twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരുകുലസ്ത്രീയല്ല; ആശ്രമജീവിതത്തിലേക്ക് പോയാലോ എന്ന് ആലോചിച്ചിരുന്നുവെന്നും നവ്യ

    |

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അടക്കം സ്വന്തമാക്കിയിട്ടുള്ള നവ്യ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു കഥാപാത്രവുമായി തിരികെ വന്നിരിക്കുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. ഇതിനിടെ ഇപ്പോഴിതാ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള നവ്യയുടെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.

    ഗര്‍ഭിണിയായതോടെ അമ്മയുമായുള്ള പിണക്കം മാറി; ഡെലിവറിയ്ക്ക് വീട്ടില്‍ വിളിച്ചോണ്ട് വന്നെന്ന് നടി അനുശ്രീഗര്‍ഭിണിയായതോടെ അമ്മയുമായുള്ള പിണക്കം മാറി; ഡെലിവറിയ്ക്ക് വീട്ടില്‍ വിളിച്ചോണ്ട് വന്നെന്ന് നടി അനുശ്രീ

    മനോരമ ന്യൂസിലെ നേരെ ചൊവ്വയില്‍ സംസാരിക്കുകയായിരുന്നു നവ്യ നായര്‍. ജീവിതത്തില്‍ എങ്ങനെയുള്ള സ്ത്രീയാണ് നവ്യ, കുലസ്ത്രീയാണോ? എന്ന ചോദ്യത്തിനായിരുന്നു നവ്യ മറുപടി നല്‍കിയത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ഞാന്‍ കുലസ്ത്രീയല്ല

    ഞാന്‍ കുലസ്ത്രീയല്ല. ഞാനൊരു സാധാരണ സ്ത്രീയാണ്. എന്റെ അമ്മയൊക്കെ വീട്ടിലെ എല്ലാ പണികളും ചെയ്യുമായിരുന്നു. അമ്മ ടീച്ചറാണ്. രാവിലെ സ്‌കൂളില്‍ പോകുന്നതിന് മുമ്പ് എല്ലാവര്‍ക്കും ഭക്ഷണമുണ്ടാക്കി ടേബിളില്‍ കൊണ്ടു വച്ച്, പിള്ളേര് ഇഡ്ഡലി കഴിച്ചോ എന്നുറപ്പ് വരുത്തി, അപ്പൂപ്പന്റെ കാര്യങ്ങള്‍ നോക്കി, ഇങ്ങനെ അമ്മ പറന്ന് നടക്കും. സൂപ്പര്‍ വുമണ്‍ ആണ്. ഇതിനിടെ ഞങ്ങളെ വഴക്കും പറയും. ചിലപ്പോള്‍ തലേ ദിവസത്തെ പാത്രം ബാഗില്‍ കിടക്കുകയായിരിക്കും. അത് തിരിച്ചു കൊണ്ടു വരുവിപ്പിക്കും, ഇതിനിടെ ഞങ്ങളെ പിച്ചും. അങ്ങനെ എല്ലാ കാര്യത്തിലും അമ്മയുടെ കണ്ണെത്തും. എനിക്ക് ഒരു സമയം ഒരു കാര്യത്തിലേ കണ്ണെത്തൂ. എന്റെ മോന്‍ എന്നെ കളിയാക്കും. അമ്മ വായിച്ചു കൊണ്ടിരുന്നാല്‍ പിന്നെ വായന മാത്രം ആണ്, കുക്ക് ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ കുക്കിംഗ് മാത്രമാണ് എന്ന് പറഞ്ഞ്.

    അമ്മ

    കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് വയ്യാതെയായി. എല്ലാം കൂടെ ചെയ്യാന്‍ ശ്രമിക്കും. എന്തിനാണ് നമ്മള്‍ അങ്ങനെ ചെയ്യുന്നത്. പ്രായത്തിനും ഒരു മനുഷ്യന് കഴിയാവുന്നതിനും അപ്പുറത്ത് സ്‌ട്രെസ് ആണ്. എന്തിനാണ് അങ്ങനെ? പുരുഷന്മാര്‍ ഒരിക്കലും അങ്ങനെയല്ല. അതുകൊണ്ട് അവര്‍ ക്വാളിറ്റേറ്റീവ് ആയി വര്‍ക്ക് ചെയ്യും. സ്ത്രീകള്‍ ക്വാന്‍ഡിറ്റിയാണ്. ക്വാളിറ്റി പലപ്പോഴും എത്താന്‍ സാധിക്കാത്തത് കഴിവില്ലാത്തത് കൊണ്ടല്ല മറിച്ച് നൂറ് കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് എന്നും നവ്യ പറയുന്നു. എന്നാല്‍ മള്‍ട്ടി ടാസ്‌കിംഗ് കഴിവ് കൂടുതലാണ് സ്ത്രീകള്‍ക്ക് എന്നല്ലേ അതിനര്‍ത്ഥം എന്നായിരുന്നു അവതാരകന്റെ മറുചോദ്യം. ഇതിനും നവ്യ മറുപടി നല്‍കുന്നുണ്ട്.

    മള്‍ട്ടി ടാസ്‌കിംഗ് അല്ല

    മള്‍ട്ടി ടാസ്‌കിംഗ് അല്ല. നമ്മളുടെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് മള്‍ട്ടി ടാസ്‌കിംഗ് ചെയ്്തു പോവുകയാണ്. സാധാരണ ജോലിക്ക് പോകുന്നൊരു സ്ത്രീയാണെങ്കില്‍ രാവിലെ അഞ്ച് മണിയ്ക്ക് എഴുന്നേല്‍ക്കണം. രാവിലത്തേക്കുളള ഭക്ഷണമുണ്ടാക്കണം. ഉച്ചയ്ക്കത്തേക്കുള്ളതുണ്ടാക്കണം. പിള്ളേര്‍ക്കുള്ളത് ഉണ്ടാക്കണം. രാവിലെ പിള്ളേര്‍ക്ക് കൊടുക്കണം. ഇതിനിടെ ബാത്ത്‌റൂമില്‍ നിന്നും കുട്ടികളോ ഭര്‍ത്താവോ തോര്‍ത്ത്് എന്ന് പറഞ്ഞ് വിളിക്കും. അതുവരെ അടുക്കളയില്‍ നിന്നും കൊണ്ടു പോയി കൊടുക്കേണ്ടി വരും. അത്തരം സാഹചര്യത്തിലാണ് സ്ത്രീകള്‍ മള്‍ട്ടിടാസ്‌കര്‍ ആയി മാറുന്നത്. ഒരു ഓപ്ഷന്‍ നല്‍കിയാല്‍ അവരതാകില്ലെന്നായിരുന്നു നവ്യ പറഞ്ഞത്.

    Recommended Video

    പൊട്ടിക്കരഞ്ഞ് നവ്യാ നായർ.. Navya nair about KPAC Lalitha | FilmiBeat Malayalam
    ആശ്രമജീവിതത്തിലേക്ക്

    എന്റെ അമ്മയ്ക്ക് വായിക്കാന്‍ വളരെ ഇഷ്ടമാണ്. ഒരു പുസത്കമോ മാസികയോ കണ്ടാല്‍ വേഗം എടുത്തു വായിക്കും. അമ്മ എപ്പോഴും പറയാറുണ്ട് അമ്മയുടെ അക്ഷരസ്ഫുടത കാരണം അമ്മയുടെ ക്ലാസിലെ മലയാളം ടീച്ചര്‍ എപ്പോഴും അമ്മയെ കൊണ്ട് പാഠം വായിപ്പിക്കുമായിരുന്നുവെന്ന്. അങ്ങനെയുള്ള ഞാന്‍ ഇപ്പോള്‍ ഒന്നും വായിക്കാറില്ല, എനിക്ക് ഒന്നിനും സമയം കിട്ടുന്നില്ല ധന്യേ എന്ന് അമ്മ പറയും. അമ്മ ഇപ്പോള്‍ പെന്‍ഷന്‍ ആയി കഴിഞ്ഞ് അമ്മ പറയുകയാണ്. എവിടെയാണ് അമ്മയ്ക്ക് അത് പറ്റാതെ പോയത്? ഈ സാഹചര്യം കൊണ്ടാണ്. അമ്മ ടീച്ചറാണ്്. വീട്ടിലെ കാര്യങ്ങള്‍ നോക്കണം. ഞങ്ങളുടെ കാര്യങ്ങള്‍ നോക്കണം. സ്‌കൂളിലേക്കുള്ളത് തയ്യാറാക്കണം. ഇതിനിടെയില്‍ എവിടെയാണ് ഒരു ശരാശരി സ്ത്രീയ്ക്ക് പാഷന്‍ നോക്കാന്‍ സമയം കിട്ടുന്നത്? എന്ന് ചോദിക്കുന്ന നവ്യ നായര്‍.

    നമ്മളെ നമ്മളോളം അറിയാന്‍ മറ്റൊരാള്‍ക്കും സാധിക്കില്ലെന്നും നവ്യ പറയുന്നു. നിന്നെ എനിക്ക് അറിയുന്നത് പോലെ ആര്‍ക്കും അറിയില്ലെന്ന് പറയുന്നത് വെറുതെയാണെന്നും നമ്മളുടെ ഉള്ളിലെ ചിന്തകള്‍ നമുക്ക് മാത്രമാണ് അറിയുന്നതെന്നും നവ്യ പറഞ്ഞു. തത്വചിന്തയൊക്കെ തലയ്ക്ക് പിടിച്ച് ആശ്രമജീവിതത്തിലേക്ക് പോയാലോ എന്ന് ആലോചിച്ചിരുന്നുവെന്നും എന്നാല്‍ ആശ്രമം വരെ പോയ ശേഷം തിരിച്ചു വന്നുവെന്നും നവ്യ പറയുന്നു.

    Read more about: navya nair
    English summary
    Navya Nair Talks About Women Being Multitaskers And Her Mother As An Example
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X