For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദനയെടുത്ത് കരയുമ്പോഴും സെല്‍ഫി ചോദിച്ച് വന്നു, പ്രസവ വേദനയേക്കാള്‍ വിഷമം ആ പ്രയോഗത്തില്‍: നവ്യ

  |

  വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ നായര്‍. വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്നും വിട്ടു നിന്ന നവ്യ പത്ത് വര്‍ഷത്തിന് ശേഷം ഒരുത്തീയിലൂടെയാണ് തിരികെ വന്നിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമെല്ലാം നവ്യ നായര്‍ മനസ് തുറക്കുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു നവ്യ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  മണികണ്ഠന്‍ വന്നത് വെറുതെയല്ല, പുരുഷന്മാര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; മുന്നറിയിപ്പുമായി അഖില്‍

  ജീവിതത്തില്‍ ഒരുപാട് വിഷമിപ്പിച്ച കാര്യങ്ങളെക്കുറിച്ചും പരിപാടിയില്‍ നവ്യ സംസാരിച്ചിരുന്നു. ''ഒരു ഫ്ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട് ലീഗലി കുറച്ച് കാര്യങ്ങളുണ്ടായിരുന്നു. മാനസികമായി വല്ലാതെ തളര്‍ന്നുപോയിരുന്ന സമയമായിരുന്നു അത്. അന്ന് ഗുരുവായൂരില്‍ ഒരു ഡാന്‍സ് പെര്‍ഫോമന്‍സുണ്ടായിരുന്നു. മേക്കപ്പിട്ടിരുന്ന സമയത്തെല്ലാം നല്ല വിഷമമായിരുന്നു. പെര്‍ഫോം ചെയ്യാന്‍ കേറിയപ്പോള്‍ എന്തോ ഒരു എനര്‍ജി എന്നില്‍ പ്രവേശിക്കുന്നതായി തോന്നിയിരുന്നു. ആ പെര്‍ഫോമന്‍സിന് മുന്‍പെങ്ങും കിട്ടാത്ത കൈയ്യടിയും അഭിനന്ദനങ്ങളുമാണ് ലഭിച്ചത്. അന്ന് മനസ് വിഷമിപ്പിച്ച പ്രശ്നം പിന്നീടൊരിക്കലും ഉണ്ടായിട്ടുമില്ല'' എന്നാണ് നവ്യ പറയുന്നത്.

  Recommended Video

  എനിക്ക് ശത്രുതയുള്ളത് ദിൽഷയോട്..പണി തന്നത് ഇവരൊക്കെ | Shalini Bigg Boss 1st Exclusive Interview

  കലാകാരന്മാരുടെ മനസ് വിഷമിക്കുന്നതിനെക്കുറിച്ചൊന്നും പ്രേക്ഷകര്‍ക്ക് അറിയേണ്ടതില്ലെന്നാണ് നവ്യ പറയുന്നത്. പിന്നാലെ വേദനിച്ചിരിക്കുന്ന സമയത്ത് സെല്‍ഫി ചോദിച്ച് ആരാധകരെത്തിയ സംഭവവും നവ്യ പങ്കുവെക്കുന്നുണ്ട്. മുന്‍പൊരിക്കല്‍ അപ്പന്‍ഡിസൈറ്റിസ് വേദന കൂടി ആശുപത്രിയില്‍ പോയിരുന്നു. വേദനയെടുത്ത് കരയുന്ന സമയത്തും എന്നോട് ചിലര്‍ സെല്‍ഫി ചോദിച്ചിരുന്നു. അങ്ങനെയുള്ള അനുഭവങ്ങളൊക്കെയുണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്. താന്‍ ദൈവ വിശ്വാസിയാണെന്നാണ് നവ്യ പറയുന്നത്. ജീവിതത്തില്‍ ഏറ്റവും വലിയ ശക്തിയായി തോന്നുന്നത് ഗുരുവായൂരപ്പനാണെന്നും ഞാന്‍ തികഞ്ഞൊരു വിശ്വാസിയാണെന്ന് പറയാന്‍ എനിക്കൊരു മടിയുമില്ലെന്നും നവ്യ വ്യക്തമാക്കുന്നു.

  തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കവെ നവ്യ പറഞ്ഞത് വീണ്ടും അഭിനയിക്കാന്‍ എത്തിയപ്പോള്‍ വീട്ടിലേക്ക് തിരികെ വരുന്ന ഫീലായിരുന്നുവെന്നാണ്. അതേസമയം, പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നുള്ള കാര്യത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു എന്നും നവ്യ പറയുന്നു. തിയേറ്റര്‍ വിസിറ്റിനൊക്കെ പോയപ്പോള്‍ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. എല്ലാവരും അവരുടെ സ്നേഹം എന്നെ നേരില്‍ അറിയിച്ചിരുന്നു. അതൊക്കെ കണ്ടപ്പോഴാണ് എനിക്ക് ആശ്വാസമായതെന്നാണ് നവ്യ പറയുന്നത്. ഒരുത്തീയുടെ റിലീസിന് പിന്നാലെ നടന്ന പത്രസമ്മേളനത്തിലെ നടന്‍ വിനായകന്റെ പ്രസ്താവന വലിയ വിവാദമായി മാറിയിരുന്നു. ഇതേക്കുറിച്ചും നവ്യ മനസ് തുറക്കുന്നുണ്ട്. ഒരുത്തിയുടെ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്യുന്നതിന് വേണ്ടിയാണ് അന്ന് എല്ലാവരും ഒത്തുകൂടിയത്. ചോദിച്ച ചോദ്യവും അതിന് ലഭിച്ച മറുപടിയും പ്രശ്നമായിരുന്നു. അന്ന് ഞാനെന്തെങ്കിലും പ്രതികരിച്ചിരുന്നുവെങ്കില്‍ അത് സിനിമയെക്കൂടി ബാധിച്ചേനെ എന്നാണ് നവ്യ പറയുന്നത്. താരത്തിന്റെ മൗനത്തിനെതിരെ ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് അതേക്കുറിച്ച് ചോദ്യം വന്നപ്പോള്‍ പ്രതികരിച്ചിരുന്നുവെന്നും നവ്യ പറയുന്നു.

  വികെ പ്രകാശ് ആയിരുന്നു ഒരുത്തീയുടെ സംവിധാനം. ചിത്രത്തില്‍ രാധാമണിയെന്ന ബോട്ട് കണ്ടക്ടറുടെ വേഷമാണ് നവ്യ അവതരിപ്പിച്ചത്. ജീവതത്തില്‍ അപ്രതീക്ഷിതമായി കടന്നു വരുന്നൊരു വെല്ലുവിളിയെ നേരിടുന്ന സാധാരണക്കാരിയായുള്ള നവ്യയുടെ പ്രകടനം കയ്യടി നേടിയിരുന്നു. താരത്തിന്റെ പ്രകടനവും സിനിമയുമെല്ലാം കയ്യടി നേടിയിരുന്നു. സിനിമാ രംഗത്തെ സ്ത്രീവിരുദ്ധതയെക്കുറിച്ചും മറ്റുമുള്ള നവ്യയുടെ വാക്കുകളും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരുന്നു. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളായ നവ്യയുടെ തിരിച്ചുവരവിന് മികച്ച സ്വീകരണമാണ്് ആരാധകര്‍ നല്‍കിയത്. താരത്തിന്റെ മികച്ച പ്രകടനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയിട്ടുള്ള നടിയാണ് നവ്യ. തിരിച്ചുവരാന്‍ തനിക്ക് പ്രചോദനമായത് മഞ്ജു വാര്യരുടെ തിരിച്ചുവരവാണെന്നാണ് നവ്യ തന്നെ പറഞ്ഞിട്ടുള്ളത്.

  പരിപാടിക്കിടെ തുമ്പപ്പൂ പ്രയോഗത്തെക്കുറിച്ചും നവ്യ നായര്‍ മനസ് തുറക്കുന്നുണ്ട്. ''എനിക്കും സന്തോഷേട്ടനും പനിയായിരുന്നു അന്ന്. കാവടിയുടെ സമയത്തായിരുന്നു. അത് കളറാക്കണമെങ്കില്‍ ചേച്ചി ഉഷാറാവണം എന്നായിരുന്ന എല്ലാവരും പറഞ്ഞത്. പനി മാറാന്‍ തുമ്പപ്പൂവിന്റെ നീര് പിഴിഞ്ഞ് മൂക്കിലൊഴിച്ചാല്‍ മതി, അവര് തന്നെ പോയി തുമ്പയൊക്കെ പറിച്ച് നീരൊക്കെ എടുത്തു. രണ്ട് തുള്ളി വെച്ച് രണ്ടുമൂക്കിലും ഒഴിച്ചു, വേദന തലയിലേക്ക് അരിച്ച് കയറുകയായിരുന്നു. അപ്പോഴേക്കും ഛര്‍ദ്ദിയും തുടങ്ങിയിരുന്നു. പ്രസവ വേദനയേക്കാളും വല്യ വേദനയായിരുന്നു. ഇപ്പോഴും അത് വിശദീകരിക്കാനാവില്ല. തുമ്പപ്പൂച്ചാര്‍ എന്ന് പറഞ്ഞാല്‍ ഇപ്പോഴും ഞാനോടിക്കും'' എന്നാണ് നവ്യ പറയുന്നത്.

  Read more about: navya nair
  English summary
  Navya Nair Talks About Her Comeback And How Fans Often Disregard Their Emotions
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X