മാളുവിനെയും തേജസിനെയും വെച്ചാണ് അവർപോലും കണ്ടന്റ് ഉണ്ടാകുന്നത്; ഇവർ ഒന്നിക്കേണ്ടവരാണോ എന്നൊക്കെയാണ് ചോദ്യം!

മാളവികയും തേജസും തമ്മിലുള്ള വിവാഹത്തെ കുറിച്ച് താൻ അറിഞ്ഞതിനെ കുറിച്ച് പറയുകയാണ് നായിക നായകനിലെ മത്സരാർത്ഥി ആയിരുന്ന വെങ്കിടേഷ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മാളവിക കൃഷ്‌ണദാസ്‌. ഡാൻസർ, അവതാരക, അഭിനേത്രി എന്നിങ്ങനെ എല്ലാ നിലകളിലും തിളങ്ങിയിട്ടുണ്ട് മാളവിക. ഡാൻസ് റിയാലിറ്റി ഷോയായ സൂപ്പർ ഡാൻസർ ജൂനിയറിലൂടെ വളരെ ചെറുപ്പത്തിലേ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയതാണ് മാളവിക.

പിന്നീട് പ്രമുഖ ചാനലുകളിലെയൊക്കെ വിവിധ ഡാൻസ് റിയാലിറ്റി ഷോകളിലും ഒപ്പം തന്നെ സീരിയലിലും മാളവിക അഭിനയിച്ചു. എന്നാൽ മാളവിക കൂടുതൽ ശ്രദ്ധ നേടിയത് മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന ഷോയിൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ്. സംവിധായകൻ ലാൽ ജോസിന്റെ സിനിമയിലേക്ക് നായികയേയും നായകനേയും തെരഞ്ഞെടുക്കുന്നതിന് വേണ്ടി നടത്തിയ റിയാലിറ്റി ഷോയായിരുന്നു ഇത്.

തുടർന്ന് കുഞ്ചാക്കോ ബോബനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത തട്ടിൻപ്പുറത്ത് അച്യുതൻ എന്ന സിനിമയിൽ മാളവിക നായികയായി. ഇപ്പോൾ ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാണ് താരം. സോഷ്യൽമീഡിയയിലൂടെയും തന്റെ യൂട്യൂബ് ചാനലിലൂടെയും താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

malavika thejas

അടുത്തിടെ താൻ വിവാഹിതയാവുകയാണെന്ന് മാളവിക ആരാധകരെ അറിയിച്ചിരുന്നു. നായിക നായകനിൽ സഹ മത്സരാര്ഥിയായിരുന്ന തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്. അടുത്ത സുഹൃത്തുക്കൾ ആയ ഇവർ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ നേതൃത്വത്തിൽ പെണ്ണു കാണാൻ ചടങ്ങുകൾ ഒക്കെ നടന്നത് മാളവിക പങ്കുവച്ചിരുന്നു.

എന്നാൽ ഇവരുടെ വിവാഹ കാര്യം ഷോയിലെ മറ്റു മത്സരാർത്ഥികൾ പോലും അറിയുന്നത് പിന്നീടായിരുന്നു. അടുത്തിടെ ഇവരുടെ സുഹൃത്തായ നടി വിൻസി അലോഷ്യസ് പെട്ടെന്ന് വാർത്ത അറിഞ്ഞപ്പോൾ ഞെട്ടി പോയെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ, നായികാ നായകനിലൂടെ ശ്രദ്ധ നേടിയ മറ്റൊരു താരമായ നടൻ വെങ്കിടേഷും ഇതേ കുറിച്ച് സംസാരിക്കുകയാണ്.

മാളവികയുടെ വ്ളോഗിലൂടെയാണ് താനും കല്യാണ കാര്യം താൻ അറിഞ്ഞതെന്നാണ് വെങ്കിടേഷ് പറയുന്നത്. അപ്പോൾ തന്നെ തേജസിനെ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നുവെന്നും വെങ്കിടേഷ് പറയുന്നു. മഴവിൽ മനോരമ പോലും ഇപ്പോൾ തേജസിനെയും മാളുവിനെയുമാണ് കണ്ടന്റ് ആക്കുന്നതെന്നും നടൻ പറഞ്ഞു. വെങ്കിടേഷ് ആദ്യാമായി നായകനാകുന്ന ലവ്‌ഫുള്ളി യുവേഴ്സ് വേദ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

ഈ മെയ് മാസമാണ് മാളുവിന്റെയും തേജസിന്റെയും കല്യാണം. കല്യാണ കാര്യമൊക്കെ പറഞ്ഞുള്ള മാളുവിന്റെ ഒരു വ്ളോഗ് ഞാൻ ഒരു ദിവസം കണ്ടു. വീഡിയോയിൽ ആളുടെ മുഖം കാണിക്കുന്നില്ലായിരുന്നു, അയാൾ തിരിഞ്ഞ് നിൽക്കുകയായിരുന്നു. തിരിഞ്ഞ് നിൽക്കുന്ന ആളെ കണ്ടപ്പോൾ തേജസിനെ പോലെയില്ലേ എന്ന് എനിക്ക് തോന്നി. അത് കഴിഞ്ഞപ്പോഴാണ് അവൻ തന്നെയാണെന്ന് മനസിലായതെന്ന് തേജസ് പറയുന്നു.

venkitesh

ഉടൻ തന്നെ ഞാൻ തേജസിനെ ഫോൺ ചെയ്തു. എടാ കള്ളാ ഒന്നും പറഞ്ഞില്ലല്ലോ എന്ന് ഞാൻ ചോദിച്ചു. അളിയാ പറയാൻ പറ്റിയില്ല എന്ന് അവൻ പറഞ്ഞു. എന്തായാലും അത് നന്നായി. പക്ഷെ ഇതിലെ ഏറ്റവും വലിയ തമാശ അതൊന്നുമല്ല. അടുത്തിടെ മഴവിൽ മനോരമയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. അവിടെ ചെന്നപ്പോൾ എല്ലാവർക്കും അറിയേണ്ടത് ഇവരെ കുറിച്ചായിരുന്നു.

തേജസും മാളവികയും, തേജസും മളവികയും എന്ന് തന്നെയാണ് അവിടുത്തെ സംസാരം. അത് മാത്രമല്ല മഴവിൽ മനോരമയും അവരെ കുറിച്ചുള്ള കണ്ടന്റുകൾ ആണ് ഇറക്കി വിടുന്നത്. മുമ്പ് അവർ ചെയ്ത പെർഫോർമൻസിന്റെ വീഡിയോ എടുത്ത് ഇവർ രണ്ടുപേരും ഒന്നിച്ചു അല്ലെങ്കിൽ ഇവർ രണ്ടുപേരും ഒന്നിക്കേണ്ടവരാണോ എന്നൊക്കെ ചോദിച്ചാണ് അത് പോസ്റ്റ് ചെയ്യുന്നത്. വേറെ കണ്ടന്റ് ഇല്ലാത്തതുകൊണ്ടാണോ എന്ന് എനിക്കറിയില്ലെന്നും വെങ്കിടേഷ് പറഞ്ഞു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X