ദീപ്തി വന്നതോടെ ജീവിതം മാറി, മറ്റുള്ളവരെ പരിഗണിക്കാന്‍ തുടങ്ങി; അച്ഛന്‍-മകള്‍ ബന്ധം ശക്തം: നീരജ് മാധവ്
മലയാള സിനിമയിലെ യൂത്തന്മാരില്‍ ശ്രദ്ധേയനാണ് നീരജ് മാധവ്. 2013 ല്‍ സിനിമയിലെത്തിയ നീരജിന്റെ സിനിമായാത്ര അത്ര എളുപ്പമായിരുന്നില്ല. പ്രതിസന്ധികളും വെല്ലുവിളികളുമെല്ലാം മറി കടന്ന് നീരജ് ഇന്ന് പാന്‍ ഇന്ത്യന്‍ റീച്ചുള്ള നടനായി മാറിയിരിക്കുകയാണ്. പോയ വര്‍ഷം പുറത്തിറങ്ങിയ ആര്‍ഡിഎക്‌സിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ആര്‍ഡിഎക്‌സ് വന്‍ വിജയം നേടിയപ്പോള്‍ നീരജ് അവതരിപ്പിച്ച സേവ്യറും കയ്യടി നേടി. ചിത്രത്തിലെ നീരജിന്റെ പാട്ടും സൂപ്പര്‍ ഹിറ്റായി മാറി.
ഇപ്പോഴിതാ തന്റെ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നീരജ് മാധവ്. വിവാഹ ശേഷം ജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ചും മകളുടെ വരവോടെ തന്നിലുണ്ടായ മാറ്റത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നീരജ് മാധവ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീരജ് സംസാരിച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ബാച്ചിലര്‍ ലൈഫ് അടിച്ചു പൊളിച്ച് ജീവിക്കുകയായിരുന്നു. പക്വതയില്ലാത്ത പ്രായം. വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോള്‍ ഒപ്പമുള്ളവരെ പരിഗണിക്കാനും അവര്‍ക്കു വേണ്ടി സമയം കണ്ടെത്താനും തുടങ്ങി. ദീപ്തി വന്ന ശേഷം ജീവിതത്തിന് ചിട്ട വന്നു. കല്യാണത്തിന് മുമ്പത്തെ പോലെ ഇപ്പോഴും ഞങ്ങള്‍ സുഹൃത്തുക്കളാണ്. കുഞ്ഞ് പിറന്ന ശേഷം ജീവിതം സ്‌പെഷ്യലായി. അവളുടെ വളര്‍ച്ച ഞാന്‍ ആസ്വദിക്കുന്നു. പണ്ടൊക്കെ ഷൂട്ടിങ് ഇടവേളയില്‍ യാത്ര പോകാനായിരുന്നു താല്‍പര്യം. ഇപ്പോള്‍ മോളെ മിസ് ചെയ്യുന്നതു കൊണ്ട് എത്രയും പെട്ടെന്ന് വീട്ടിലെത്താനാണ് ശ്രമിക്കുന്നതെന്നാണ് നീരജ് പറയുന്നത്.
നീരജ് പൂര്‍ണമായും ഫാമിലി മാനായോ എന്ന് ചോദിച്ചപ്പോള്‍ ദീപ്തിയാണ് അത് പറയേണ്ടതെന്നായിരുന്നു മറുപടി. എന്നാലും എന്റേതായ രീതിയില്‍ ഫാമിലിമാനാണ് എന്നാണ് വിശ്വാസം. കൂടുതല്‍ സമയവും കുടുംബത്തോടൊപ്പമാണ്. അഞ്ചു വര്‍ഷം ഞങ്ങള്‍ ഫ്‌ളാറ്റിലാണ് താമസിച്ചത്. മോള്‍ക്ക് രണ്ടു വയസായപ്പോള്‍ സ്ഥലപരിമിതി തോന്നി തുടങ്ങി. വില്ലയിലേക്ക് മാറി. അവള്‍ക്ക് നടക്കാനും കളിക്കാനും പറ്റിയൊരിടം കൂടി ആകണമെന്നുണ്ടായിരുന്നു. അതെല്ലാം ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. ഒരുമിച്ച് യാത്ര പോകുന്നില്ലെന്ന് പണ്ടൊക്കെ ദീപ്തിയ്ക്ക് പരാതിയായിരുന്നു. ഇത്തവണ ന്യു ഇയര്‍ ഫാമിലിയ്‌ക്കൊപ്പം ദുബായിലാണ് ആഘോഷിച്ചതെന്നും നീരജ് പറഞ്ഞു.

ദീപ്തി സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. സിനിമാ പശ്ചാത്തലം ഇല്ല. സിനിമയില്‍ മാത്രം മുഴുകിയ ഞാന്‍ പുറം ലോകത്തെ പല കാര്യങ്ങളും ദീപ്തി വഴിയാണ് അറിഞ്ഞത്. എന്നെ ഒരു നല്ല വ്യക്തിയാക്കിയതില്‍ ദീപ്തിയുടെ പങ്ക് വളരെ വലുതാണ്. സാമ്പത്തിക കാര്യത്തില്‍ ഒരു പ്ലാനിങ്ങും ഇല്ലാത്ത ആളായിരുന്നു ഞാന്‍. ദീപ്തി വന്ന ശേഷമാണ് സമ്പാദിക്കാനൊക്കെ തുടങ്ങിയത്. അവള്‍ നല്ല കേള്‍വിക്കാരിയാണ്. എല്ലാത്തിനും കൂടെ നില്‍ക്കും. എന്നാല്‍ എന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും നീരജ് പറയുന്നു.
മകളെക്കുറിച്ചും നീരജ് സംസാരിക്കുന്നുണ്ട്. നിളങ്ക എല്ലാത്തിനേയും മാറ്റി മറിച്ചു. ഞങ്ങള്‍ നിങ്കു എന്നാണ് വിളിക്കാറ്. അവള്‍ എന്നെ നുന്ന എന്നും. അച്ഛന്‍ വിളി ഒഴിവാക്കിയതില്‍ അവളോട് നന്ദിയുണ്ട്. അനാവശ്യ സീനിയോറിറ്റിയും അങ്കിള്‍ ഫീലും ഒഴിവായിക്കിട്ടി. അച്ഛന്‍-മകള്‍ ബന്ധം എത്ര ശക്തമാണെന്ന് മനസിലാകുന്നത് അവള്‍ വന്ന ശേഷമാണ്. മുന്‍ഗണനകള്‍ മാറിയെന്നാണ് താരം പറയുന്നത്.


Click it and Unblock the Notifications











