നീലിമ റാണി രണ്ടുതവണ വിവാഹം കഴിച്ചു? അപ്പോൾ ആദ്യ ഭർത്താവ്?; ചോദ്യങ്ങൾക്ക് മറുപടിയുമായി നടി

തമിഴ് സിനിമ-സീരിയൽ രംഗത്തെ അറിയപ്പെടുന്ന നടിയാണ് നീലിമ റാണി. നിരവധി ഹിറ്റ് സിനിമകളുടെയും സീരിയലുകളുടെയും ഭാഗമായിട്ടുണ്ട് താരം. ആലിലത്താലി, ചാക്കോയും മറിയവും തുടങ്ങിയ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്കും പരിചിതയാണ് നടി. ബാലതാരമായി സിനിമയിൽ എത്തിയതാണ് നീലിമ. കമൽ ഹാസൻ നായകനായ തേവർ മകനാണ് ആദ്യ ചിത്രം. പിന്നീട് ജയം രവിയുടെ സന്തോഷ് സുബ്രഹ്മണ്യം, കാർത്തി നായകനായ നാൻ മഹാൻ അല, ജ്യോതിക നായികയായ ലീഹു തുടങ്ങിയ ശ്രദ്ധേയ സിനിമകളിലും അഭിനയിച്ചു.

കഴിഞ്ഞ 20 വർഷത്തിലേറെയായി അഭിനയരംഗത്ത് സജീവമാണ് നീലിമ റാണി. ഏകദേശം മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നടിയ്ക്ക് ശ്രദ്ധനേടികൊടുക്കുന്നത് മിനിസ്ക്രീൻ പരമ്പരകളാണ്. അമ്പതിലധികം പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള നീലിമയ്ക്ക് ഒരുപാട് ആരാധകരുണ്ട്. നായികയായും സഹനടിയായുമെല്ലാം തിളങ്ങാൻ നീലിമയ്ക്ക് സാധിച്ചു. നെഗറ്റീവ് വേഷങ്ങളിലും താരം കയ്യടി നേടി.

neelima rani

കരിയറിന് പുറമെ നീലിമയുടെ വ്യക്തിജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. 2008 ലാണ് നീലിമ റാണി വിവാഹിതയാകുന്നത്. സംവിധായകനായ ഇസൈ വാനനെയാണ് നടി വിവാഹം ചെയ്തത്. പതിനൊന്ന് വയസിന്റെ വ്യത്യാസമുണ്ട് ഇരുവരും തമ്മിൽ. ഈ പ്രായവ്യത്യാസത്തിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ ഇവർക്ക് കേൾക്കേണ്ടി വന്നു. എന്നാൽ അതിനെല്ലാം ശക്തമായ മറുപടി നൽകാൻ നീലിമയ്ക്കായി. വിവാഹം കഴിഞ്ഞ് 15 വർഷം കഴിഞ്ഞെങ്കിലും ഇന്നും പരിഹാസങ്ങൾ കേൾക്കേണ്ടി വരുന്നുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ നീലിമ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഗൂഗിളിൽ തന്നെക്കുറിച്ച് ഏറ്റവും കൂടുതൽ ആളുകൾ തിരയുന്നത് ഭർത്താവുമായുള്ള പ്രായ വ്യത്യാസവും ആദ്യ ഭർത്താവ് ആരെന്നുമാണെന്ന് പറയുകയാണ് നീലിമ റാണി. ഒരു അഭിമുഖത്തിൽ തന്നെക്കുറിച്ച് ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ തിരയുന്നത് എന്താണെന്ന ചോദ്യത്തിന് മറുപടിയായാണ് നീലിമ ഇക്കാര്യം പറഞ്ഞത്.

താനും ഭർത്താവും തമ്മിലുള്ള പ്രായവ്യത്യാസം നീലിമ 11 വയസാണെന്നും തന്റെ അറിവിൽ തനിക്കുള്ള ആദ്യ ഭർത്താവും രണ്ടാം ഭർത്താവുമെല്ലാം ഇസൈ വാനൻ ആണെന്നും തിരയുന്നവർക്കുള്ള മറുപടിയായി നീലിമ പറഞ്ഞു. വേണമെങ്കിലും ഇനിയും നിങ്ങൾ ഗൂഗിളിൽ നന്നായി തിരഞ്ഞോളു എന്നും താരം പറഞ്ഞു.

അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ ഇസൈ വാനനെ വിവാഹം ചെയ്യുമ്പോൾ തനിക്ക് 21 വയസും അദ്ദേഹത്തിന് 31 വയസുമായിരുന്നെന്ന് നീലിമ പറഞ്ഞിരുന്നു. പലര്‍ക്കും അത് തെറ്റായി തോന്നാം, പക്ഷേ തനിക്ക് അതൊരു നഷ്ടമല്ല നേട്ടമാണെന്നും താരം വ്യക്തമാക്കി. ആ തീരുമാനം ശരി ആയിരുന്നുവെന്നും നീലിമ പറയുകയായുണ്ടായി.

വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായി തന്നെ നില്‍ക്കാന്‍ സാധിച്ചു. ഭര്‍ത്താവ് ഒരു സംവിധായകനാണ്. അദ്ദേഹം തരുന്ന സപ്പോര്‍ട്ട് എത്രത്തോളമാണെന്ന് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കുന്നതല്ലെന്നും നടി പറഞ്ഞു.

neelima rani

വിവാഹത്തിന് ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു എന്നാൽ അമ്മയെ മാത്രം തനിക്ക് കൺവിൻസ്‌ ചെയ്താൽ മതിയായിരുന്നു എന്നും നീലിമ വ്യക്തമാക്കി. ഭർത്താവിന്റെ ചിത്രങ്ങൾക്ക് വരുന്ന മോശം കമന്റുകളെ കുറിച്ചും താരം സംസാരിക്കുകയുണ്ടായി. അച്ഛനാണോ കൂടെയുള്ളത്, മുത്തശ്ശനാണോ, ഇത്രയും പ്രായമുള്ള കിളവനെയാണോ വിവാഹം ചെയ്തത് എന്നൊക്കെ ചോദിച്ചുകൊണ്ടാണ് കമന്റുകൾ. എല്ലാത്തിനും സോഷ്യൽ മീഡിയയിൽ തന്നെ മറുപടി നൽകാറുണ്ടെന്നും നീലിമ പറഞ്ഞു.

ഭർത്താവ് തനിക്ക് നൽകേണ്ട ബഹുമാനവും പരിഗണനയും എല്ലാം നൽകുന്നുണ്ടെന്നും കഴിഞ്ഞ 15 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് തങ്ങളെന്നും നീലിമ റാണി എസ്എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X