തീരെ അവശനായി; സിനിമയോടുള്ള ആവേശത്തിന് മാത്രം മാറ്റമില്ല!, ടി പി മാധവന് കയ്യടിച്ച് സോഷ്യൽ മീഡിയ

ഒരുകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടൻ ടി പി മാധവന്‍. ഹാസ്യ വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് അദ്ദേഹം. ആദ്യകാലങ്ങളില്‍ പ്രധാനമായും വില്ലന്‍ വേഷങ്ങളിലാണ് അദ്ദേഹം എത്തിയത്. പിന്നീട് കോമഡി വേഷങ്ങളിലും തിളങ്ങുകയായിരുന്നു.

വർഷങ്ങളോളം മലയാള സിനിമയിൽ നിറഞ്ഞു നിന്ന ടിപി മാധവൻ 600 ഓളം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. മലയാള സിനിമയിൽ ഒരു പ്രത്യേക ഇടം അദ്ദേഹത്തിന് ഉണ്ടായിരുന്നു. സിനിമയോടുള്ള അടങ്ങാത്ത സ്നേഹം കാരണം കുടുംബ ജീവിതം ഉപേക്ഷിച്ച വ്യക്തിയാണ് അദ്ദേഹം. ഇടക്കാലത്ത് സിനിമ വിട്ട അദ്ദേഹം കഴിഞ്ഞ ഒമ്പത് വർഷമായി പത്തനാപുരത്തെ ഗാന്ധി ഭവാനിലാണ് താമസം.

ശാരീരിക ബുദ്ധിമുട്ടുകളെല്ലാം അവഗണിച്ചാണ് അദ്ദേഹം വേദിയിൽ എത്തിയത്

അനാരോഗ്യവും ദരിദ്രവും കാരണമാണ് അദ്ദേഹം അങ്ങോട്ട് മാറിയതെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ. ടി പി മാധവന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലെത്തിയ നടന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം അവഗണിച്ചാണ് അദ്ദേഹം വേദി സന്ദർശിക്കാനായി എത്തിയത്.

ചലച്ചിത്രമേള നേരിട്ടനുഭവിക്കണം എന്ന ആഗ്രഹം

തലസ്‌ഥാനത്ത് നടക്കുന്ന ചലച്ചിത്രമേള നേരിട്ടനുഭവിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് പുനലൂർ സോമരാജനൊപ്പം അദ്ദേഹം ഐ എഫ് എഫ് കെ വേദിയിലേക്ക് എത്തുകയായിരുന്നു. അമ്മ സംഘടനയുടെ ആദ്യകാല ജനറൽ സെക്രട്ടറി കൂടിയായിരുന്ന മാധവനെ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേം കുമാറും അക്കാദമി ചെയർമാൻ രഞ്ജിത്തും സെക്രട്ടറി സി അജോയിയും ചേർന്ന് ആദരിക്കുകയും ചെയ്തിരുന്നു.

പ്രായത്തിന്റെ അവശതകൾ എല്ലാം നടന്റെ നിപ്പിലും നടപ്പില് മുഖത്തുമെല്ലാം കാണാം

ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. നടന് വന്ന മാറ്റത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംസാരം. തുടുത്ത കവിളുകളുമായി ഒരുകാലത്ത് പ്രേക്ഷകരെ മുഴുവൻ പൊട്ടിചിരിപ്പിച്ച് നിറഞ്ഞു നിന്ന താരത്തിന്റെ കവിളെല്ലാം ഇന്ന് ഒട്ടിയിരിക്കുകയാണ്. പ്രായത്തിന്റെ അവശതകൾ എല്ലാം നടന്റെ നിപ്പിലും നടപ്പില് മുഖത്തുമെല്ലാം കാണാം.

ഇങ്ങനെ ഒരു അവസ്ഥയിൽ കാണുമ്പോൾ സങ്കടമുണ്ടെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. നല്ല കാലത്ത് ആരോഗ്യവാന്മാരായി കണ്ടിരുന്ന താരങ്ങളെ ഇങ്ങനെ കാണുമ്പോൾ അത് വിഷമിപ്പിക്കുന്നതാണെന്നും ധാരാളം പേർ പറയുന്നുണ്ട്.

സിനിമയോടെയുള്ള അടങ്ങാത്ത ആവേശമാണ് നടനെ വേദിയിൽ എത്തിച്ചത്

അതേസമയം, ഇത്രയും അവശതകൾ ഉണ്ടായിട്ടും അതെല്ലാം അവഗണിച്ച് ഐ എഫ്എഫ് കെ വേദിയിൽ എത്തിയതിനും അദ്ദേഹത്തിന് നിരവധിപേർ കയ്യടിക്കുന്നുണ്ട്. വേണമെങ്കിൽ മാറി നിൽക്കാമായിരുന്നെങ്കിലും സിനിമയോടെയുള്ള അടങ്ങാത്ത ആവേശമാണ് നടനെ വേദിയിൽ എത്തിച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഐ എഫ് എഫ് കെക്ക് ഇന്ന് സമാപനമാവുകയാണ്

27 -മത് ഐ എഫ് എഫ് കെക്ക് ഇന്ന് സമാപനമാവുകയാണ്. ലോക സിനിമവിഭാഗത്തിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ 54 സിനിമകളുടെ അവസാന പ്രദർശനം പൂര്‍ത്തിയായി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം, മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ ചിത്രം അറിയിപ്പ് തുടങ്ങിയ സിനിമകൾ ഇത്തവണ മത്സര വിഭാഗത്തിലുണ്ടായിരുന്നു.

Read more about: tp madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X