ദീലിപിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ബുദ്ധിമുട്ട് ഉണ്ടാക്കും, കാവ്യ സുഹൃത്തല്ല; തുറന്ന് പറഞ്ഞ് നവ്യ നായര്‍

മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു നവ്യ നായര്‍. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നവ്യ നായര്‍. ഇപ്പോഴിതാ നവ്യ നായര്‍ തിരിച്ചു വന്നിരിക്കുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നവ്യ നായര്‍ മനസ് തുറക്കുകയാണ്.

കലോത്സവത്തിലൂടെയാണ് നവ്യ സിനിമയിലെത്തുന്നത്. കലോത്സവത്തില്‍ തനിക്ക് പകരം അമ്പിളി ദേവിയ്ക്ക് ഒന്നാം സ്ഥാനം നല്‍കിയതിനന് പൊട്ടിക്കരയുന്ന നവ്യയുടെ വീഡിയോ പണ്ട്് വാര്‍ത്തയായിരുന്നു. ആ വീഡിയോ ഇപ്പോള്‍ കാണുമ്പോള്‍ എന്താണ് തോന്നുന്നതെന്ന അവതാരകന്റെ ചോദ്യത്തിനാണ് നവ്യ മറുപടി നല്‍കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

ചിരി

ചിരിയാണ് വരുന്നത്. പണ്ടാരോ പറഞ്ഞിട്ട്ില്ലേ, പണ്ട് കരഞ്ഞ കാര്യങ്ങളൊക്കെ പിന്നീട് ചിരിക്കാനുള്ള കാരണങ്ങളായി മാറും, പണ്ട് പൊട്ടിചിരിച്ച കാര്യങ്ങള്‍ പിന്നീട് ഓര്‍ത്ത് കണ്ണ് നനയുമെന്ന്. ഇപ്പോള്‍ അത് ആലോചിക്കുമ്പോള്‍ അതൊരു തമാശയായിട്ടാണ് തോന്നുന്നത്. ഒരുപക്ഷെ ഇപ്പോഴായിരുന്നുവെങ്കില്‍ അത് അവഗണിക്കാമായിരുന്നു. ഉദാഹരണത്തിന് ഒരു അവാര്‍ഡ്, കിട്ടുമെന്ന് നമ്മള്‍ കരുതിയിരുന്നു, ്അതിനുള്ള അര്‍ഹതയുണ്ടെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ലെങ്കിലോ? കരയാനോ ഇതുപോലെ മീഡിയയുടെ മുന്നില്‍ പോയിരുന്ന് കരയാനോ നില്‍ക്കില്ലെന്നാണ് നവ്യ പറയുന്നത്.

പ്രണയം

നന്ദനത്തിന്റെ സമയത്ത് നവ്യയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. അതും മറന്നുവോ? എന്നായിരുന്നു അടുത്ത ചോദ്യം. ഒരു സ്‌റ്റേറ്റ്‌മെന്റായി പറഞ്ഞു, എനിക്ക് പ്രണയമുണ്ടായിരുന്നുവെന്ന്. നന്ദനത്തിന്റെ സമയത്തെന്നല്ല എനിക്ക് ജീവിതത്തില്‍ പ്രണയമുണ്ടായിട്ടുണ്ട്. പക്ഷെ പ്രണയമൊന്നും ഞാന്‍ മറന്നിട്ടില്ല്. പ്രണയം അങ്ങനെ മറക്കേണ്ടതല്ലെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാ പ്രണയങ്ങളും എനിക്കോര്‍മ്മയുണ്ട്്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യം ബീയിംഗ് ഇന്‍ ലവ് ആണെന്നായിരുന്നു ഇതിന് നവ്യ നല്‍കിയ മറുപടി. പിന്നാലെ ദീലിപിനെക്കുറിച്ചായിരുന്നു ചോദ്യം. ദിലീപിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സങ്കോചമുണ്ടാക്കുമോ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്.

ബുദ്ധിമുട്ടാണ്

ആ ഉണ്ട്. ഇത്തരം ചോദ്യങ്ങള്‍ ബുദ്ധിമുട്ടാണെന്നായിരുന്നു അതിന് നവ്യ നല്‍കിയ മറുപടി. നേരത്തെ ഞാന്‍ പറഞ്ഞിരുന്നു, ശരിയുടെ പക്ഷെ തെറ്റിന്റെ പക്ഷം എന്നത് റിലേറ്റീവായി പോകുന്നുണ്ട്. ഈ വിഷയം തന്നെ കോടതിയില്‍ ഇരിക്കുന്നൊരു വിഷയമാകുമ്പോള്‍ അ്‌തേക്കുറിച്ച് ആധികാരികമായി പറഞ്ഞ് അത് വഷളാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിന്നെ എന്റെ സഹപ്രവര്‍ത്തക അനുഭവിച്ച ബുദ്ധിമുട്ട് വലിയ ബുദ്ധിമുട്ടാണ്. അവളുടെ കൂടെ എന്നതില്‍ എന്നും മാറ്റമില്ലെന്നും നവ്യ പറയുന്നു. പിന്നാലെ ഡബ്ല്യുസിസിയെക്കുറിച്ചും നവ്യ തന്റെ നിലപാട് വ്യക്തമാക്കി. ഞാന്‍ ബോംബെയിലായിരുന്നു. അതിനാല്‍ മീറ്റിംഗുകളിലൊന്നിലും പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. ഡബ്ല്യുസിസി കൊണ്ടു വന്ന ഒരുപാട് കാര്യങ്ങളുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാനുള്ള ഒരിടം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഹേമ കമ്മീഷന്‍ റിപ്പോര്‍്ട്ട് ഇപ്പോള്‍ ചര്‍ച്ചയാകാന്‍ കാരണം ഡബ്ല്യുസിസി അതേക്കുറിച്ച് സംസാരിച്ചതിനാലാണ്. അതിന് മുമ്പ് തന്നെ റിപ്പോര്‍ട്ട് പുറത്ത് വരേണ്ടതായിരുന്നുവെന്നാണ് ഞാനും കരുതുന്നതെന്നും നവ്യ പറയുന്നു.

സുഹൃത്തുക്കളല്ല

കുറേക്കാലമായി ഞാന്‍ വീട്ടമ്മയാണ്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. എല്ലാവരുമിരിക്കുന്നൊരു വേദിയില്‍ സ്ത്രീകള്‍ നേരിടുന്നൊരു പ്രശ്‌നത്തെക്കുറിച്ച് ഒരു വിമുഖത വരും. ഇന്നെയാള്‍ ഇങ്ങനെ ചെയ്തുവെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ടാകും. പറയുന്നുവരുണ്ടാകും. അത് നല്ലതാണ്. പക്ഷെ എന്നെ കൊണ്ട് അത് പറ്റണമെന്നില്ല. ഒരാള്‍ മോശമായി പെരുമാറിയില്‍ അത് എങ്ങനെ പുറത്ത് പറയുമെന്ന് സങ്കോചമുള്ള സ്്ത്രീകളില്‍ പെടുന്ന ആളാണ് ഞാന്‍. അത് നല്ലതാണെന്നല്ല പറയുന്നത്. നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറയാന്‍ സാധിക്കണം. ആ സ്റ്റിഗ്മ മാറണം. പക്ഷെ പെട്ടെന്ന് എനിക്കത് ചെയ്യാന്‍ സാധിക്കില്ലെന്നും നവ്യ പറയുന്നു. അതേസമയം കാവ്യ മാധവനും താനും വ്യക്തിപരമായി സുഹൃത്തുക്കളല്ലെന്നും നവ്യ നായര്‍ പറയുന്നുണ്ട്.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X