For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുപാട് കഷ്ടപ്പെട്ടിട്ടാകും മക്കളെ ഇവിടെവരെ എത്തിച്ചത്, ബാബുരാജിനെ പോലെ അവർക്കും കയ്യടിക്ക് അർഹതയുണ്ട്!, ചർച്ച

  |

  വില്ലനായും ഹാസ്യ നടനായും എല്ലാം മലയാള സിനിമയിൽ തിളങ്ങിയിട്ടുള്ള നടനാണ് ബാബുരാജ്. ഇന്ന് ക്യാരക്ടർ റോളുകളിൽ എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഇതിനു പുറമെ സംവിധായകനായും നിർമ്മാതാവായുമെല്ലാം തിളങ്ങിയിട്ടുള്ള നടൻ മലയാള സിനിമയിലെ സജീവസാന്നിധ്യമാണ്.

  ബാബുരാജിന്റെ കുടുംബവിശേഷങ്ങളും പ്രേക്ഷകർക്ക് അറിയുന്നതാണ്. നടി വാണി വിശ്വനാഥുമായി വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം. അതേസമയം, വാണിയെ വിവാഹം കഴിക്കുന്നതിന് മുൻപ് നടൻ മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്നത് പലർക്കും അറിവുള്ള കാര്യമായിരുന്നില്ല. ഈയടുത്താണ് പലരും ആ വിവരം അറിയുന്നത്.

  Also Read: ലാലേട്ടന്‍ എന്നോട് പറഞ്ഞ ആ രഹസ്യം; എന്റെ ജീവിതവും കരിയറും മാറ്റി മറിച്ചു: ലെന

  ആദ്യ വിവാഹത്തിലെ മകന്റെ വിവാഹവാർത്ത പുറത്തു വന്നതോടെയാണ് ആരാധകർ പലരും ഇക്കാര്യം അറിയുന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മൂത്തമകന്റെ വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ബാബുരാജ് മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. നടനെ വാഴ്ത്തുകയായിരുന്നു സോഷ്യൽ മീഡിയ.

  വിവാഹത്തിന് എത്തിയിരുന്നിലെങ്കിലും ഭർത്താവിനെ ആദ്യ മകന്റെ വിവാഹത്തിന് ഒരു പരാതിയും കൂടാതെ അയച്ച വാണിക്കും അഭിനന്ദന പ്രവാഹം ആയിരുന്നു. ഇപ്പോഴിതാ, ബാബുരാജിന്റെ ആദ്യ ഭാര്യയെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. എത്ര സിംപിളായ സ്ത്രീയാണ്, എത്ര സന്തോഷത്തോടെയും സ്നേഹത്തോടെയും ആണ് അവർ ആളുകളോട് പെരുമാറുന്നത് എന്നൊക്കെ ആണ് വീഡിയോ കണ്ട് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

  2002 ലാണ് ബാബുരാജ് നടി വാണി വിശ്വനാഥിനെ വിവാഹം കഴിക്കുന്നത്. അതിനു മുൻപ് ബാബുരാജ് വിവാഹിതനായിരുന്നു എന്ന് അധികം ആർക്കും അറിവില്ലായിരുന്നു. വിക്കിപീഡിയയിൽ പോലും ബാബുരാജിന്റെ ആദ്യ ഭാര്യയെ കുറിച്ചുള്ള ഒരു വിവരങ്ങളും പ്രൊഫൈലിൽ ഉണ്ടായിരുന്നില്ല.

  ആദ്യ വിവാഹത്തിൽ അദ്ദേഹത്തിന് അഭയ്, അക്ഷയ് എന്നിങ്ങനെ രണ്ട് ആൺമക്കളാണ്. വാണി വിശ്വനാഥിലും രണ്ട് കുട്ടികളുണ്ട്, ആർച്ച എന്ന് പേരുള്ള ഒരു മകളും ആദ്രി എന്ന മകനുമാണ് ഉള്ളത്. ഈ വിവരങ്ങൾ ആണ് വിക്കിപീഡിയയിൽ ചേർത്തിട്ടുള്ളത്.

  ആദ്യ ഭാര്യ എത്ര കരുതലോടെയാണ് മക്കളെ വളർത്തിയത്. ഒരുപാട് കഷ്ടപ്പെട്ടാണ് അവർ മക്കളെ ഇവിടെ വരെ എത്തിച്ചത്, വയസ്സായ അമ്മയെ എത്ര കരുതലോടെയാണ് അവർ നോക്കുന്നത്, എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് വീഡിയോക്ക് താഴെ വരുന്നത്. ബാബുരാജിനെ പോലെ തന്നെ കൈയ്യടി ലഭിക്കാൻ അവർക്കും യോഗ്യത ഉണ്ടെന്നാണ് പലരും പറയുന്നത്.

  ഫാഷൻ ഡിസൈനർ ആയ ഗ്ലാഡിസ് മറിയം ആണ് മകൻ അഭയയുടെ ജീവിത സഖിയയാത്. വളരെ സന്തോഷത്തോടെയേയും ഒത്തൊരുമയിലുമാണ് ബാബുരാജിന്റെ കുടുംബത്തെ വീഡിയോകളിൽ എല്ലാം കാണുന്നത്. ആ ഒത്തൊരുമയെ കുറിച്ച് തന്നെയാണ് സോഷ്യൽ മീഡിയയും സംസാരിക്കുന്നത്.

  Also Read: ഒന്നിച്ച് ഒരു മുറിയില്‍ കിടന്നുറങ്ങിയവരാണ് മോഹന്‍ലാലും ഞാനും; ചാന്‍സ് ചോദിച്ചിട്ടും തന്നില്ലെന്ന് സംവിധായകന്‍

  വാണി കൂടി ചടങ്ങിന് എത്തിയിരുന്നുവെങ്കിൽ ചടങ്ങ് അതി ഗംഭീരം ആയേനെ എന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. വാണി വിശ്വനാഥിനെ ചടങ്ങിന് ക്ഷണിച്ചില്ലേ അതോ മാറി അതേസമയം വയസ്സായ അമ്മയെ പോലും എത്ര കരുതലോടെയാണ് ബാബുരാജിന്റെ ഭാര്യ നോക്കുന്നത്. ഇവർ തമ്മിൽ പിരിയാൻ കാരണം എന്തായിരിക്കും എന്ന ചർച്ചകളും സജീവമാണ്.

  അടുത്തിടെ ഒരു അഭിമുഖത്തിൽ വാണി വിശ്വനാഥുമായി താൻ പ്രണയത്തിലായതിനെ കുറിച്ച് ബാബുരാജ് പറഞ്ഞിരുന്നു. താൻ നിർമ്മിച്ച ഗ്യാങ്ങ് എന്ന ചിത്രത്തിനിടയില്‍ വെച്ചാണ് വാണിയെ ആദ്യമായി കണ്ടതെന്നാണ് ബാബുരാജ് പറഞ്ഞത്. പാട്ടിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ തന്നോട് പാടാമോ എന്ന് ചോദിച്ചു. ആ പാട്ടാണ് തന്നെ കുഴിയിൽ ചാടിച്ചത് എന്നാണ് ബാബുരാജ് പറഞ്ഞത്.

  Read more about: baburaj
  English summary
  Netizen's Hails Actor Babu Raj's First Wife As Their Son's Wedding Pictures And Videos Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X