സഞ്ജു പറഞ്ഞത് കള്ളം! ചോറ് തിന്നുന്നവര്‍ക്ക് മനസിലാകും; പിരിയാനുള്ള കാരണം വെളിപ്പെടുത്തി നീതു
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരായിരുന്നു സഞ്ജു ടെക്കിയും നീതു തോമസും. എന്നാല്‍ താനും നീതുവും പിരിഞ്ഞതായി കഴിഞ്ഞ ദിവസം സഞ്ജു ടെക്കി അറിയിക്കുകയായിരുന്നു. ഇപ്പോഴിതാ താനും സഞ്ജുവും പിരിഞ്ഞതിനെക്കുറിച്ച് വിശദമായി പ്രതികരിച്ചിരിക്കുകയാണ് നീതു തോമസ്. തങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണെന്ന് സഞ്ജു പറഞ്ഞത് നുണയാണെന്നാണ് നീതു പറയുന്നത്.
എന്റെ വ്യക്തിപരമായ കാര്യങ്ങളൊന്നും നാട്ടുകാരെ കേള്‍പ്പിക്കേണ്ടതില്ല. പക്ഷെ അവന്‍ ഇന്‍സ്റ്റയിലും യൂട്യൂബിലും വീഡിയോകളിട്ടു. അതൊക്കെ കേട്ട് ഞാനെന്തിനാണ് പൊട്ടനെ പോലെയിരിക്കുന്നതെന്ന് കരുതി. അതുകൊണ്ടാണ് വീഡിയോ ചെയ്യാമെന്ന് കരുതിയത് എന്നാണ് നീതു പറയുന്നത്. ആ വാക്കുകളിലേക്ക്.

കുറച്ചുനാളുകളായി വഴക്കായിരുന്നു. വഴക്കിടും ഒരുമിക്കും വഴക്കിടും ഒരുമിക്കും എന്ന അവസ്ഥയായിരുന്നു. ഒരു ഘട്ടം കഴിഞ്ഞതോടെ രണ്ട് പേര്‍ക്കും ഇഷ്ടം പോയി. ഒരു പോയന്റ് എത്തിയപ്പോള്‍ സഞ്ജു തന്നെയാണ് പറഞ്ഞത് അവന്‍ എന്റെ കൂടെ ഹാപ്പിയല്ലെന്നും ഞാന്‍ അവന്റെ വൈബ് അല്ലെന്നും. നമ്മളെ വേണ്ടാട്ടിടത്ത് നമ്മള്‍ നില്‍ക്കണ്ടല്ലോ അങ്ങനെയാണ് ബ്രേക്കപ്പ് ആകുന്നത്. കുറച്ച് കാലം സ്ട്രഗിളായിരുന്നു അതില്‍ നിന്നും പുറത്തു കടക്കാന്‍.
ഞാന്‍ റിലേഷന്‍ഷിപ്പിന് വളരെയധികം വില കൊടുക്കുന്ന ആളാണ്. അതിനാല്‍ സേവ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ഒരു ഘട്ടം കഴിഞ്ഞതോടെ പിരിയുകയായിരുന്നു. കുറച്ച്‌നാള്‍ അതില്‍ തന്നെ കിടന്നു കറങ്ങി. പിന്നീട് അത് ബ്രേക്ക് ചെയ്ത് പുറത്ത് വന്നു. അതോടെ റിലീഫ് കിട്ടി. സഞ്ജു ഇപ്പോള്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണോ എന്ന് പലരും ചോദിച്ചിരുന്നു. എനിക്ക് അറിയില്ല. എന്നോട് പറഞ്ഞത് സുഹൃത്തുക്കള്‍ ആണെന്നാണ്. എന്തെങ്കിലും നേട്ടം കാണും. അവരുടെ കാര്യം അവരോട് ചോദിക്കാം.
അവന്‍ വീഡിയോയില്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളും ചോറുണ്ണുന്നവരല്ലേ, നിങ്ങള്‍ക്കും സത്യമാണോ കള്ളമാണോ എന്നൊക്കെ മനസിലാക്കാന്‍ പറ്റുമല്ലോ? പിന്നെ അതില്‍ അവന്‍ കുറച്ച് അഭിനയിച്ചിട്ടൊക്കെയുണ്ട്. അവന്‍ പറഞ്ഞത് സങ്കടമായിരുന്നു, ഡിപ്രഷനായിരുന്നു അതുകൊണ്ട് വീഡിയോ ഇടാത്തത് എന്നൊക്കെയാണ്. അത് വെറുതെയാണ്. അവന് സ്‌ട്രൈക്ക് കിട്ടാത്തതു കൊണ്ടാണ് വീഡിയോ ഇടാതിരുന്നത്. എന്തായാലും ഒരുങ്ങിപ്പിടിച്ച് വന്നിരിക്കുന്നുണ്ട്. എന്തിനാണ് സബ്‌സ്‌ക്രൈബേഴ്‌സിനെ പൊട്ടന്മാരാക്കുന്നത്?
ആദ്യം എനിക്ക് സഞ്ജുവിനെ വലിയ ഇഷ്ടമായിരുന്നില്ല. പിന്നീട് ഇഷ്ടമാവുകയായിരുന്നു. അത് വീഡിയോയില്‍ പറഞ്ഞിട്ടുള്ളതാണ്. കെട്ടും എന്നുറപ്പുള്ളതിനാലാണ് വീഡിയോയിലെല്ലാം ഇന്‍വോള്‍വ് ആയത്. ഇടയ്ക്ക് വച്ച് അവനും വൈബ് ഇല്ലെന്ന് തോന്നിയെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഈ വീഡിയോകളൊന്നും എടുക്കേണ്ടതില്ലായിരുന്നു. അവന് കണ്ടന്റ് ഇല്ലെന്ന് പറഞ്ഞ് എന്നെ വിളിച്ച് വീഡിയോ എടുത്തിട്ടുണ്ട്.

ഞാനിപ്പോള്‍ ഹാപ്പിയാണ്. എന്നുകരുതി സങ്കടം ഇല്ലാതിരുന്നില്ല എന്നല്ല. ഇത്രയും നാളത്തെ ബന്ധമല്ലേ. പിരിയുമ്പോള്‍ ആര്‍ക്കായാലും വിഷമം കാണുമല്ലോ. പിന്നെ തോന്നി പോയത് നന്നായി എന്ന്. അതുകൊണ്ട് ഇപ്പോള്‍ വിഷമിക്കേണ്ട കാര്യമില്ല. കഴിഞ്ഞത് കഴിഞ്ഞു. ഒരു വിശദീകരണം കൊടുക്കേണ്ട സാഹചര്യം വന്നതിനാലാണ് വീഡിയോ ഇടുന്നത്.
ഞങ്ങള്‍ നല്ല സൗഹൃദത്തിലാണ് പിരിഞ്ഞതെന്ന് സഞ്ജു പറഞ്ഞിരുന്നു. പക്ഷെ അങ്ങനെയല്ല. റിലേഷന്‍ഷിപ്പ് പിരിഞ്ഞാല്‍ സൗഹൃദം വെക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല. അത് നല്ലൊരു രീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. അവന്‍ പറയുന്നത് പോലെ ഞങ്ങള്‍ സുഹൃത്തുക്കളല്ല. ഞാന്‍ വിളിക്കാറൊന്നുമില്ല.
എനിക്ക് വന്ന മെസേജുകളില്‍ അധികവും എനിക്ക് പിന്തുണ നല്‍കി കൊണ്ടുള്ളതാണ്. ഇത്രയും പേര്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല.


Click it and Unblock the Notifications