'അനിഖ ശരിക്കും ഇങ്ങനെയാണോ! നയൻതാരയെ അനുകരിക്കാൻ ശ്രമിക്കുകയാണ്, നല്ല ബോറാകുന്നുണ്ട്'; വിമർശനം!

ബാലതാരമായി എത്തി പിന്നീട് നായിക നടിയായി മാറിയ നിരവധി താരങ്ങളുണ്ട് മലയാള സിനിമയിൽ. ആ കൂട്ടത്തിലെ ഏറ്റവും പുതിയ പേരാണ് നടി അനിഖ സുരേന്ദ്രന്‍. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തിയ അനിഖ നായികയായെത്തുന്ന ആദ്യ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഓ മൈ ഡാർലിങ് എന്ന ചിത്രത്തിലൂടെയാണ് അനിഖ നായികയാവുന്നത്.

അൻവർ റഷീദ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈ എന്ന സിനിമയിൽ ഒരു സീനിൽ മുഖം കാണിച്ചു കൊണ്ടാണ് കുഞ്ഞ് അനിഖ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. നടി ഭാവനയുടെ ഒക്കത്തിരുന്ന് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയ അനിഖ, പിന്നീട് കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ശരിക്കും അരങ്ങേറ്റം നടത്തുന്നത്.

ചിത്രം സൂപ്പർ ഹിറ്റായതോടെ അനിഖയും താരമായി

ചിത്രത്തിൽ മംമ്‌തയുടെ മകളായിട്ടാണ് അനിഖ അഭിനയിച്ചത്. സിനിമയിൽ ഉടനീളം ഉണ്ടായിരുന്ന കഥാപാത്രമായിരുന്നു അത്. പിന്നീട് ബാവൂട്ടിയുടെ നാമത്തിൽ, അഞ്ച് സുന്ദരികൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അനിഖയ്ക്ക് തമിഴിൽ നിന്നും അവസരം ലഭിക്കുകയായിരുന്നു.

തമിഴിൽ അജിത് നായകനായ യെനെ അറിന്താൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ചിത്രം സൂപ്പർ ഹിറ്റായതോടെ അനിഖയും താരമായി മാറി. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി സിനിമകളിലാണ് അനിഖ അഭിനയിച്ചത്.

ജൂനിയർ നയൻ‌താര

നയൻതാരയുടെ മുഖ സാദൃശ്യമാണ് തമിഴിൽ ഒക്കെ അനിഖയെ ശ്രദ്ധേയയാക്കിയത്. നിരവധി സിനിമകളിൽ നയൻതാരയുടെ മകളായും നയൻതാരയുടെ കുട്ടിക്കാലം അവതരിപ്പിച്ചും അനിഖ എത്തിയിട്ടുണ്ട്. ജൂനിയർ നയൻ‌താര എന്നുൾപ്പടെയുള്ള പേരുകളിലും അനിഖ അറിയപ്പെടാറുണ്ട്. ഇന്നും തമിഴ് പ്രേക്ഷകർ കൂടുതൽ അനിഖയെ അറിയുന്നത് ജൂനിയർ നയൻ‌താര ആയിട്ടാണ്.

നയൻതാരയെ അനുകരിക്കാനുള്ള ശ്രമം നടത്തുകയാണ്

അതേസമയം, അനിഖ നയികയാവുന്ന ഓ മൈ ഡാര്‍ലിംങിന്റെ ട്രെയിലർ തമിഴ് പ്രേക്ഷകർക്ക് ഇടയിൽ പോലും ശ്രദ്ധനേടിയിട്ടുണ്ട്. അനിഖയുടെ ലിപ് ലോക്ക് അടക്കമുള്ള ചൂടൻ രംഗങ്ങൾ ഉള്ളതാണ് ടീസർ. കുട്ടി അനിഖയെ ബോൾഡായ വേഷത്തിൽ കണ്ടതിന്റെ ഞെട്ടലിൽ ആണ് പലരും. അതേസമയം താരത്തിനെതിരെ പല വിമർശനങ്ങളും ഉയരുന്നുണ്ട്.

ലിപ് ലോക്ക് രംഗങ്ങൾക്ക് വരുന്ന വിമർശനങ്ങൾക്ക് പുറമെ. അനിഖ നയൻതാരയെ അനുകരിക്കാനുള്ള ശ്രമം നടത്തുകയാണ് എന്ന വിമർശനവുമായാണ് ചിലർ രംഗത്ത് എത്തുന്നത്. ഓഹ് മൈ ഡാർലിങ്ങിന്റെ പ്രമോഷന്റെ ഭാഗമായി അനിഖ നൽകിയ അഭിമുഖങ്ങൾക്ക് താഴെയാണ് ഇത്തരം വിമർശനങ്ങൾ.

അനിഖ ശരിക്കും ഇങ്ങനെ ആണോ

'അനിഖ നയൻതാരയെ ഇമിറ്റേറ്റ് ചെയ്യുകയാണ്. നല്ല ബോറായിട്ടുണ്ട്. അവളെ പോലെ തന്നെ പെരുമാറിയാൽ നന്നായിരിക്കും. കൂടുതൽ സുന്ദരിയായി തോന്നും' എന്നാണ് ഒരാൾ സിനിമ ഡാഡി യൂട്യൂബ് ചാനലിൽ വന്ന വീഡിയോക്ക് താഴെ കമന്റ് ചെയ്തത്. 'നയൻതാരയുടെ തള്ളയുടെ പെരുമാറ്റം ആയി അനിഖയ്ക്ക്', 'അനിഖ ശരിക്കും ഇങ്ങനെ ആണോ, ഇച്ചിരി ഓവറായ പോലെ', എന്നാണ് മറ്റു ചിലരുടെ കമന്റ്.

മിക്ക കുട്ടികളും ഇങ്ങനെയാണ്

'കൗമാരക്കാരിയായ അനിഖ പക്വതയോടെ സംസാരിക്കുന്നു. ഈ ജെനറേഷനിലെ മിക്ക കുട്ടികളും ഇങ്ങനെയാണ്. 80 കളിലോ, 90 കളിലോ ജനിച്ചവരെ പോലെയല്ല,' എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്നത്. അതുപോലെ അനിഖയെ പിന്തുണച്ചു കൊണ്ടുള്ള മറ്റു കമന്റുകളും കാണാം. താരത്തിന്റെ പല അഭിമുഖങ്ങൾക്ക് താഴെയും ഇത്തരം കമന്റുകൾ ഉണ്ട്.

അതേസമയം. ഫെബ്രുവരി 24 ന് ആണ് ഓഹ് മൈ ഡാർലിങ് തിയേറ്ററുകളിൽ എത്തുക. ഇതുകൂടാതെ ലവ്ലി യുവേഴ്സ് വേദ എന്ന ചിത്രവും അനിഖയുടേതായി റിലീസ് ചെയ്യുന്നുണ്ട്. ഓഹ് മൈ ഡാർലിങ്ങിൽ ജോ ആൻഡ് ജോ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ യുവ താരം മെൽവിൻ ജി ബാബു ആണ് നായകൻ.

Read more about: Anikha Surendran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X