ആണുങ്ങള്‍ സെല്‍ഫിഷ്, സ്ത്രീയ്ക്ക് അവള്‍ മാത്രമേയുള്ളൂ; കല്യാണത്തെക്കുറിച്ച് ചോദിക്കുന്നവരോട് നേഹ
മോഡലിംഗിലൂടെയാണ് നേഹ റോസ് താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും താരമാണ് നേഹ റോസ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്. തന്റെ ഗ്ലാമറസ് ലുക്കിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും നേഹ നേരിട്ടിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം മറി കടന്ന് മുന്നോട്ട് പോവുകയാണ് നേഹ റോസ്.
ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് നേഹ റോസ്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു നോഹയുടെ മറുപടി. പുരുഷന്മാര്‍ സ്വാര്‍ത്ഥരാണെന്നും ജീവിതത്തില്‍ വിജയിക്കാന്‍ സ്ത്രീയ്ക്ക് പുരുഷന്റെ കൂട്ട് വേണ്ടെന്നുമാണ് നേഹ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''എന്നെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നവരോട്. പുരുഷന്മാരോടൊപ്പം ജീവിക്കാനാണ് സ്ത്രീകളെ ഉപദേശിക്കുന്നത്. പക്ഷെ സ്ത്രീയ്ക്ക് അവള്‍ മാത്രമേയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. അവളുടെ വിജയത്തിന്റെ ഉത്തരവാദിത്തം അവള്‍ക്ക് മാത്രമാണ്. ജീവിതത്തില്‍ ഫോക്കസും വിജയവും കൈവരിക്കാനാകണം. അതിന് ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം. അത് നമ്മുടെ കൈയില്‍ തന്നെയാണുള്ളത്. ഭര്‍ത്താവിനോ കാമുകനോ ഒരു സ്ത്രീയെ സഹായിക്കാനാകില്ലെന്നാണ് ഞാന്‍ സത്യമായിട്ടും വിശ്വസിക്കുന്നത്. കാരണം പുരുഷന്മാര്‍ സ്വാര്‍ത്ഥരാണ്'' എന്നാണ് നേഹ പറയുന്നത്.
നേരത്തെ ബിഗ് ബോസ് താരം ജിന്റോയുടെ അമേരിക്കയിലെ കാമുകി നേഹയാണോ എന്ന് ചോദ്യങ്ങള്‍ക്കും നേഹ മറുപടി നല്‍കിയിരുന്നു. ഒരിക്കല്‍ ഒരു ലൈവ് പോയിരുന്നു. ആ സമയം ജിന്റോ ചേട്ടന്‍ എന്റെ അടുത്തുണ്ടായിരുന്നു. അന്ന് പറഞ്ഞൊരു മറുപടിയാണ് ആ വീഡിയോയില്‍ കാണുന്നത്. ആരോ തെറ്റിദ്ധരിച്ച് അങ്ങനെ എഴുതിയതാണെന്നാണ് നേഹ പറഞ്ഞത്. ഞാന്‍ അതിന്റെ താഴെ പോയി എഴുതിയിരുന്നു ഈ രക്തത്തില്‍ എനിക്ക് പങ്കില്ലെന്ന്. എനിക്ക് അമേരിക്കയുടെ സ്പെല്ലിംഗ് പോലും അറിയില്ല. എന്നെ വെറുതെ വിടൂ എന്നും നേഹ പറഞ്ഞിരുന്നു.

ജിന്റോയുമായുള്ള സൗഹൃദത്തെക്കുറിച്ചും നേഹ സംസാരിക്കുന്നുണ്ട്. ജിന്റോയെ പണ്ട് മുതലേ അറിയില്ല. രണ്ട് രണ്ടര വര്‍ഷമായി ജിന്റോയെ അറിയാം. ജിമ്മില്‍ വര്‍ക്കൗട്ടിന് പോയപ്പോഴാണ് പരിചയപ്പെടുന്നത്. വളരെ നല്ലൊരു ട്രെയ്നറാണ്. സാധാരണ ജിമ്മുകളില്‍ പോയാല്‍ ഒരുപാട് എക്സൈസുകള്‍ ചെയ്യിപ്പിക്കും. എന്റെ ശരീരമാകെ ഫ്രാക്ചറുകളാണ്. എനിക്ക് ഒരുപാട് വര്‍ക്കൗട്ട് ചെയ്യാനാകില്ല. ജിന്റോ ചേട്ടന്‍ അത് അറിഞ്ഞ് ആവശ്യത്തിന് മാത്രമേ ചെയ്യിക്കാറുള്ളൂവെന്നും താരം പറഞ്ഞിരുന്നു.
ജിന്റോ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞിരുന്നു. പിന്നീട് ജോഷ് ടോക്സ് ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ ഞാനുമുണ്ടായിരുന്നു. അന്ന് തന്നെയായിരുന്നു എന്റേയും ഷൂട്ട് ചെയ്തത്. അപ്പോഴാണ് ഞാന്‍ കഥകളെല്ലാം കേട്ടത്. എനിക്ക് ഒരുപാട് ബഹുമാനം തോന്നിയെന്നും നേഹ പറഞ്ഞിരുന്നു. ഇത്രയൊക്കെ കഷ്ടപ്പാടുകളിലൂടെ വന്ന് ഇത്രയൊക്കെ ഉണ്ടാക്കിയെടുത്തല്ലോ. ഒന്നും ഇല്ലാത്തൊരു സ്ഥലത്തു നിന്നുമാണ് വരുന്നത്. അത് പലര്‍ക്കും പ്രചോദനമാണ്. എന്തെങ്കിലും നേടണം എന്ന് കരുതുന്നവര്‍ക്ക് ജിന്റോ വിജയിച്ചാല്‍ അതൊരു മോട്ടിവേഷനായിരിക്കമെന്നും നേഹ പറഞ്ഞിരുന്നു


Click it and Unblock the Notifications