തുറന്നുപറച്ചിലുകളില്‍ കുറ്റബോധമില്ല, ചിലര്‍ക്ക് ശത്രുക്കളാകും! സ്മാര്‍്ട്ടായാല്‍ അഹങ്കാരവും ജാഡയും!

കേരളവും കടന്ന് ബോളിവുഡിലും സ്വന്തമായൊരു ഇടം കണ്ടെത്തിയിരിക്കുകയാണ് നീരജ് മാധവന്‍. ഫാമിലി മാന്‍ വെബ് സീരീസിലൂടെയാണ് നീരജ് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുന്നത്. പിന്നീട് ബോളിവുഡിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകൡലുമെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും കയ്യടി നേടാനും സാധിച്ചു. ഈയ്യടുത്തിറങ്ങിയ ആര്‍ഡിഎക്‌സിലൂടെ മലയാളത്തിലേക്ക് വന്‍ തിരിച്ചുവരവും നടത്താന്‍ നീരജിന് സാധിച്ചു.

തന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്ന ശീലക്കാരനാണ് നീരജ് മാധവ്. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തുറന്നു പറച്ചിലുകളില്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നാണ് നീരജ് പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീരജ് മാധവ് മനസ് തുറന്നത്.

Neeraj Madhav

തുറന്നു പറച്ചിലുകള്‍ വഴിയുണ്ടായ വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നീരജ്. തുറന്നു പറച്ചിലുകളില്‍ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. ചിലത് പറയണമെന്ന് തോന്നുമ്പോള്‍ പറയും. സിനിമാ മേഖലയില്‍ ഏറെക്കാലം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് തുറന്നടിച്ചു പറയുന്നവര്‍ക്ക്. കപടവിനയവും എളിമയും നന്നായി ആഘോഷിക്കപ്പെടുന്നിടത്ത് സ്മാര്‍ട്ടായാല്‍ അത് അഹങ്കാരവും ജാഡയുമൊക്കെയായി തെറ്റിദ്ധരിക്കപ്പെടുമെന്ന് താരം പറയുന്നു.

തുറന്നു പറച്ചിലുകള്‍ മൂലം ചിലര്‍ക്ക് നമ്മള്‍ ശത്രുവാകും. പക്ഷെ പേടി മാറിക്കിട്ടും. ചുരുക്കം ചിലര്‍ വിചാരിച്ചാല്‍ പിടിച്ചുകെട്ടാന്‍ കഴിയുന്നതല്ല നമ്മുടെ കരിയര്‍ എന്ന വിശ്വാസം വരും. കേരളത്തിന് പുറത്തും കാഴ്ചക്കാരുണ്ട്. കഴിവിനെ അംഗീകരിക്കുന്നവരുണ്ട് എന്ന് മനസിലാക്കാന്‍ സാധിക്കും. നാട്ടില്‍ കിട്ടുന്ന അംഗീകാരം വളരെ വലുതാണ്. എല്ലാവരേയും സന്തോഷിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും നീരജ് പറയുന്നു

ടേണിങ് പോയന്റ് ആയിരിക്കുമോ പുതുവര്‍ഷം? എന്ന ചോദ്യത്തിനും നീരജ് മറുപടി പറയുന്നുണ്ട്. അങ്ങനെയൊരു വഴിത്തിരിവില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ പ്ലാന്‍ ചെയ്താല്‍ എപ്പോഴെങ്കിലും യഥാര്‍ത്ഥ്യമാകും. ഈ വര്‍ഷം എന്താണ് ജീവിതത്തില്‍ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തതയുണ്ട്. ആ വ്യക്തതയോടെയാണ് മുന്നോട്ട് പോകുന്നത്. കുറച്ച് കാര്യങ്ങള്‍ നേടിയെടുക്കാനുണ്ട്. അതില്‍ പകുതിയെങ്കിലും നേടാന്‍ സാധിച്ചാല്‍ ഹാപ്പിയാകുമെന്നാണ് താരം പറയുന്നത്.

അതിലൊന്ന് ഞാനും സുഹൃത്തുക്കളും ചേര്‍ന്നെഴുതുന്ന ഹിപ്പ് ഹോപ്പ് സിനിമയാണ്. മറ്റൊന്ന് ഒരു സീരീസ്. പിന്നെ റാപ്പ് ആല്‍ബം. സ്വന്തമായി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്ന ഘട്ടമെത്തി. ഇതിനൊപ്പം നല്ല പ്രൊജക്ടുകളുടെ ഭാഗമാകണം എന്നുണ്ടെന്നും നീരജ് പറയുന്നു. വിവാഹത്തിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ചും അഭിമുഖത്തില്‍ നീരജ് സംസാരിക്കുന്നുണ്ട്.

Neeraj Madhav

ബാച്ചിലര്‍ ലൈഫ് അടിച്ചു പൊളിച്ച് ജീവിക്കുകയായിരുന്നു. പക്വതയില്ലാത്ത പ്രായം. വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോള്‍ ഒപ്പമുള്ളവരെ പരിഗണിക്കാനും അവര്‍ക്കു വേണ്ടി സമയം കണ്ടെത്താനും തുടങ്ങി. ദീപ്തി വന്ന ശേഷം ജീവിതത്തിന് ചിട്ട വന്നു. കല്യാണത്തിന് മുമ്പത്തെ പോലെ ഇപ്പോഴും ഞങ്ങള്‍ സുഹൃത്തുക്കളാണെന്നാണ് നീരജ് പറയുന്നത്.

കുഞ്ഞ് പിറന്ന ശേഷം ജീവിതം സ്‌പെഷ്യലായി. അവളുടെ വളര്‍ച്ച ഞാന്‍ ആസ്വദിക്കുന്നു. പണ്ടൊക്കെ ഷൂട്ടിങ് ഇടവേളയില്‍ യാത്ര പോകാനായിരുന്നു താല്‍പര്യം. ഇപ്പോള്‍ മോളെ മിസ് ചെയ്യുന്നതുകൊണ്ട് എത്രയും പെട്ടെന്ന് വീട്ടിലെത്താനാണ് ശ്രമിക്കുന്നതെന്നും നീരജ് പറയുന്നു.

More from Filmibeat

Read more about: neeraj madhav
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X