എന്നെയവര്‍ പൂളില്‍ തള്ളിയിട്ടു, കുറേ വെള്ളം കുടിച്ചു! അമ്മയോട് പറഞ്ഞിരുന്നില്ല: നയന്‍താര

ബാലതാരമായി സിനിമയിലെത്തുകയും പിന്നീട് നായികയായി മാറുകയും ചെയ്ത ഒരുപാട് നടിമാരുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ ഒരാള്‍ കൂടി കടന്നു വരികയാണ്. ബേബി നയന്‍താരയില്‍ നിന്നും നായികയായി മാറുകയാണ് നയന്‍താര ചക്രവര്‍ത്തി. കിലുക്കം കിലുകിലുക്കത്തിലെ ടിങ്കുമോളായി കടന്നു വന്ന നയന്‍താര തമിഴിലൂടെയാണ് നായികയായി മാറുന്നത്.

ജെന്റില്‍മാന്റെ രണ്ടാം ഭാഗത്തിലൂടെയാണ് നയന്‍താര നായികയാകുന്നത്. മലയാളത്തിലും നയന്‍താരയെ ഇനി നായിക വേഷത്തില്‍ കാണാന്‍ സാധിക്കും. ഇതിനിടെ ഇപ്പോഴിതാ ഷൂട്ടിംഗിനിടെയുണ്ടായൊരു അനുഭവം പങ്കുവെക്കുകയാണ് നയന്‍താര. ചെസ് എന്ന സിനിമയുടെ ചിത്രീകരണ ഓര്‍മ്മകളാണ് നയന്‍താര മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുന്നത്.

Nayanthara Chakravarthy

ചെസ് എന്ന സിനിമയില്‍ ഞാന്‍ സ്വിമ്മിങ് പൂളില്‍ വീഴുന്ന ഒരു രംഗമുണ്ട്. അതിനുവേണ്ടി ഞാന്‍ നീന്തല്‍ പഠിക്കാന്‍ പോയിരുന്നു. പക്ഷെ സെറ്റില്‍ ഷൂട്ടിങ്ങിന്റെ സമയമായപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് പേടിയാണ് ഇറങ്ങില്ല എന്ന്. പക്ഷെ അവര്‍ എന്നെ തള്ളിയിട്ടു. എന്റെ അച്ഛന്‍ പൂളിലുണ്ടായിരുന്നു. കുറെ വെള്ളമൊക്കെ കുടിച്ചു. അമ്മയോട് കാര്യം പറഞ്ഞിരുന്നില്ല. അങ്ങനെയാണ് ആ ഷോട്ട് എടുത്തതെന്നാണ് നയന്‍താര പറയുന്നത്. ജെന്റില്‍മാന്‍ 2വിലേക്ക് നയന്‍താര എത്തിയത് എങ്ങനെയാണെന്നും താരം പറയുന്നുണ്ട്.

നാന മാസികയിലെ കൃഷ്ണന്‍ എന്ന അങ്കിലാണ് കെ ടി കുഞ്ഞുമോന്‍ അങ്കിളിന് എന്റെ ചിത്രങ്ങള്‍ അയച്ചു കൊടുത്തത്. അങ്ങനെയാണ് അവരെന്നെ ജന്റില്‍മാന്‍ 2ലേക്ക് കാസ്റ്റ് ചെയ്തത്. എന്നെക്കാള്‍ സന്തോഷത്തിലാണ് എന്റെ അച്ഛനും അമ്മയും. അവരുടെ കോളേജ് കാലഘട്ടത്തിലെ നൊസ്റ്റാള്‍ജിയകളില്‍ ഒന്നാണ് ജന്റില്‍മാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം. അതിന്റെ രണ്ടാം ഭാഗത്തില്‍ ഞാന്‍ നായികയായി എത്തുന്നത് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷം തന്നെയാണെന്നാണ് താരം പറയുന്നത്.

Nayanthara Chakravarthy

എംഎം കീരവാണി സാര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വൈരമുത്തു സാറിന്റെ വരികള്‍. കലാസംവിധാനം തോട്ടധരിണി സാര്‍. ക്യാമറ അജയ് വിന്‍സന്റ്. എ ഗോകുല്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. കെടി കുഞ്ഞുമോന്‍ അങ്കിളിന്റെ തിരിച്ചുവരവ് എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും പല അവസരങ്ങളും വരുന്നുണ്ട്. ജെന്റില്‍മാന് ശേഷം എന്ന് പറഞ്ഞ് കാത്തിരിക്കുകയാണെന്നും നയന്‍താര പറയുന്നു.

അച്ഛന്‍ മണിനാഥ് ബെംഗളൂരുവില്‍ ടൈംസിലാണ് ജോലി ചെയ്യുന്നത്. അമ്മ ബിന്ദു വീട്ടമ്മയാണ്. അമ്മയാണ് എനിക്കൊപ്പം ഷൂട്ടിങ്ങിന് വരുന്നത്. എനിക്കൊരു അനിയനുണ്ട്. അയാന്‍. അവന് ആറ് വയസാണ് പ്രായം. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ നിന്ന് മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം കോഴ്‌സില്‍ ബിരുദം പൂര്‍ത്തിയാക്കി. സിനിമയോടൊപ്പം പഠനവും കൂടെ കൊണ്ടു പോകണം എന്നാണ് ആഗ്രഹമെന്നും നയന്‍താര കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X