For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവിടെ പോയി താമസിക്കേണ്ടത് പെൺകുട്ടിയല്ലേ! അതുകൊണ്ട് ഞാനും പോയി; ഒരു 'ചെക്കൻകാണൽ'! പുതിയ വിശേഷവുമായി മാളവിക

  |

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി മാളവിക കൃഷ്‌ണദാസ്‌. ഡാൻസർ, അവതാരക, അഭിനേത്രി എന്നിങ്ങനെയെല്ലാം തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ ജൂനിയർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മാളവിക ആദ്യമായി മിനിസ്‌ക്രീനിൽ എത്തുന്നത്.

  പിന്നീട് വിവിധ ഡാൻസ് റിയാലിറ്റി ഷോകളിലും ഒപ്പം തന്നെ സീരിയലിലും മാളവിക എത്തിയെങ്കിലും കൂടുതൽ ശ്രദ്ധനേടുന്നത് മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി മത്സരാർത്ഥി ആയതോടെയാണ്. അതിന് ശേഷം സിനിമയിലേക്കും മാളവിക എത്തി. കുഞ്ചാക്കോ ബോബനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത തട്ടിൻപ്പുറത്ത് അച്യുതൻ എന്ന സിനിമയിലാണ് മാളവിക അഭിനയിച്ചത്.

  Also Read: വേസ്റ്റ് കഴിച്ച് ജീവിച്ചു, ആത്മഹത്യ ചെയ്യാനായി റെയില്‍വെ ട്രാക്കില്‍; തീരുമാനം മാറ്റിയതിനെക്കുറിച്ച് അശ്വിന്‍

  നിലവിൽ ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാണ് താരം. സോഷ്യൽമീഡിയയിൽ സജീവമായ മാളവിക പങ്കുവെക്കുന്ന ‍ഡാൻസ് റീൽസിനെല്ലാം ലക്ഷക്കണക്കിന് വ്യൂസും അഭിനന്ദനങ്ങളുമാണ് ലഭിക്കാറുള്ളത്. സ്വന്തമായൊരു യൂട്യൂബ് ചാനലും നടിക്കുണ്ട്.

  തന്റെ പുതിയ വിശേഷങ്ങൾ എല്ലാം യൂട്യൂബിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ തന്റെ യുട്യൂബ് ചാനലിലൂടെ തന്റെ പെണ്ണുകാണൽ ചടങ്ങ് പങ്കുവയ്ക്കുകയും ഭാവി വരനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു മാളവിക. നായിക നായകൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം ചെയ്യുന്നത്.

  ഇപ്പോഴിതാ, പെണ്ണ്കാണൽ ചടങ്ങിന് പിന്നാലെ ചെക്കൻ കാണലും നടത്തിയെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് മാളവിക. തേജസിന്റെ വീട്ടിലേക്ക് താൻ പോയതിന്റെ വിശേഷങ്ങളാണ് മാളവിക പങ്കുവച്ചത്.

  കല്യാണത്തിന്റെ തിരക്കിലും ഓട്ടത്തിലും ആയത് കൊണ്ടാണ് പുതിയ വീഡിയോ ഒന്നും ഇടാൻ കഴിയാതെ ഇരുന്നത് എന്ന് പറഞ്ഞാണ് മാളവിക വീഡിയോ ആരംഭിച്ചത്. 'പെണ്ണ്കാണലിന് പുറമെ ചെക്കൻ കാണലും നടത്തി. ഒരു വെറൈറ്റിക്ക് ചെക്കന്റെ വീട്ടിലേക്ക് ഞാനും പോയി. സാധാരണ പെണ്ണിന്റെ വീട്ടിലേക്ക് പയ്യന്റെ വീട്ടുകാർ വരും. അതുകഴിഞ്ഞ് പയ്യന്റെ വീട്ടിലേക്ക് പെണ്ണിന്റെ വീട്ടുകാർ മാത്രം പോകുന്നത് ആണ് രീതി,'

  'പെൺകുട്ടികൾ പോകുന്നത് പൊതുവെ കുറവാണ്. പക്ഷെ ഇപ്പോൾ ആളുകൾ കുറച്ചുകൂടെ മാറി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ പെൺകുട്ടികളും ചെക്കന്റെ വീട്ടിലേക്ക് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതൊരു നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം അവിടെ പോയി താമസിക്കേണ്ടത് ആ പെൺകുട്ടി ആണല്ലോ. അത് നല്ലൊരു കോൺസെപ്റ്റ് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് ഞാനും പോയി,'

  'ഞാൻ പോണം എന്ന് പറഞ്ഞ് അങ്ങനെ പോയതല്ല. തേജസേട്ടന്റെ അച്ഛനും അമ്മയും മാളുവും വരട്ടെ എന്ന് പറഞ്ഞപ്പോൾ ഞാൻ വണ്ടിയിൽ കയറി ഇരുന്നു, അങ്ങനെ പോയതാണ്. അവിടെ ചെറിയൊരു ഫങ്ക്ഷന് ആയിട്ട് ഞങ്ങൾ നടത്തി. എൻഗേജ്‌മെന്റ് ഒന്നുമില്ല അതിന് പകരം മുഹൂർത്തവും ഡേറ്റും വായിച്ച് ചെറിയ ഒരു ചടങ്ങ് നടന്നു. പിന്നീട് ഭക്ഷണം കഴിച്ച് എല്ലാവരുമായി സംസാരിച്ച് ഞങ്ങൾ പിരിഞ്ഞു. അതിന്റെ ചില നിമിഷങ്ങൾ നിങ്ങൾക്ക് കാണിച്ച് തരാമെന്ന് പറഞ്ഞ് വീഡിയോയിലേക്ക് കടക്കുകയായിരുന്നു,'

  Also Read: ആശുപത്രിയില്‍ കാണാനെത്തിയ ആരാധകര്‍! ഞാനിനി അഭിനയിക്കില്ലെന്ന് പലരും കരുതി: രാധിക

  പാലക്കാട് നിന്ന് കൊല്ലത്ത് തേജസിന്റെ വീട്ടിലേക്ക് ബന്ധുക്കൾക്കൊപ്പം പോകുന്നതും മുഹൂർത്തത്തിന്റെ കാര്യങ്ങൾ എല്ലാർക്കും മുന്നിൽ പറയുന്നതും ഓരോരുത്തരെ പരിചയപ്പെടുന്നതും ഭക്ഷണം കഴിക്കുന്നതും ഒക്കെയാണ് പിന്നീട് വീഡിയോയിൽ ഉള്ളത്.

  ഔദ്യോഗികമായി നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. മറ്റു ചടങ്ങുകൾ ഒന്നും നടത്തുന്നില്ല. ഇനിയുള്ളത് കല്യാണമാണ്. അതിനു മുൻപ് കുറെ പണികൾ ഉണ്ട്. അതിന്റെയൊക്കെ ഒരുക്കങ്ങളിലാണ്. എല്ലാം നിങ്ങളിലേക്ക് എത്തിക്കുന്നതാണ് എന്നും മാളവിക പറഞ്ഞു. അവസാനം ഈ വീഡിയോ എടുക്കുന്നത് തേജസ് തന്നെയാണെന്നും മാളവിക പറയുന്നുണ്ട്.

  നിരവധി പേർ മാളവികയുടെ വീഡിയോക്ക് കമന്റ് ചെയ്യുന്നുണ്ട്. നല്ല തീരുമാനമാണ്. പെൺകുട്ടികളും വീട് കണ്ടിരിക്കണം. ഇതുപോലെയുള്ള നല്ല മാറ്റങ്ങൾ വരട്ടെ എന്നൊക്കെയാണ് കമന്റുകൾ.

  Read more about: actress
  English summary
  Nayika Nayakan Fame Malavika Krishnadas Latest Vlog About Wedding Veedu Kanal Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X