For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു ചേച്ചിയും ദിലീപേട്ടനും ഞാനും അടുപ്പക്കാരെന്ന് കാവ്യ!, 'കേരളം ഒന്നടങ്കം വിശ്വസിച്ച കഥ'യെന്ന് സോഷ്യൽ മീഡിയ

  |

  മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് കാവ്യ മാധവൻ. മലയാളത്തിന്റെ മുഖശ്രീ എന്ന് തുടങ്ങി നിരവധി വിശേഷണങ്ങളാണ് ആരാധകർ കാവ്യക്ക് നൽകിയിട്ടുള്ളത്. ബാലതാരമായിട്ടാണ് കാവ്യ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. ഏകദേശം 12 വർഷക്കാലം മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു കാവ്യ.

  എന്നാൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുകയാണ് കാവ്യ ഇപ്പോൾ. 2016 ൽ ആയിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം അഭിനയത്തിലേക്ക് എത്തിയ കാവ്യ അതിനിടയിലാണ് ദിലീപിനെ വിവാഹം കഴിക്കുന്നത്.

  Also Read: 'വിനയവും പ്രാർഥനയുമുണ്ട്, ദേഷ്യം വന്നാൽ ഭദ്രകാളി, കല്യാണക്കാര്യം പറയുന്നത് ഹണിക്ക് ഇഷ്ടമല്ല'; മാതാപിതാക്കൾ

  വിവാഹ ശേഷം പൊതുവേദികളിൽ അടക്കം വളരെ വിരളമായി മാത്രമാണ് ഇപ്പോൾ കാവ്യയെ കാണാറുള്ളത്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്‌മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി കഴിയുകയാണ് കാവ്യ.

  മഞ്ജു വാര്യരുമായി വിവാഹമോചനം നേടിയ ശേഷം ഉയർന്ന ഗോസ്സിപ്പുകൾക്കിടയിലാണ് അപ്രതീക്ഷിതമായി ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. മകൾ മീനാക്ഷിയുടെ സമ്മതത്തോടെയാണ് താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്നാണ് ദിലീപ് അന്ന് പറഞ്ഞത്. അതേസമയം, ഒരു സമയത്ത് അടുത്ത സുഹൃത്തുക്കൾ ആയിരുന്നു മഞ്ജുവും ദിലീപും കാവ്യയും.

  അങ്ങനെ സൗഹൃദം സൂക്ഷിക്കുന്ന സമയത്ത് മനോരമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ കാവ്യ മഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലായി മാറുകയാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തങ്ങൾക്കിടയിലെ സൗഹൃദത്തെ കുറിച്ചാണ് കാവ്യ സംസാരിച്ചത്. വീഡിയോക്ക് കാവ്യയെ പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.

  'മഞ്ജു ചേച്ചി, ഞാൻ, സലീമേട്ടൻ അങ്ങനെ കുറച്ചു അടുപ്പമുള്ള ആൾക്കാരുണ്ട്. ദിലീപേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് പലപ്പോഴും, എന്റെ സുഹൃത്തിനു ഒരു ആവശ്യം വന്നാൽ അത് ആണാണോ പെണ്ണാണോ എന്ന് നോക്കാറില്ലെന്ന്. നാദിർഷ ഇക്കയ്ക്ക് ഒരു ആവശ്യം വന്നാൽ ചെയ്യുന്ന പോലെ തന്നെ കാവ്യക്ക് ആവശ്യം വന്നാലും ചെയ്യും എന്ന് അദ്ദേഹം പറയാറുണ്ട്,' എന്നാണ് കാവ്യയുടെ വാക്കുകൾ.

  കാവ്യയുടെ വാക്കുകളെ ട്രോളി കൊണ്ടായിരുന്നു കമന്റുകളിൽ ഏറെയും. 'പറഞ്ഞതെല്ലാം 100 ശതമാനം സത്യാ. കേരളം ഒന്നടങ്കം വിശ്വസിച്ച കഥയും'. 'അതെ അതെ.... മഞ്ചു ചേച്ചി ദിലീപേട്ടന്റെ ആദ്യ ഭാര്യയും ഞാൻ രണ്ടാം ഭാര്യയുമാണ്. ഞങ്ങൾ വളരെ അടുപ്പമുള്ള ആൾക്കാരാണ്' എന്നിങ്ങനെയൊക്കെയാണ് വരുന്ന കമന്റുകൾ.

  അടുത്തിടെ കാവ്യയുടെ മറ്റൊരു വീഡിയോയും വൈറലായി മാറിയിരുന്നു. പ്ലാൻ ചെയ്യുന്നതു പോലെയല്ല ജീവിതം എന്ന് പറയുന്ന കാവ്യയുടെ വീഡിയോ ആണ് വൈറലായി മാറിയത്. 'ഞാൻ ഇപ്പോൾ ഒന്നും പ്ലാൻ ചെയ്യുന്നില്ല എന്നതാണ് സത്യം. കാരണം നമ്മൾ പ്ലാൻ ചെയ്യുന്ന പോലെയൊന്നുമല്ല ജീവിതത്തിൽ നടക്കുന്നത്. നമ്മൾ ഒന്ന്ചിന്തിക്കുന്നു , ഒന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ ദൈവം മറ്റൊന്ന് തരുന്നു,'

  'നമ്മൾ ഇങ്ങനെ ചെയ്യാം ചെയ്യാം എന്നുള്ള പ്ലാനിങ് ഒക്കെ ഞാൻ പണ്ടേ നിർത്തിയതാണ് ഞാൻ. ഏതു സാഹചര്യം വന്നാലും അതിന്റെ അനുസരിച്ചു പോകാൻ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞു' എന്നായിരുന്നു കാവ്യയുടെ വാക്കുകൾ.

  Also Read: ഞാൻ ആണാണെന്ന് മനസിലാക്കിയത് അപ്പോഴാണ്!, ഇവിടെ ലൈംഗിക ദാരിദ്ര്യമാണ് പലർക്കും; ജയിൽ ജീവിതവും പറഞ്ഞ് ഷൈൻ

  അതേസമയം, ഇപ്പോൾ വളരെ വിരളമായി മാത്രമാണ് കാവ്യ പൊതുഇടങ്ങളിലും പോലും എത്താറുള്ളു. ഇടയ്ക്ക് ദിലീപും മീനാക്ഷിയും പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും മറ്റും കാവ്യയെ ആരാധകർ കാണാറുണ്ട്. അടുത്തിടെ നിർമാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിന് എത്തിയ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ വൈറലായിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരേയും ഒരു പൊതുചടങ്ങില്‍ ഒന്നിച്ചുകാണ്ടത്.

  Read more about: kavya madhavan
  English summary
  Netizen's Trolls Kavya Madhavan After Her Old Video Talking About Dileep And Manju Warrier Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X