മമ്മൂട്ടി സാർ എന്നോട് ഒരുപാട് പ്രാവശ്യം അനുവാദം ചോദിച്ചിട്ടാണ് ആ സീൻ ചെയ്തത്; എന്നെ ഒരുപാട് സഹായിച്ചു!

തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് പ്രിയാമണി. മലയാളികൾക്കടക്കം ഏറെ പ്രിയങ്കരിയാണ് താരം. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമടക്കം സ്വന്തമാക്കിയിട്ടുള്ള പ്രിയാമണിക്ക് ഇന്ന് കൈ നിറയെ അവസരങ്ങളുണ്ട്. ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാനിലൂടെ ബോളിവുഡിലടക്കം തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. പാലക്കാട്ടെ അയ്യർ കുടുംബത്തിൽ ജനിച്ച പ്രിയാമണി തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീടാണ് പ്രിയാമണി മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്കെല്ലാം എത്തുന്നത്. ഈ ഭാഷകളിലെല്ലാം തന്റേതായ ഒരിടം കണ്ടെത്താൻ പ്രിയാമണിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ രണ്ട് താര രാജാക്കന്മാരുടെ കൂടെ അഭിനയിക്കാനും പ്രിയാമണിക്ക് കഴിഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ കൂടെ ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ കൂടെ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന സിനിമയിലുമാണ് പ്രിയാമണി അഭിനയിച്ചത്.

Priyamani, mammootty, priyamani mammootty, pranchiyettan movie

ഇപ്പോഴിതാ പ്രാഞ്ചിയേട്ടൻ സിനിമയിൽ മമ്മൂട്ടിയുമൊത്ത് അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് പ്രിയാമണി. സിനിമയിൽ തൃശൂർ ഭാഷയിൽ സംസാരിക്കാൻ വേണ്ടി അദ്ദേഹം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് പ്രിയാമണി പറയുന്നു. തന്നെ ചവിട്ടുന്ന സീനൊക്കെ വളരെ ശ്രദ്ധയോടെ അനുവാദം ചോദിച്ചിട്ടാണ് മമ്മൂട്ടി ചെയ്ത‌തെന്നും പ്രിയാമണി പറഞ്ഞു. അടുത്തിടെ ജിഞ്ചർ മീഡിയ എന്റർടൈമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

"പ്രാഞ്ചിയേട്ടൻ സിനിമയിൽ തൃശ്ശൂർ സ്ലാങ്ങ് പറയാൻ എനിക്ക് മമ്മൂട്ടി സാർ ഒരുപാട് ഹെല്പ് ചെയ്‌തു. ഇങ്ങനെ പറയണം ഇങ്ങനെ പറഞ്ഞാൽ നന്നായിരിക്കും എന്നെല്ലാം പറഞ്ഞു തന്ന് ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിലെ ചവിട്ടുന്ന സീനൊക്കെ എന്നോട് ഒരുപാട് പ്രാവശ്യം അനുവാദം ചോദിച്ചിട്ടാണ് അദ്ദേഹം ചെയ്ത‌ത്. 'ഞാൻ പതിയെ തള്ളുകയുള്ളൂ, മുഴുവനായിട്ട് ചവിട്ടില്ല' എന്നൊക്കെ പറഞ്ഞു. ഞാൻ പറഞ്ഞു കുഴപ്പമില്ല ചെയ്തോളൂ എന്ന്.

ഏയ്, ഞാൻ അങ്ങനെ ചെയ്യാറില്ല. ഞാൻ ജസ്റ്റ് തള്ളുക മാത്രമേ ചെയ്യുള്ളൂ' എന്നൊക്കെ പറഞ്ഞാണ് അദ്ദേഹം അത് ചെയ്തത്. സിനിമയിൽ എന്നെ മമ്മൂട്ടി സാർ ഹെൽപ്പ് ചെയ്‌തിട്ടുണ്ട്," എന്നായിരുന്നു പ്രിയാമണിയുടെ വാക്കുകൾ. ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് പ്രിയാമണിക്ക് ലഭിച്ചിരുന്നു.

Priyamani, mammootty, priyamani mammootty, pranchiyettan movie

അതേ സമയം ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ നേരാണ് പ്രിയാമണിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ അഭിഭാഷകയുടെ വേഷത്തിലാണ് പ്രിയാമണി എത്തിയത്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച ഒരു കോർട്ട് റൂം ഡ്രാമയാണ് നേര്. അഡ്വക്കേറ്റ് വിജയ് മോഹനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ഒട്ടും ഹീറോയിക് അല്ലാത്ത നായക വേഷമാണ് മോഹൻലാലിന്റേത്.

മോഹൻലാലിന് പുറമെ അനശ്വര രാജനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്. ഇവർക്ക് പുറമെ ജഗദീഷ്, സിദ്ദീഖ്, ഗണേഷ് കുമാർ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജീത്തു ജോസഫും നടി ശാന്തി മായാദേവിയും കൂടെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

More from Filmibeat

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X