മാളവികയുടെ ഒപ്പമുള്ളത് താരപുത്രൻ? അളിയാ എന്ന് വിളിച്ച് കാളിദാസ്; കമന്റുമായി പാർവ്വതി ജയറാമും
സിനിമയിലെത്തും മുന്നേ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരപുത്രിയാണ് മാളവിക ജയറാം. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ജോഡിയായ ജയറാമിന്റേയും പാര്‍വതിയുടേയും മകളാണ് മാളവിക. അച്ഛന്റേയും അമ്മയുടേയും സഹോദരന്റേയും പാതയിലൂടെ മാളവികയും അധികം വൈകാതെ തന്നെ ബിഗ് സ്‌ക്രീനിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. മാളവികയും ഇതിനായുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകരും അതിനായുള്ള കാത്തിരിപ്പിലാണ്.
നല്ലൊരു തിരക്കഥയും ക്യാരക്ടറും ഒത്തുവന്നാല്‍ താനും സിനിമയിലേക്ക് എത്തുമെന്ന് മാളവിക മുൻപ് പറഞ്ഞിട്ടുണ്ട്. മകൾക്ക് ഓഫറുകൾ വരുന്നുണ്ടെന്ന് ജയറാമും പറയുകയുണ്ടായി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരപുത്രി. മാളവികയുടെ പുത്തന്‍ചിത്രങ്ങളും വീഡിയോകളുമെല്ലാം വരുമ്പോള്‍ സിനിമാപ്രവേശനം ചർച്ചയാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം താരപുത്രി പങ്കുവച്ച ചിത്രങ്ങൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

മാളവിക തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സ്റ്റോറിയായും പോസ്റ്റായും പങ്കുവച്ച ചിത്രങ്ങൾ, താരപുത്രിയുടെ പ്രണയവും വിവാഹവും സംബന്ധിച്ച ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. മാളവിക പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രമാണ് മാളവിക കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. റൊമാന്റിക് ഗാനത്തിനൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്.
പിന്നാലെ കാമുകനൊപ്പമെന്ന് തോന്നിക്കുന്ന ഒരു ചിത്രം മാളവിക പോസ്റ്റായും പങ്കുവച്ചു. എന്റെ സ്വപ്‌നം സഫലമാവാന്‍ പോവുകയാണ് എന്ന ക്യാപ്ഷനോടെയാണ് മാളവിക ചിത്രങ്ങള്‍ പങ്കുവെച്ചത്. കാമുകന്റെ മുഖം വ്യക്തമാവാത്ത തരത്തിലായിരുന്നു ചിത്രം. കാളിദാസിനും പാര്‍വതിക്കും ജയറാമിനുമൊപ്പമുള്ള ചിത്രങ്ങളും ഇതിനൊപ്പം മാളവിക പോസ്റ്റ് ചെയ്തിരുന്നു. ക്ഷണനേരം കൊണ്ട് പോസ്റ്റ് വൈറലായി മാറുകയും ചെയ്തു.
കുടുംബസമേതമുള്ള ചിത്രങ്ങള്‍ കണ്ടതോടെ മാളവികയുടെ വിവാഹം തീരുമാനിച്ചോ, ഭാവിവരന്റെ മുഖം കാണിക്കാത്തതെന്താണ് എന്നൊക്കെയായി ആരാധകരുടെ ചോദ്യങ്ങള്‍. അതിനിടെ കാളിദാസും പാർവതിയും കമന്റുകളുമായി എത്തിയതും ശ്രദ്ധ നേടി. അളിയാ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ചക്കി കുട്ടിയോട് സ്‌നേഹം അറിയിച്ച് വിജയ് യേശുദാസും എത്തിയിരുന്നു. ചക്കിക്കുട്ടാ എന്നാണ് പാര്‍വതി കമന്റ് ചെയ്തത്.
ആരാണ് ഈ പുതിയ അംഗം, കാമുകന്‍ ആരാണ് എന്നതും കൂടി പറയാമായിരുന്നു എന്ന് ചിലർ കമന്റായി കുറിച്ചു. കുടുംബത്തിലുള്ളവര്‍ അറിയുന്ന ബന്ധമാണല്ലോ, പിന്നെന്തിനാണ് സീക്രട്ടാക്കി വെക്കുത് എന്ന ചോദ്യങ്ങളുമുണ്ടായി. ഉണ്ണി മുകുന്ദനെ ഫിസിക്കല്‍ ഫീച്ചറുകൾ ഇഷ്ടമാണെന്ന് മാളവിക മുന്‍പ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും താനത് സ്വീകരിക്കുമെന്നും മാളവിക പറയുകയുണ്ടായി.

ഇതുകാരണം ഉണ്ണി മുകുന്ദനല്ല ഫോട്ടോയിലുള്ളത് എന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. അവിവാഹിതനായി തുടരുന്ന ഉണ്ണിയോടും വിവാഹത്തെക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ട്. അതേസമയം തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ മറ്റൊരു താരപുത്രനാണ് ചിത്രത്തിലുള്ളത് എന്നാണ് മറ്റു ചിലർ പറയുന്നത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തിളങ്ങിയ താരപുത്രന് തമിഴകത്ത് വലിയ സ്വീകാര്യതയാണ് ഉള്ളത്. എന്തായാലും അധികം വൈകാതെ തന്നെ മാളവിക ആളാരാണെന്ന് വെളിപ്പെടുത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഏതാനും മാസങ്ങൾക്ക് മുൻപ് കാളിദാസും തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. മോഡലായ തരിണിയാണ് കാളിദാസിന്റെ കാമുകി. ഇടയ്ക്ക് തരിണിക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി കാളിദാസ് എത്താറുണ്ട്. ജയറാമും പാർവതിയും മാളവികയുമെല്ലാം അടുത്ത ബന്ധമാണ് തരിണിക്ക് ഉള്ളത്. ഇവരുടെ സ്നേഹം സോഷ്യൽ മീഡിയയിൽ ഇവർക്ക് പങ്കുവയ്ക്കുന്ന കമന്റുകളിലും മറ്റും പ്രകടമാണ്.


Click it and Unblock the Notifications