'മാളുവിനെ ആലോചിച്ചാലോ എന്ന ചേച്ചിയുടെ ചോദ്യമാണ് ഇവിടെ വരെ എത്തിച്ചത്, പ്രണയവിവാഹമല്ല'; മാളവികയും തേജസും

ഒടുവിൽ നായകനും നായികയും ജീവിതത്തില്‍ ഒന്നായിരിക്കുകയാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന നായിക നായകൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും വിവാഹിതരായി. ഇന്ന് രാവിലെ കൊച്ചി എളമക്കരയിലെ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹം. അത്യാഢംബരമായാണ് ചടങ്ങുകൾ നടന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ ‌സിനിമാ -സീരിയൽ -ടെലിവിഷൻ രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ എത്തിയിരുന്നു.

നേരത്തെ തന്റെ വിവാഹ വിശേഷങ്ങളെല്ലാം തന്നെ മാളവിക യൂട്യൂബിലൂടെയും മറ്റും ആരാധകരുമായി പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഹൽദി ചടങ്ങിന്റെയും റിസപ്ഷന്റെയുമെല്ലാം വിഡിയോകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. റിയാലിറ്റി ഷോയിലൂടെയുള്ള പരിചയമാണ് ഇരുവരെയും ജീവിതത്തിൽ ഒന്നിപ്പിച്ചത്. എന്നാൽ തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് മാളവിക നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, വിവാഹ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും അത് ആവർത്തിച്ചിരിക്കുകയാണ് തേജസും മാളവികയും.

malavika

പ്രണയ വിവാഹമല്ല ഞങ്ങളുടേത്, അറേഞ്ച്ഡ് മാര്യേജാണ്. നായിക നായകന്‍ കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തേജസേട്ടന് കല്യാണാലോചനകൾ വരാന്‍ തുടങ്ങിയപ്പോള്‍ ചേച്ചിയാണ് മാളുവിനെ ആലോചിച്ചാലോ എന്ന് ചോദിച്ചത്. മാളു യൂട്യൂബ് ചാനല്‍ തുടങ്ങും മുന്‍പെ എനിക്ക് പരിചയമുണ്ട്. ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ചൊക്കെ ഞങ്ങള്‍ ഡിസ്‌കസ് ചെയ്തിരുന്നു എന്നായിരുന്നു തേജസ് പറഞ്ഞത്.

നായിക നായകന്‍ ചെയ്തിരുന്ന സമയത്ത് ഞാന്‍ ഡിഗ്രി ഫസ്റ്റ് ഇയറായിരുന്നു. അതുകഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഈ പ്രൊപ്പോസല്‍ വന്നതെന്ന് മാളവിക പറഞ്ഞു. മാളു ചെയ്യുന്ന വീഡിയോകളൊക്കെ കാണാറുണ്ട്. ഞാന്‍ കൂടുതലും കളിയാക്കിയുള്ള കമന്റുകളാണ് പറയാറുള്ളത്. നല്ല കമന്റ്സ് ഒന്നും പറയാറില്ലായിരുന്നു. ചെറിയ ട്രോളുകളെക്കുറിച്ചൊക്കെ ഞാന്‍ പറയുമായിരുന്നു.

എനിക്ക് മാളൂനെപ്പോലെ നിര്‍ത്താതെ സംസാരിക്കാനറിയില്ല. തമാശകളും ട്രോളുകളുമൊക്കെയേ എനിക്ക് വരു. ഇവരോട് ഇങ്ങനെയൊന്നും പറയല്ലേ, ഇതൊക്കെ എങ്ങനെയാണ് വരുന്നതെന്നറിയില്ല. മാളവിക കൈപിടിച്ചതോടെ മതിയല്ലേ എന്നായിരുന്നു തേജസിന്റെ ചോദ്യം. രണ്ടാളും ഒന്നിച്ച് സിനിമയിലൊക്കെ ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നായിരുന്നു മാളവികയുടെ മറുപടി.

ഒരുമിച്ച് പ്രൊഡക്ടീവായുള്ള കണ്ടന്റുകള്‍ പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയല്ല, തേജസേട്ടന്‍ എഞ്ചീനിയറാണ്. ആ കരിയറുമായി മുന്നോട്ട് പോവും. ഞാന്‍ എന്റെ കരിയറുമായി മുന്നോട്ട് പോവും. ഒന്നിച്ചുള്ളപ്പോള്‍ വീഡിയോകളൊക്കെ ചെയ്യുമെന്നായിരുന്നു മാളവിക പറഞ്ഞത്.

malavika krishnadas

നേരത്തെ തന്നെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്ന മാളവിക തന്റെ വിവാഹം 2023 ല്‍ കാണുമെന്ന് പറഞ്ഞിരുന്നു. പിന്നീടാണ് സർപ്രൈസായി വരൻ തേജസ് ആണെന്ന് വെളിപ്പെടുത്തിയത്. പെണ്ണ് കാണലിന് പുറമെ ചെറുക്കന്‍ വീട് കാണലുമൊക്കെ ആയിട്ടായിരുന്നു മാളവികയുടെ വിവാഹ ചടങ്ങുകളുടെ തുടക്കം. വിവാഹശേഷം താമസിക്കാന്‍ പോവുന്ന വീട് പെണ്‍കുട്ടി നേരത്തെ കണ്ടിരിക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞായിരുന്നു മാളവിക തേജസിന്റെ വീട്ടിൽ പോയത്. ഈ വിശേഷങ്ങൾ എല്ലാം മാളവിക പങ്കുവച്ചിരുന്നു.

ചുവപ്പു സാരിയിൽ പരമ്പരാഗത ഡിസൈനിലുള്ള സ്വർണ ആഭരണങ്ങളണിഞ്ഞ് അതിമനോഹരിയായാണ് മാളവിക വിവാഹത്തിനൊരുങ്ങിയത്. കല്യാണ ചടങ്ങിന് ശേഷമായി സെറ്റ് സാരിയണിഞ്ഞും മാളവിക എത്തിയിരുന്നു. മഞ്ഞ കുര്‍ത്തിയും മുണ്ടുമായിരുന്നു തേജസിന്റെ വേഷം. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും നവദമ്പതികൾക്ക് ആശംസകൾ നേർന്നത്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X