ടക്ക് എന്ന് എന്തോ പൊട്ടുന്ന ഒച്ച കേട്ടു! ഭയങ്കര ഡാര്‍ക്കായി; ആ അവസ്ഥയിലും കളിയാക്കി ചിരിച്ചു: നീരജ് മാധവ്

സമാനതകളില്ലാത്ത വിജയമായി മാറിയിരിക്കുകയാണ് ആര്‍ഡിഎക്‌സ്. മലയാള സിനിമയെ സംബന്ധിച്ച് തീര്‍ത്തും മാജിക്കല്‍ എന്ന് പറയാവുന്ന നൂറ് കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് ആര്‍ഡിഎക്‌സ്. സൂപ്പര്‍ താരങ്ങളില്ലാതെ വന്ന സിനിമ ഓണക്കാലത്ത് തീയേറ്ററുകള്‍ ഇളക്കി മറിക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്തയെന്ന വന്‍ ഹൈപ്പില്‍ വന്ന സിനിമയേയും നിവിന്‍ പോളിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച ബോസ് ആന്റ് കോയേയും തകര്‍ത്താണ് ആര്‍ഡിഎക്‌സ് വന്‍ വിജയം നേടിയത്.

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയുടെ സംവിധായകന്‍ പുതുമുഖമായ നഹാസ് ഹിദായത്ത് ആയിരുന്നു. ചിത്രം അമ്പരപ്പിക്കുന്ന വിജയമാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. കുടുംബ പ്രേക്ഷകരേയും യുവാക്കളേയും ഒരുപോലെ ആകര്‍ഷിക്കാന്‍ ആര്‍ഡിഎക്‌സിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുന്നു.

Neeraj Madhav

ആര്‍ഡിഎക്‌സ് കണ്ടവരാരും മറക്കാത്ത പ്രകടനമാണ് മൂവരും നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ടൈറ്റില്‍ വേഷങ്ങളില്‍ ഒന്ന് അവതരിപ്പിച്ച നീരജ് മാധവ് പങ്കുവച്ച കുറിപ്പും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ചിത്രത്തില്‍ സേവ്യര്‍ എന്ന കരാട്ടെ മാസ്റ്ററുടെ വേഷത്തിലാണ് നീരജെത്തിയത്. നീരജിന്റെ ആക്ഷന്‍ രംഗങ്ങള്‍ തീയേറ്ററില്‍ വന്‍ ഓളം തന്നെ സൃഷ്ടിച്ചിരുന്നു. നഞ്ചക്കു കൊണ്ടുള്ള നീരജിന്റെ പ്രകടനം വന്‍ കയ്യടിയാണ് നേടിയത്.

ചിത്രത്തിലെ ആക്ഷന്‍ രംഗത്തെക്കുറിച്ചുള്ള നീരജിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിനിമയിലെ ആക്ഷന്‍ രംഗങ്ങളിലൊന്ന് ചെയ്യുമ്പോള്‍ നീരജിന്റെ കാലിന് പരുക്കേറ്റിരുന്നു. ഇതിന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. പരുക്കു പറ്റുന്നതും അതില്‍ നിന്നുള്ള റിക്കവറിയും ക്ലൈമാക്‌സ് രംഗത്തിലെ തന്റെ ആക്ഷനുമൊക്കെയാണ് നീരജ് പങ്കുവച്ച വീഡിയോയിലുള്ളത്.

''ക്ലൈമാക്‌സ് ഫൈറ്റ്, അന്‍പ് അറിവ് വന്ന ആദ്യത്തെ ദിവസം. ഞാന്‍ ഒരാളെ കിക്ക് ചെയ്ത ശേഷം നില്‍ക്കണം. താഴെ ഫോം പാഡ്‌സ് വച്ചിട്ടുണ്ട്. ഞാന്‍ അതില്‍ കാല് വച്ചതും കാല് മടങ്ങിപ്പോയി. ടക്ക് എന്നൊരു ശബ്ദം കേട്ടു. ഞാന്‍ വീണു. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ആ സമയം ചിന്തിച്ചു. ഈ സിനിമയില്‍ നിന്നും ഞാന്‍ മാറേണ്ടി വരുമോ എന്ന് വരെ ചി്ന്തിച്ചു. ഭയങ്കര ഡാര്‍ക്കായി'' എന്നാണ് നീരജ് പറയുന്നത്.

Neeraj Madhav

നമ്മള്‍ തോല്‍വി സമ്മതിച്ച് പിന്മാറുമ്പോള്‍ മാത്രമാണ് ഒരു കാര്യം അവസാനിക്കുന്നത്. എന്നെ വിശ്വസിച്ച കുറച്ച് പേര്‍ക്ക് നന്ദി. എന്നെ സംശയത്തോടെ നോക്കിയവര്‍ക്കും എന്നെ നോക്കി ചിരിച്ചവര്‍ക്കും നന്ദി. അതെല്ലാം എന്റെ ആഗ്രഹത്തിന് ഇന്ധനമാവുക മാത്രമാണ് ചെയ്തത്. നമ്മള്‍ ഒരു കാര്യത്തെ തീവ്രമായി ആഗ്രഹിച്ചാല്‍ ഈ ലോകം തന്നെ അത് നേടിയെടുക്കാന്‍ നമുക്കൊപ്പം നില്‍ക്കുമെന്ന കുറിപ്പോടെയാണ് നീരജ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ചില കാര്യങ്ങള്‍ നമ്മളുടെ നിയന്ത്രണത്തിലാണ്. ചിലത് അങ്ങനെയല്ല. പക്ഷെ ഇത്തവണ കാര്യങ്ങള്‍ എനിക്ക് അനുകൂലമായിരുന്നു. അതിന് എനിക്ക് അതിയായ കടപ്പാടുണ്ട്. ഈ വിജയത്തെ ഞാന്‍ ഒരിക്കലും വിലകുറച്ച് കാണുകയില്ല. എന്നും കൂടുതല്‍ മെച്ചപ്പെടാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കും. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും നീരജ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പെട്ടെന്ന് സുഖപ്പെടാന്‍ തന്നെ സഹായിച്ച ടോമി ആഷ്‌ലിയ്ക്കും നീരജ് നന്ദി പറയുന്നുണ്ട്.

More from Filmibeat

Read more about: neeraj madhav
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X