വിഘ്നേഷിന്റെ പിറന്നാൾ സർപ്രൈസിൽ നയൻസ് ഫ്ലാറ്റായി!! ഒടുവിൽ താരം ഹൃദയം തുറന്നെഴുതി, കാണൂ...
ഇപ്പോഴിത പിറന്നാൾ ആഘോഷത്തിന് നന്ദി പറഞ്ഞ് നയൻസ് എത്തിയിട്ടുണ്ട്.
Recommended Video

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറെന്നാണ് നയൻതാരയെ വിശേഷിപ്പിക്കുന്നത്. സിനിമ ലോകത്ത് ചുരുക്കം സമയം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നയൻസിന് കഴിഞ്ഞിരുന്നു. നായക പ്രധാന്യമുളള ചിത്രത്തിലും നായിക പ്രധാന്യമുള്ള ചിത്രത്തിലും ഒരു പോലെ തിളങ്ങുന്ന ചുരുക്കം നടിമാർ മാത്രമേ കാണുകയുളളൂ. ആ കൂട്ടത്തിൽ പ്രഥമ സ്ഥാനക്കാരിയാണ് നയൻസ്. മലയാളത്തിലും തമിഴിലും ഒരു പോലെ ആരാധകരുളള താരം കൂടിയാണ് നയൻതാര. ഇന്നലെ (18/11/18) 34ാം പിറന്നാളായിരുന്നു. താരത്തിന് പിറന്നാൾ ആശംസ നേർന്ന് സിനിമ ലോകം മാത്രമല്ല ആരാധകരും രംഗത്തെത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് സംവിധായകൻ വിഘ്നേഷ് ശിവനുയുമായിട്ടുള്ള പിറന്നാൾ ആഘോഷ ചിത്രങ്ങളാണ്. 'എന്റെ തങ്കത്തിന് ചെറിയൊരു സര്‍പ്രൈസ്' എന്ന ക്യാപ്ഷനോടെ വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ലേഡി സൂപ്പര്‍ സ്റ്റാര്‍ എഴുതിയ കേക്കില്‍ ക്ലാപ്പ് ബോര്‍ഡും കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.കേക്കിന്റെ മുകളില്‍ ഒമ്പത് എന്ന് എഴുതിയ ഒരു ചെറിയ കേക്കും ഒരുക്കിയിട്ടുണ്ടായിരുന്നു. പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അയ്യപ്പനെ ഉറക്കാൻ ഹരിവരാസനം പാടിയിരുന്നത് ഇവർ!!'ആ' ഹരിവരാസനം യേശുദാസിന്റേതല്ല...
ഇപ്പോഴിത പിറന്നാൾ ആഘോഷത്തിന് നന്ദി അറിയിച്ച് നയൻസ് എത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലായിരുന്നു താരത്തിന്റെ പ്രതികരണം. വിഘ്നേഷുമായിട്ടുള്ള പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് താരം നന്ദി അറിയിച്ചത്. 'മനോഹരമായ സര്‍പ്രൈസിന് നന്ദി.നീയുമൊത്തുള്ള മറ്റൊരു പിറന്നാള്‍ ദിനം. അവസാനം വരെയും. നയന്‍താര കുറിച്ചു.


Click it and Unblock the Notifications