതിരെ സദാചാര ആക്രമണം നടത്തുന്നത്. അതിന് പുറകിലെ നവ്യ നായര്‍ എന്ന വ്യക്തിയേയോ അവരുടെ ഇഷ്ടങ്ങളെയോ സോഷ്യല്‍ മീഡിയ പരിഗണിക്കുന്നില്ലെന്ന് വേണം മനസിലാക്കാന്‍. അതേസമയം നവ്യയ്ക്ക് പിന്തുണയുമായും ചിത്രങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Navya Nair

'നവ്യ വൈന്‍ പോലെയാണ്, പ്രായം കൂടുന്തോറും സൗന്ദര്യവും കൂടുന്നു, പ്രായം എത്രയായെന്ന് വല്യ ബോധവും ഉണ്ടോ? ക്യുന്‍ ഓഫ് ബ്യൂട്ടി, സോഷ്യല്‍ മീഡിയയ്ക്ക് തീപിടിപ്പിക്കും, തന്റെ പ്രൈമിനേക്കാള്‍ സുന്ദരിയാണ് ഇപ്പോള്‍, ലേഡി മമ്മൂട്ടി, പ്രായം വെറും അക്കം മാത്രം, ഏതാ മൂഡ് പൊളി മൂഡ്' എന്നിങ്ങനെയാണ് നവ്യയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കിയ കമന്റുകള്‍.

ഒരുത്തീയിലുടെ തിരികെ വന്ന നവ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ജാനകി ജാനേ ആയിരുന്നു. വരാഹം ആണ് നവ്യയുടെ പുതിയ സിനിമ. ഈ വര്‍ഷം നവ്യയുടേതായി സിനിമകളൊന്നും പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലും നൃത്ത വേദികളിലുമെല്ലാം സജീവമായി തന്നെയുണ്ട് നവ്യ.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X