'എല്ലാവരെയും പ്യുവർ ലൗ പഠിപ്പിക്കും, ഒരു വർഷത്തെ കോഴ്സ് ആണ്'; കമന്റ് ബോക്സ് പൂട്ടിയിട്ടും വിടാതെ വിമർശകർ!

മലയാളത്തിലെ ശ്രദ്ധേയ സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദര്‍. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നിരവധി ഗാനങ്ങൾ ഗോപി സുന്ദര്‍ ഒരുക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും വരെ ഗോപി സുന്ദർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ഗോപി സുന്ദര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കയ്യടികള്‍ മാത്രമല്ല ഗോപി സുന്ദറിന് ലഭിക്കാറുള്ളത്. നിരന്തരമുളള സൈബര്‍ ആക്രമണങ്ങളും ഗോപി സുന്ദറിന് നേരിടേണ്ടി വരാറുണ്ട്.

ഗോപി സുന്ദറിന്റെ വ്യക്തിജീവിതവും ദാമ്പത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പലപ്പോഴും വിമർശങ്ങളും സൈബർ ആക്രമങ്ങളുമൊക്കെ ഉണ്ടാകാറുള്ളത്. ഗായിക അഭയ ഹിരൺമയിയുമായും അമൃത സുരേഷുമായുള്ള ബന്ധവും അതുമായി ബന്ധപ്പെട്ട വാർത്തകളുമാണ് അടുത്തിടെ വലിയ ചർച്ചയായി മാറിയത്. കഴിഞ്ഞ വർഷമാണ് അമൃതയും ഗോപി സുന്ദറും പ്രണയത്തിലായത്. അഭയ ഹിരണ്മയുമായി പിരിഞ്ഞതിന് പിന്നാലെയായിരുന്നു ഇത്.

gopi sundar

എന്നാൽ നിലവിൽ ഗോപി സുന്ദറും ​അമൃതയും വേർപിരിഞ്ഞെന്ന തരത്തിലാണ് ചർച്ചകൾ. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ അമൃതയും ​ഗോപി സുന്ദറോ തയ്യാറായിട്ടില്ല. അതിനിടെ ഗോപി സുന്ദർ പുതിയ പ്രണയം കണ്ടെത്തിയെന്നാണ് വിമർശകർ പറയുന്നത്. അടുത്തിടെ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ഗോപി സുന്ദർ വിദേശയാത്രകൾ നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളിലെല്ലാം മയോനി അഥവാ പ്രിയ നായർ എന്ന പെൺകുട്ടിയും ഉണ്ടായിരുന്നു. ഇതോടെയാണ് ഇവർ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സജീവമായത്.

അതിനിടെ കഴിഞ്ഞ ദിവസം പ്രിയ ഗോപി സുന്ദറിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് എത്തുകയുണ്ടായി. 'ഞാൻ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ, സ്നേഹം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ച വ്യക്തി', എന്ന ക്യാപ്ഷ്യനോടെ ആയിരുന്നു മയോനിയുടെ പോസ്റ്റ്. പോസ്റ്റിന് പിന്നാലെ വീണ്ടും ഗോപി സുന്ദറിന് പിറകെ കൂടിയിരിക്കുകയാണ് സദാചാരവാദികൾ. പോസ്റ്റിന് താഴെ കമന്റിടാൻ കഴിയാത്തതിനാൽ ഗോപി സുന്ദറിന്റെ മറ്റ് പോസ്റ്റുകൾക്ക് താഴെയാണ് കമന്റുകൾ.

'എല്ലാവരെയും പ്യുവർ ലൗ പഠിപ്പിക്കുന്ന ചേട്ടൻ, ഒരു വർഷത്തെ കോഴ്സ് ആണ്,' 'അണ്ണന്റെ പ്യുവർ ലൗ വർഷത്തിൽ ഒന്നുണ്ട് മക്കളേ', 'അവിടെ ഓഫ് ആക്കിയാൽ, ഇവിടെ കൂടും ഞങ്ങൾ' എന്നൊക്കെയാണ് കമന്റുകൾ. സ്ത്രീകൾ ഉൾപ്പെടെ ഗോപി സുന്ദറിനെ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തിയിട്ടുണ്ട്. പൊതുവെ മോശം കമന്റുകൾക്ക് ഗോപി സുന്ദർ മറുപടി നല്കാറുണ്ടെങ്കിലും ഈ കമന്റുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം അയാളെ അയാളുടെ ജീവിതം ജീവിക്കാൻ വിടൂ എന്നും ചിലർ കമന്റ് ബോക്സിൽ കുറിക്കുന്നുണ്ട്.

gopi sundar

കുറച്ചു നാളുകൾക്ക് മുൻപ് തനിക്കെതിരെയുള്ള സദാചാര ആക്രമണങ്ങള്‍ക്കെതിരെ ഗോപി സുന്ദര്‍ രംഗത്തെത്തിയിരുന്നു. ഇവിടെ ആര്‍ക്കും ഒരു പ്രശ്നവുമില്ല. ഒരു പരാതിയും ഇല്ല. ആരും ആരേയും ചതിച്ചിട്ടുമില്ല. എല്ലാവരും ഹാപ്പിയായി പോകുന്നു. നിങ്ങള്‍ക്കൊന്നും ഒരു പണിയും ഇല്ലേ എന്നായിരുന്നു ഗോപി സുന്ദര്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചോദിച്ചത്.

പിന്നെ ഒരു കാര്യം ചോദിക്കട്ടെ, ഈ ലോകത്ത് ഒരാളുമായി ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന ഒരു കാര്യം ആയി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുന്നത്? നമിച്ചുവെന്നും ഗോപി സുന്ദര്‍ പറഞ്ഞിരുന്നു. അരി തീര്‍ന്നെങ്കില്‍ അണ്ണന്മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിച്ചു തരാം എന്നും ഗോപി സുന്ദര്‍ തന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു. അന്ന് നിരവധി പേര്‍ ഗോപി സുന്ദറിനെ പിന്തുണച്ച് എത്തിയിരുന്നു.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X