For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടേ കാര്യമുള്ളുവെന്ന് മഞ്ജു പത്രോസ്; തീരുമാനത്തിന് കയ്യടിച്ച് ആരാധകരും

  |

  മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി മഞ്ജു പത്രോസ്. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിലേക്ക് എത്തിയ മഞ്ജു ഇന്ന് സീരിയലിലും സിനിമയിലുമൊക്കെ നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിൽ മത്സരാര്‍ത്ഥിയായും മഞ്ജു പത്രോസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്.

  ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്ന വെറുതെ അല്ല ഭാര്യയിലൂടെയാണ് മഞ്ജു പത്രോസ് ആദ്യമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഭർത്താവ് സുനിച്ചനൊപ്പം ഷോയിൽ പങ്കെടുത്ത മഞ്ജു ആ സീസണിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മത്സരാർഥികളിൽ ഒരാളായിരുന്നു.

  Also Read: 'ആ വീഡിയോയിൽ ‍ഞാൻ മദ്യപിച്ചിരുന്നു, അമ്മ ചിരിച്ചതേയുള്ളൂ, മദ്യപിക്കും മുമ്പ് അച്ഛനോട് അനുവാദം വാങ്ങി'; പ്രിയ

  വെറുതെ അല്ല ഭാര്യയിലെ ടാസ്കുകളിലൊക്കെ മികച്ച പ്രകടനം പുറത്തെടുത്ത മഞ്ജുവിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത് മറിമായം എന്ന ഹാസ്യ പരമ്പരയിലെ വേഷമാണ്.

  പരമ്പരയിൽ തിളങ്ങിയ മഞ്ജുവിന് പിന്നീട് സിനിമകളിൽ നിന്നും അവസരങ്ങൾ തേടി എത്തുകയായിരുന്നു. ടമാര്‍ പഡാര്‍, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തൊട്ടപ്പന്‍, തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട് മഞ്ജു. ഇപ്പോൾ സിനിമകളിൽ അധികം കാണാറില്ലെങ്കിലും ടെലിവിഷൻ പരമ്പരകളിലൊക്കെ സജീവമാണ് മഞ്ജു.

  സോഷ്യൽ മീഡിയയിലും മഞ്ജു സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒപ്പം തന്നെ അഭിപ്രായങ്ങളും നിലപാടുകളും പറയാൻ മഞ്ജു തന്റെ സോഷ്യൽ മീഡിയ പേജുകൾ ഉപയോഗിക്കാറുണ്ട്. ബ്ലാക്കീസ് എന്ന ഒരു യൂട്യൂബ് ചാനലും മഞ്ജുവിനുണ്ട്. യാത്ര വിശേഷങ്ങളാണ് മഞ്ജു കൂടുതലായും അതിൽ പങ്കുവയ്ക്കാറുള്ളത്.

  അതേസമയം, ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമെല്ലാം ഇരയായിട്ടുണ്ട് മഞ്ജു പത്രോസ്. പലതവണ ബോഡി ഷെമിങ്ങിനും ഇരയായിട്ടുണ്ട് താരം. അടുത്തിടെ താൻ നേരിട്ട ബോഡി ഷെമിങ്ങിനെ കുറിച്ച് മഞ്ജു തുറന്നു പറഞ്ഞിരുന്നു. സെറ്റിൽ വെച്ച് ഒരു അഭിനേത്രി തന്നെ ബോഡി ഷെയിം ചെയ്തതിനെ കുറിച്ചാണ് മഞ്ജു പറഞ്ഞത്.

  ഇപ്പോഴിതാ, മഞ്ജുവിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. താൻ ഒരു ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് എന്നാണ് മഞ്ജു പറയുന്നത്. മറ്റൊന്നുമല്ല തടി കുറയ്ക്കാനാണ് മഞ്ജുവിന്റെ പ്ലാന്‍, താൻ വര്‍ക്കൗട്ട് ആരംഭിച്ചെന്നാണ് പുതിയ പോസ്റ്റിലൂടെ താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. വർക്ക്ഔട്ട് ചെയ്യുന്ന ചിത്രത്തിനൊപ്പമാണ് മഞ്ജു ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

  Also Read: തമിഴ് സിനിമയിൽനിന്ന് ക്ഷണം വന്നപ്പോൾ പ്രണവ് ചെയ്യുന്നില്ലെന്ന് പറഞ്ഞു, കാരണമിതാണ്!; വിനീത് ശ്രീനിവാസൻ പറയുന്നു

  ജിം ഇൻസ്ട്രക്ടർ സുധീഷ് സുധിയെയും ടാഗ് ചെയ്തുകൊണ്ടാണ് മഞ്ജുവിന്റെ പോസ്റ്റ്. 'നായിക വെള്ളത്തില്‍ ചാടുമ്പോള്‍ ക്യാമറയും കൂടെ ചാടട്ടെ. ഇനിയിപ്പോ രണ്ടിലൊന്ന് അറിഞ്ഞിട്ടേയുള്ളൂ' എന്നാണ് മഞ്ജു ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്.

  അതേസമയം, മഞ്ജുവിന് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. താരത്തെ പരിഹസിച്ചു കൊണ്ടും ചിലർ കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ നടി അനുമോൾ ഉൾപ്പടെയുള്ളവർ നടിയുടെ തീരുമാനത്തിന് കയ്യടിക്കുന്നുണ്ട്. മഞ്ജുവിന്റെ പുതിയ മേക്കോവറിന് കാത്തിരിക്കുകയാണ് ആരാധകർ.

  Read more about: bigg boss malayalam
  English summary
  Netizens Gives Thumbs Up To Actress Manju Pathrose's Latest Social Media Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X