'കല്യാണം കഴിക്കാനായെന്ന് കാണിക്കുവാണോ, വീട്ടുകാർ ഇതൊന്നും കാണാറില്ലേ'; ഹണിയുടെ ഡാൻസ് വീഡിയോക്ക് വിമർശനം
മലയാളികള്‍ക്ക് പ്രിയങ്കരിയാണ് നടി ഹണി റോസ്. 2005ൽ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹണിയുടെ അരങ്ങേറ്റം. ആ യാത്ര ഇപ്പോൾ പതിനെട്ടാം വർഷത്തിൽ എത്തിനിൽക്കുകയാണ്. ഇതിനിടെ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ ഹണിക്ക് കഴിഞ്ഞു. മലയാളത്തിന് പുറമെ ഇതര ഭാഷ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ച നടി ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ്. സോഷ്യല്‍ മീഡിയയിലും താരമാണ് ഹണി റോസ്.
ഹണിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. താരത്തിന്റെ ഫാഷൻ സെൻസിന് ആരാധകർ ഏറെയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്‌ഘാടനങ്ങൾ ചെയ്യുന്ന നടിയായിട്ടാണ് ഹണിയെ ഇപ്പോൾ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ നിരന്തരം ട്രോളുകയും ചെയ്യാറുണ്ട്. പലപ്പോഴും ബോഡി ഷെയ്മിങ്ങിനും സോഷ്യൽ മീഡിയയിലെ സദാചാരവാദികളുടെ ആക്രമണത്തിനും ഹണി പാത്രമായിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ തനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്ത് മുന്നോട്ട് പോവുകയാണ് താരം.

അതിനിടെ ഇപ്പോഴിതാ ഹണി റോസ് പങ്കുവച്ച പുതിയൊരു വീഡിയോയും അതിന് വന്ന കമന്റുകളും ശ്രദ്ധ നേടുകയാണ്. ഒരു മിറര്‍ ഡാന്‍സ് ആണ് ഹണി റോസ് പങ്കുവച്ചിരിക്കുന്നത്. ജംപ് സ്യൂട്ടിൽ മാളൂട്ടി ഹെയർ സ്റ്റെലിൽ ആണ് ഹണിയെ വീഡിയോയിൽ കാണുന്നത്. മിറർ ആയതുകൊണ്ട് തന്നെ അപ്പുറവും ഇപ്പുറവും ഹണി റോസിനെ കാണാം. വീഡിയോ വൈറലായതിനു പിന്നാലെ നിരവധിപേരാണ് കമന്റുകളുമായി എത്തുന്നത്. അശ്ലീല കമന്റുകളും അധിക്ഷേപ കമന്റുകളുമാണ് ഇതിൽ ഏറെയും.
'എന്തോന്ന് ഈ കാണിക്കുന്നത്, നൈസ മിറർ ക്ലീനിംഗ്, സഹോദരി ബാക്ക് കൊണ്ട് മായാജാലം കാണിക്കുന്നു, ഇതെന്തോന്ന്... പാമ്പ് തവളയെ വിഴുങ്ങിയിട്ട് എന്തൊക്കെയോ കണിക്കുന്നത് പോലെ, തട്ടിപ്പ് ബാക്ക് കാണിച്ച് ജീവിക്കുന്ന ലോകത്തിലെ ഏക നടി, കല്യാണം കഴിക്കാൻ സമയം ആയെന്ന് കാണിക്കുവാണോ, നല്ല ബോർ ആയിട്ടുണ്ട്, ഇവളുടെ മാതാപിതാക്കൾ ഇതൊന്നും കാണുന്നില്ലേ എന്നാണ് സംശയം, ആ ക്യാമറമാനെ സമ്മതിക്കണം, കല്യാണം കഴിക്കാറായെന്ന് കാണിക്കുവാണോ, ഒരു മാർഗവുമില്ലാതെ കളിക്കുന്ന കളിയാണോ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

കമന്റുകൾ ഇങ്ങനെയൊക്കെ ആണെങ്കിലും വീഡിയോ ഇതിനോടകം കണ്ടത് രണ്ട് ലക്ഷത്തിലേറെ പേരാണ്. അതേ സമയം വിമർശനങ്ങൾക്കൊപ്പം ചിലർ ഹണി റോസിനെ അഭിനന്ദിച്ചും പിന്തുണച്ചും രംഗത്തെത്തുന്നുണ്ട്. കമന്റുകളോടൊന്നും ഹണി പ്രതികരിച്ചിട്ടില്ല. മോശം കമന്റുകൾ വന്നാലും പൊതുവെ പ്രതികരിക്കാത്ത ആളാണ് ഹണി റോസ്. ആദ്യമൊക്കെ കമന്റുകൾ കണ്ട് വിഷമം തോന്നുമായിരുന്നെങ്കിലും ഇപ്പോൾ അതൊക്കെ കണ്ട് കണ്ട് ശീലമായി എന്നാണ് ഹണി പറയാറുള്ളത്.
അടുത്തിടെ താൻ ശരീര സൗന്ദര്യം കൂട്ടാൻ സർജറി ചെയ്തു എന്നടക്കമുള്ള അഭ്യൂഹങ്ങളോട് ഹണി റോസ് പ്രതികരിച്ചത് ശ്രദ്ധനേടിയിരുന്നു. താനൊരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും തനിക്കില്ലെന്നാണ് ഹണി റോസ് പറഞ്ഞത്. അതേസമയം, സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ടെന്നും ഈ രംഗത്ത് നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണമെന്നും ഹണി റോസ് പറഞ്ഞിരുന്നു.


Click it and Unblock the Notifications