'മൂടിവച്ചതൊക്കെ പുറത്തുവരട്ടെ; ഇനിയും കാണില്ലേ ഇതുപോലെ ഒളിച്ചുവച്ചത്'; ദിലീപിനോടും കാവ്യയോടും ആരാധകർ!

അന്നും ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ഓൺ സ്‌ക്രീനിലെ പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാൻ തീരുമാനിക്കുന്നത്. 2016 നവംബറിലാണ് ദിലീപ് കാവ്യക്ക് താലിചാർത്തിയത്. മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വിവാഹമായിരുന്നു ഇവരുടേത്.

ഒരുമിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ്-കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നോട്ട് പോവുകയാണ് താരങ്ങൾ ഇപ്പോൾ. മഹാലക്ഷ്‍മി എന്നൊരു മകളും ഇവർക്കുണ്ട്. വിവാഹം കഴിഞ്ഞ് ആറ് വർ‌ഷങ്ങൾക്ക് ശേഷമാണു ഇവർക്ക് മഹാലക്ഷ്മി എന്ന മകൾ ജനിച്ചത്. ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയും ഇവർക്കോപ്പമാണ് താമസം.

Kavya, Dileep

വിവാഹശേഷം സിനിമയിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. പൂർണമായും ഒരു കുടുംബിനിയായി കാവ്യ മാറിക്കഴിഞ്ഞു. ഇടക്കാലത്ത് താരത്തെ കുറിച്ചുള്ള ഒരു വിവരവും ആരാധകർ അറിഞ്ഞിരുന്നില്ല. വളരെ വിരളമായിട്ടാണ് താരത്തെ വീടിന് പുറത്തേക്ക് കണ്ടിരുന്നത്. സോഷ്യൽ മീഡിയയിലും കാവ്യയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി പൊതുവേദികളിലൊക്കെ കാവ്യയും മകൾ മഹാലക്ഷ്മിയും എത്താറുണ്ട്.

ദിലീപും കാവ്യയും മകളും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ നിറഞ്ഞമനസ്സോടെയാണ് ആരാധകർ ഏറ്റെടുക്കുന്നതും. മഹാലക്ഷ്മിയെ പ്രേക്ഷകർ ശരിക്കും കണ്ടു തുടങ്ങിയത് അടുത്ത കാലത്തായാണ്. മുൻപ് ദിലീപിന്റെ മൈ സാന്റാ എന്ന സിനിമയുടെ പ്രമോഷൻ സമയത്തും പിന്നീട് ഓണത്തിന് ദിലീപ് പങ്കുവച്ച ചില ചിത്രങ്ങളിലൂടെയും മാത്രമാണ് മഹാലക്ഷ്‌മിയെ ആരാധകർ കണ്ടിട്ടുള്ളത്. കേസുകളും വിവാദങ്ങളും കാരണം സാമൂഹ്യ മാധ്യമങ്ങളിൽ നിന്നടക്കം മാറി നിൽക്കുകയായിരുന്നു ദിലീപും കുടുംബവും.

ഇന്നിപ്പോൾ വീണ്ടും എല്ലായിടത്തും സജീവമായിരിക്കുകയാണ് താര കുടുംബം. കാവ്യയും സോഷ്യൽ മീഡിയയിൽ സജീവമായി കഴിഞ്ഞു. കഴിഞ്ഞ മാസമാണ് കാവ്യ ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ചത്. സ്വന്തം ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു കാവ്യയുടെ തുടക്കം. പിന്നാലെ ദിലീപിനൊപ്പമുള്ള ഒരു പഴയ ചിത്രവും കാവ്യ പോസ്റ്റ് ചെയ്തു. ഓണത്തിന് ദിലീപിന്റെയും കാവ്യയുടെയും പ്രൊഫൈലിൽ പ്രത്യക്ഷപ്പെട്ട ഓണാശംസകൾ നേരുന്ന വീഡിയോയും ശ്രദ്ധനേടി.

എന്നാൽ കഴിഞ്ഞദിവസം കാവ്യ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മഹാലക്ഷ്മിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങളാണ് കാവ്യ പങ്കുവച്ചത്. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ശ്രീകൃഷ്ണ വേഷത്തിലുള്ള കുഞ്ഞു മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പങ്കുവയ്ക്കുകയായിരുന്നു കാവ്യ. അതിവേഗമാണ് ചിത്രങ്ങൾ വൈറലായത്.

Kavya, Dileep

ഇതൊക്കെ ഇത്രകാലം എവിടെ ഒളിപ്പിച്ചു വച്ചേക്കുവായിരുന്നു. ഇങ്ങനെ മൂടി വെച്ചതൊക്കെയും ഇനിയെങ്കിലും ഒന്നൊന്നായി ഞങ്ങൾക്ക് കാണിച്ചുതരണേ എന്നൊക്കെയാണ് ദിലീപ്-കാവ്യ ആരാധകർ പറയുന്നത്. ഇത് തന്നെയാണ് ഇപ്പോൾ ഫാൻസ്‌ പേജുകളിലെ പ്രധാന ചർച്ചയും. സോഷ്യൽ മീഡിയയിൽ നിന്നുണ്ടാകുന്ന ആക്രമങ്ങൾ പേടിച്ചു മാറ്റിവച്ചതാകാം ഇതൊക്കെ, ഇനിയും കാണില്ലേ ഇതുപോലെ ഒളിച്ചുവച്ചത്, ധൈര്യമായിട്ട് പോസ്റ്റ് ചെയ്യൂ എന്നും ആരാധകർ പറയുന്നു.

ഇൻസ്റ്റാഗ്രാമിൽ ഏകദേശം അമ്പതിനായിരം പേരാണ് കാവ്യയെ ഫോളോ ചെയ്യുന്നത്. ദിലീപിനെയും മീനാക്ഷിയേയും അല്ലാതെ മറ്റാരെയും കാവ്യ തിരികെ ഫോളോ ചെയ്യുന്നത്. ദിലീപുമായുള്ള വിവാഹശേഷം വലിയ രീതിയിലുള്ള സൈബർ അറ്റാക്കാണ് കാവ്യക്ക് നേരിടേണ്ടി വന്നത്. അതിനുശേഷമാണ് കാവ്യ മാധ്യമങ്ങളിൽ നിന്നെല്ലാം അകന്നത്. ഇൻസ്റ്റാഗ്രാമിൽ സജീവമായെങ്കിലും കമന്റ് ബോക്സ് പൂട്ടിവെച്ചാണ് കാവ്യ ഓരോന്നും പോസ്റ്റ് ചെയ്യുന്നത്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X