അല്ലു അർജുൻ പോലും അന്ന് അപമാനിക്കപ്പെട്ടു; പുരസ്കാര വേദിയിലെ നയൻസിൻ്റെ പെരുമാറ്റം: വീഡിയോ വൈറൽ
സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍- ആസിഫ് അലി വിവാദം ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ്. അവിടെ രമേഷ് നാരായൺ ആസിഫ് അലിയെ അവഗണിച്ചതും എല്ലാം വീഡിയോയിലൂടെ ജനങ്ങൾ കണ്ടു. ഇതിനോട് സമാനമായൊരു സംഭവം കുറച്ച് നാളുകൾക്കു മുന്നേ നടന്നിട്ടുണ്ട്. അന്ന് പക്ഷേ ആസിഫ് അലിയുടെ സ്ഥാനത്ത് അല്ലു അർജുൻ ആയിരുന്നു. അല്ലു അര്‍ജുനില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിച്ച നടിയുടെ പഴയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
2018ലെ സൈമ അവാര്‍ഡ് വേദിയില്‍ ആയിരുന്നു ഈ സംഭവം നടന്നത്. 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സൈമ അവാര്‍ഡ് നേടിയത് നയന്‍താരയാണ്. നയന്‍താരക്ക് അവാർഡ് കൊടുക്കാൻ എത്തിയതായിരുന്നു അല്ലു അര്‍ജുൻ. എന്നാൽ അദ്ദേഹത്തെ സ്റ്റേജിൽ നിർത്തിക്കൊണ്ട് അല്ലുവിൽ നിന്നു പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു നയൻതാര. ഇപ്പോൾ ആസിഫ് അലി വിഷയം കത്തിപ്പടരുമ്പോൾ ഈ വീഡിയോയും ശ്രദ്ധ നേടുന്നു.

അല്ലു അര്‍ജുനില്‍ നിന്ന് നയൻതാര ആദ്യം അവാർഡ് വാങ്ങിയ ശേഷം അദ്ദേഹത്തിനു തന്നെ തിരിച്ചു കൊടുത്തു. അതിനു ശേഷം സിനിമയുടെ സംവിധായകനും ഇപ്പോഴത്തെ തന്റെ ഭർത്താവുമായ വിഘ്നേശ് ശിവനില്‍ നിന്ന് താരം അവാര്‍ഡ് സ്വീകരിക്കുകയുമായിരുന്നു. "നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ നാനും റൗഡി താന്റെ സംവിധായകനില്‍ നിന്ന് ഈ പുരസ്‌കാരം സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു" എന്ന് പറഞ്ഞാണ് അല്ലു അര്‍ജുന്‍ നല്‍കിയ പുരസ്‌കാരം നയന്‍താര തിരികെ നല്‍കിയത്.
നയന്‍താരയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഒരു ചെറു പുഞ്ചിരിയോടെ അല്ലു അര്‍ജുന്‍ താൻ കൊടുത്ത അവാർഡ് തിരികെ വാങ്ങിച്ചു. ശേഷം വിഘ്നേശ് ശിവന്‍ വേദിയിലെത്തുകയും നയന്‍താരയ്ക്ക് വീണ്ടും പുരസ്‌കാരം സമ്മാനിക്കുകയും ചെയ്തു. സത്യത്തിൽ അന്ന് നയൻതാര അല്ലുവിനോട് ചെയ്ത പോലെ തന്നെയല്ലെ ഇന്ന് ആസിഫ് അലിയോട് രമേഷ് നാരായൺ ചെയ്തതും. സന്ദർഭം വേറെയാണെങ്കിലും ഇരുവരും അപമാനിക്കപ്പെട്ടു.

നയന്‍താര അല്ലു അര്‍ജുനോട് കാണിച്ച പെരുമാറ്റം നടന്റെ ആരാധകരില്‍ വിദ്വേഷം ഉയര്‍ത്തിയിരുന്നു. വലിയ രീതിയിൽ നയൻതാരക്കെതിരെ അല്ലു അർജുന്റെ ആരാധകർ സൈബർ ആക്രമണം നടത്തി. എട്ട് വര്‍ഷം മുമ്പ് നടന്ന ഈ സംഭവത്തെ തുടര്‍ന്ന് നയന്‍താരയും അല്ലു അര്‍ജുനും ഇപ്പോഴും പിണക്കത്തിലാണെന്നാണ് വിവരം. അല്ലുവിന്റെ പല സിനിമകളിലും പിന്നീട് നായികയായി നയന്‍താരയെ പരിഗണിച്ചെങ്കിലും അതൊന്നും സ്വീകരിക്കാന്‍ നടി തയാറായില്ലെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഇത്തരം സാഹചര്യങ്ങൾ അപ്പുറത്ത് നിൽക്കുന്നയാളെ വേദനിപ്പിക്കുന്നതാണോ എന്നൊന്നും പലർക്കും അറിയില്ല. മികച്ച നടിക്കുള്ള അവാർഡ് അല്ലു അർജുനെ പോലൊരു താരത്തിൽ നിന്ന് വാങ്ങിക്കുകയും അത് തിരിച്ചേൽപ്പിക്കുകയും ചെയ്യുന്നത് അക്ഷരാർത്ഥത്തിൽ മോശമാണ്. പക്ഷേ ആസിഫ് അലിയെ പോലെ അല്ലു അർജുൻ മൗനം പാലിച്ചു. ഇതിനെതിരെ ശബ്ദം ഉയർത്താനോ നടിയെ മറ്റൊരു വേദിയിൽ വെച്ച് അപമാനിക്കാനോ ശ്രമിച്ചിട്ടില്ല. എന്തായാലും ഈ വീഡിയോ ഇപ്പോൾ വൈറലാവുന്നു.


Click it and Unblock the Notifications











