ഷാരൂഖിന്റെ സിനിമ നിരസിച്ചു! സിനിമ വിട്ട് സീരിയലില്‍ പോവുകയാണോ എന്ന് ചോദിച്ചവര്‍; നീരജ് പറയുന്നു

മലയാളികളുടെ പ്രിയങ്കരനായ നടനാണ് നീരജ് മാധവ്. റിയാലിറ്റി ഷോയിലൂടെയായിരുന്നു നീരജിന്റെ തുടക്കം. പിന്നീട് ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് സിനിമയിലെത്തി. കോമഡിയിലൂടെ തുടങ്ങി പിന്നീട് സഹനടനും നായകനുമൊക്കെയായി അഭിനയിച്ചു. ഇന്ന് പാന്‍ ഇന്ത്യന്‍ റീച്ചുള്ള നടനാണ് നീരജ് മാധവ്. ആമസോണ്‍ പ്രൈമിന്റെ ദ ഫാമിലി മാനിലൂടെയാണ് നീരജ് കേരളത്തിന് പുറത്തും താരമാകുന്നത്. സീരീസിലെ നീരജിന്റെ വില്ലന്‍ വേഷം വലിയ കയ്യടിയാണ് നേടിയത്.

തുടര്‍ന്ന് ഹിന്ദിയിലും തമിഴിലുമെല്ലാം നിരവധി സിനിമകള്‍ ചെയ്തു. പോയ വര്‍ഷം പുറത്തിറങ്ങിയ ആര്‍ഡിഎക്‌സിലൂടെയാണ് മലയാളത്തിലേക്ക് മടങ്ങി വരുന്നത്. ചിത്രം വന്‍ വിജയമായി മാറി. നീരജിന്റെ സേവ്യറും കയ്യടി നേടി. ചിത്രത്തില്‍ പാട്ട് പാടിയും നീരജ് പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ഗൃഹലക്ഷ്മിയുടെ തന്റെ കരിയര്‍ യാത്രയെക്കുറിച്ച് സംസാരിക്കുകയാണ് നീരജ്.

Neeraj Madhav

ഓഡിഷനിലൂടെയാണ് ബഡ്ഡിയിലെത്തുന്നത്. ശേഷം ചെറിയ വേഷങ്ങള്‍. മെമ്മറീസില്‍ രണ്ട് സീനുകളില്‍ മുഖം കാണിച്ചു. പിന്നെ ദൃശ്യം, 1983, ഓരോ സിനിമ കഴിയുമ്പോഴും രണ്ട് സീനെങ്കിലും അധികം കിട്ടണമെന്ന ആഗ്രഹമായിരുന്നു. അതിനായി പ്രയത്‌നിച്ചു. ആദ്യകാലങ്ങളില്‍ ചെയ്തത് കോമഡി വേഷങ്ങളായതു കൊണ്ട് മാറ്റം ബുദ്ധിമുട്ടായി. നടന്‍ എന്ന രീതിയില്‍ ഒരുപാട് മുന്നേറാനുണ്ടെങ്കിലും പിന്നോട്ട് വലിക്കാന്‍ ശ്രമിച്ചു. ആത്മവിശ്വാസം മാത്രമായിരുന്നു കൈ മുതല്‍ എന്നാണ് നീരജ് പറയുന്നത്.

സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ല. അവസരങ്ങള്‍ വച്ചു നീട്ടാന്‍ ആരുമില്ല. എല്ലാ ബുദ്ധിമുട്ടുകളും നേരിട്ടു. ഇതിനിടെയിലാണ് ഹിന്ദിയില്‍ നിന്നും വിളി വരുന്നത്. ഒട്ടും പരിചയമില്ലാത്ത ഇന്‍ഡസ്ട്രി. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ തന്നെ തീരുമാനിച്ചു. ഇത്രയും വര്‍ഷം പിടിച്ചു നില്‍ക്കുക എളുപ്പമായിരുന്നില്ല. അത് സാധിച്ചു. സിനിമയുടെ ഒന്നിലധികം മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തിയുണ്ടെന്നും നീരജ് പറയുന്നു.

അന്യഭാഷാ ചിത്രങ്ങളിലെ സ്വീകാര്യതയാണോ മലയാള സിനിമയുടെ പരിഗണനക്കുറവാണോ മറ്റ് ഭാഷകളിലേക്ക് പോകാന്‍ കാരണം എന്ന് ചോദിച്ചപ്പോള്‍ രണ്ടും എന്നാണ് നീരജ് നല്‍കിയ മറുപടി. മലയാളത്തില്‍ സിനിമകള്‍ ഇല്ലാതിരുന്നതല്ല, പുതുതായിട്ടൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നതാണ് സത്യം. അവസരങ്ങള്‍ കിട്ടാത്തതു കൊണ്ടല്ല സിനിമ ചെയ്യാതിരുന്നത്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ ഒഴിവാക്കിയതാണ് പലതും. അതായിരുന്നു ഞാനെടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും നീരജ് പറയുന്നു.

Neeraj Madhav

ആ സമയത്താണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ അവസരം കിട്ടുന്നത്. സിനിമയില്‍ നിന്നും സീരിയലിലോട്ടാണോ പോകുന്നത് എന്ന് ചോദിച്ചവരുണ്ട്. ദ ഫാമിലി മാന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സീരീസായി മാറി. പാന്‍ ഇന്ത്യന്‍ തലത്തില്‍ അംഗീകരിക്കപ്പെട്ടു. അത്രയും നല്ല കഥാപാത്രം എനിക്ക് അതുവരേയും മലയാളത്തില്‍ ഇതുവരേയും കിട്ടിയിരുന്നില്ല. എവിടെയാണോ നല്ല അവസരം കിട്ടുന്നത് അവിടേക്ക് പോകുമെന്നാണ് നീരജ് പറയുന്നത്.

തമിഴില്‍ ഗൗതം മേനോന്റെ സിനിമയില്‍ അവസരം ലഭിച്ചു. മികച്ച കഥാപാത്രം തമിഴിലും ഹിന്ദിയിലും വേണ്ടെന്നു വച്ച കഥാപാത്രങ്ങളുമുണ്ട്. ഷാരൂഖ് ഖാന്റെ ജവാനിലേക്ക് വിളിച്ചിരുന്നു. പക്ഷെ ആ കഥാപാത്രം എന്നെ ആകര്‍ഷിച്ചില്ല. അങ്ങനെ വേണ്ടെന്ന് വച്ചുവെന്നും നീരജ് തുറന്നു പറയുന്നുണ്ട്.

More from Filmibeat

Read more about: neeraj madhav
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X