ഏറ്റവും മോശം രീതിയിൽ കരിയർ കൈകാര്യം ചെയ്തു; മമ്മൂട്ടിയുടെ നായികക്ക് പിന്നീട് സംഭവിച്ചത്: നീന കുറുപ്പ്

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ അഭിനേത്രിയാണ് നീനാ കുറുപ്പ്. മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയിലേക്ക് പ്രവേശിച്ച നീന പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. എന്നാൽ ഒരു നായികയായി നിലനിൽക്കാൻ താരത്തിന് സാധിച്ചില്ല. സിനിമയിലെ പോലെ സീരിയലിലും ഒരുപാട് കഥാപാത്രങ്ങൾ നീന കുറുപ്പിനെ തേടിയെത്തി. ഇപ്പോൾ ഏഷ്യാനെറ്റിലെ പത്തരമാറ്റിൽ സുപ്രധാന വേഷത്തിൽ നീന അഭിനയിക്കുന്നുണ്ട്.

സിനിമകളിലും വളരെ സജീവമായി തുടരുന്ന നീന വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ രം​ഗത്തേക്ക് എത്തി. പക്ഷേ പ്രതീക്ഷിച്ച പോലെ തുടക്കകാലത്ത് തിളങ്ങാൻ സാധിച്ചില്ല. മലയാളത്തിനു പുറമേ തമിഴ് സീരിയലിലും നീന അഭിനയിച്ചു. സിനിമയിൽ എത്തിയതിനെ കുറിച്ചും കുടുംബത്തെ കുറിച്ചും ആനീസ് കിച്ചനിലൂടെ നീന കുറുപ്പ് സംസാരിച്ചിരുന്നു. ആ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുന്നു.

Neena Kurupp

"ഞാൻ ഡി​ഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോഴാണ് 'ശ്രീധരന്റെ ഒന്നാം തിരുമുറിവിൽ' അഭിനയിക്കുന്നത്. ആ സമയത്ത് അഭിനയിക്കുന്നതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു. എന്തൊക്കെ വസ്ത്രം ധരിക്കണം എന്നൊക്കെയാണ് അന്ന് നോക്കിയിരുന്നത്. നാടൻ വേഷങ്ങൾ ചെയ്യാൻ താല്പര്യം ഇല്ലായിരുന്നു. അപ്പോഴാണ് മോഡേൺ വേഷം ചെയ്യാൻ അവസരം വന്നത്. അഭിനയത്തിനെ കുറിച്ച് വലിയ ധാരണ ഒന്നുമില്ലായിരുന്നു. പക്ഷേ ഈ ചിത്രം ചെയ്തത് അപ്പോഴത്തെ ഒരു ഇഷ്ടത്തിൽ ചെയ്തതാണ്."

1987 ൽ ശ്രീധരന്റെ ഒന്നാം തിരു മുറിവിനു ശേഷം വലിയൊരു ​ഗ്യാപ് ഉണ്ടായിരുന്നു. അതിനു ശേഷം 1993ൽ നാരായം എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. നീനാ കുറിപ്പിന്റെ ഫിലിമോ​ഗ്രാഫിയിൽ ഇതുപോലെ നിരവധി ജമ്പുകൾ ഉണ്ട്. ഇടക്ക് സീരിയലുകളും താരം ചെയ്തിട്ടിട്ടുണ്ട്. എങ്കിലും പെട്ടെന്ന് നീനയെ കാണാതാവും, പിന്നീട് ഒരു സമയം പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇതിനുള്ള കാരണം നീന കുറുപ്പ് തന്നെ വ്യക്തമാക്കുന്നു.

"ഈ ഒരു മേഖലയിൽ എത്തപ്പെട്ട ആർട്ടിസ്റ്റുകളിൽ ഏറ്റവും മോശമായി കരിയർ കൈകാര്യം ചെയ്യുന്നത് ഞാൻ ആണെന്ന് പലപ്പോഴും തോന്നാറുണ്ട്. ചില സിനിമകൾ ചെയ്തതിനു ശേഷം ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം ​ഗ്യാപ് വരും. ആ ​ഗ്യാപ് എനിക്കിഷ്ടമല്ല. എനിക്കപ്പോൾ ബോറടിക്കും. അപ്പോഴാണ് അഭിനയത്തിൽ നിന്ന് ബ്രെയ്ക്ക് എടുക്കുന്നത്. ഈ ​ഗ്യാപിലാണ് നല്ല അവസരങ്ങൾ വരുന്നത്. പക്ഷേ ഈ സ്വഭാവം കാരണം അത്തരം നല്ല അവസരങ്ങളെല്ലാം നഷ്ടപ്പെടും. എനിക്ക് കുറച്ചു കൂടി വീട്ടിൽ വെറുതേ ഇരിക്കാനാണ് ഇഷ്ടം."

Neena Kurupp

കുടുംബത്തെ കുറിച്ച് നീന കുറുപ്പ് സംസാരിക്കുമ്പോൾ മകളെ കുറിച്ചുള്ള രസകരമായ കാര്യങ്ങളും പറയുന്നുണ്ട്. മകൾ തന്നെ പേരാണ് വിളിക്കുന്നതെന്ന് നീന പറയുന്നു. ആ വിളിയിൽ ഒരു സൗഹൃദത്തിന്റെ രസക്കൂട്ട് കാണാൻ സാധിക്കുന്നുണ്ട്. മകൾ പവിത്രയും നീനയും സുഹൃത്തുക്കളെ പോലെ ചില്ലാണ്. പക്ഷേ ഒരു അമ്മയുടെ എല്ലാ ശൈലിയും നീന പ്രകടിപ്പിക്കാറുമുണ്ട്. മകളെ ചെറുപ്പം മുതൽ സ്വന്തമായി എല്ലാം ചെയ്യാൻ പ്രാപ്തയാക്കിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള റാപ്പോ കണ്ടിരിക്കാൻ രസമുണ്ട്.

നീന കുറുപ്പ് സിനിമയിലും സജീവമാണ്. അവസാനം ഇറങ്ങിയത് കമൽ സംവിധാനം ചെയ്ത വിവേകാനന്ദൻ വൈറലാണ് ആയിരുന്നു. ഇനിയും ചിത്രങ്ങൾ റിലീസിനു കാത്തിരിക്കുന്നുണ്ട്.

More from Filmibeat

Read more about: neena kurup
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X