ഹീറോയുടെ നിഴലായി നിൽക്കാൻ കഴിയില്ലെന്ന് നടി, അത് കേട്ട് അമ്മ വേഷവുമായി ചെന്നപ്പോൾ; ജീത്തു ജോസഫ് പറയുന്നു

മലയാള സിനിമയ്ക്ക് ഏറ്റവും മികച്ച ത്രില്ലർ സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജീത്തു ജോസഫ്. ക്രിമിനൽ മൈൻഡുള്ള സംവിധായകൻ എന്നാണ് പ്രേക്ഷകരും സഹപ്രവർത്തകർ പോലും ജീത്തു ജോസഫിനെ തമാശപൂർവ്വം വിശേഷിപ്പിക്കാറുള്ളത്. മെമ്മറീസ്, ദൃശ്യം, ട്വൽത്ത് മാൻ എന്നിങ്ങനെ ഒരുപിടി സിനിമകളിലൂടെയാണ് മലയാളത്തിലെ മികച്ച ത്രില്ലർ ചിത്രങ്ങളുടെ സംവിധായകൻ എന്ന ലേബൽ ജീത്തു ജോസഫ് സ്വന്തമാക്കിയത്.

എന്നാൽ ത്രില്ലർ സിനിമകൾക്ക് പുറമെ നല്ല അടിപൊളി ഫാമിലി എന്റർടൈനർ ചിത്രങ്ങളും ജീത്തു ജോസഫ് ഒരുക്കിയിട്ടുണ്ട്. മമ്മി ആൻഡ് മി, മൈ ബോസ്, ലൈഫ് ഓഫ് ജോസൂട്ടി എന്നിവയാണ് ആ ചിത്രങ്ങൾ. കോമഡിക്ക് ആയിരുന്നു ഈ സിനിമകളിൽ പ്രാധാന്യം. മൂന്നും താരതമ്യേന മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കിയിരുന്നു. മമ്മി ആൻഡ് മി ആയിരുന്നു ഇക്കൂട്ടത്തിൽ ജീത്തു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഉർവശി, മുകേഷ്, അർച്ചന കവി, കുഞ്ചാക്കോ ബോബൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

Jeethu Joseph

ഒരു കൊച്ചു കുടുംബത്തിൽ നടക്കുന്ന ചില രസകരമായ സംഭവങ്ങളായിരുന്നു ചിത്രത്തിന്റെ കഥ. ചിത്രത്തിൽ അമ്മ വേഷമായിരുന്നു ഉർവ്വശിയുടേത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിട്ട് കൂടി ആ വേഷത്തിലേക്ക് ഒരു നടിയെ കിട്ടാൻ താൻ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജീത്തു ജോസഫ്. നായകന്റെ നിഴലായി നിൽക്കാൻ താല്പര്യമില്ല എന്ന് പ്രസംഗിച്ച ഒരു നായികയുടെ അടുത്ത് പോയപ്പോൾ ഉണ്ടായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

"ഉർവ്വശി ചേച്ചിയിലേക്ക് ആദ്യം പോയിരുന്നില്ല. അതിന് കാരണം ചേച്ചിക്ക് അന്ന് അൽപം വണ്ണം ഉണ്ടായിരുന്നു. പിന്നെ അച്ചുവിന്റെ അമ്മ ചെയ്തു എന്നുള്ളത് കൊണ്ടുമാണ്. അതു കഴിഞ്ഞിട്ട് ഒരു അമ്മ വേഷം ചെയ്യാനായി ഞാൻ എന്തോരം നടിമാരുടെ അടുത്ത് ചെന്നെന്ന് അറിയാമോ. ആർക്കും ഈ അമ്മ വേഷം ചെയ്യാൻ താൽപര്യമില്ല. ന്യൂസിലൊക്കെ വെച്ചലക്കി വാചകം അടിക്കാറുള്ള നടിമാരെയൊക്കെ ഞാൻ പോയി കണ്ടു.

ഹീറോയുടെ പുറകിൽ നിഴലായി നിൽക്കാൻ താല്പര്യമില്ല എന്നൊക്കെ ഒരു പഴയ നായിക പറയുന്നത് കണ്ടിരുന്നു. അത് കണ്ട് ഞാൻ അവിടെ ചെന്നപ്പോൾ അവർ അമ്മ വേഷം ചെയ്യില്ലെന്ന്. ഇവരൊക്കെ എന്താണ് പിന്നെ ഈ പറയുന്നത് എന്ന് തോന്നി. അവസാനമാണ് ഞാൻ ഉർവശി ചേച്ചിയെ കാണാൻ ചെല്ലുന്നത്. അമ്മയെയും മോളെയും പോലെയല്ല, ചേച്ചിയെയും അനിയത്തിയേയും പോലെ ഇരിക്കുന്നു എന്ന് പറയുന്ന ഒരു സാധനം അവിടെ കൊണ്ടുവരണം എന്നുണ്ടായിരുന്നു.

Jeethu Joseph

ഞാൻ കാണാൻ ചെന്നപ്പോൾ ഉർവ്വശി ചേച്ചി കറക്റ്റ് മെലിഞ്ഞിരിക്കുന്നു. എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ, ഒരു പനി വന്നതാണെന്ന് പറഞ്ഞു. എങ്കിൽ ഇത് കൂട്ടല്ലേ എന്ന് പറഞ്ഞ് ഞാൻ സിനിമയിലേക്ക് വിളിക്കുകയായിരുന്നു. അത് ദൈവത്തിന്റെ ഒരു അനുഗ്രഹം പോലെ എനിക്ക് തോന്നി. മുകേഷ് ചേട്ടനെ നമ്മൾ അതിന് മുന്നേ കാസ്റ്റ് ചെയ്തിരുന്നു. നമ്മൾ ഉദ്ദേശിച്ചത് പോലെയൊരു കാസ്റ്റ് തന്നെയായിരുന്നു ചിത്രത്തിൽ. എല്ലാം ഒരു ദൈവാനുഗ്രഹം പോലെ ഒത്തുവന്നതാണ്."- ജീത്തു ജോസഫ് പറഞ്ഞു.

അതേ സമയം, നേര് ആണ് ജീത്തു ജോസഫിന്റെ പുതിയ സിനിമ. മോഹൻലാൽ നായകനാകുന്ന ചിത്രം ഡിസംബര്‍ 21ന് തിയറ്ററിലെത്തും. കോര്‍ട്ട് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പ്രിയ മണിയാണ് നായിക. അനശ്വര രാജനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ അഭിഭാഷകയായ ശാന്തി മായാദേവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്.

Read more about: jeethu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X