പേളിക്ക് ഇരട്ടക്കുട്ടികൾ! അവർ നല്ലൊരു ഭാര്യയും അമ്മയുമാണ്; ഗർഭം വിറ്റുകാശാക്കുന്നു എന്ന് പറയുന്നവർക്കും മറുപടി
സോഷ്യൽ മീഡിയയിലെ സൂപ്പർതാരമാണ് ഇന്ന് പേളി മാണി. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം നിരവധി ആരാധകരാണ് പേളിക്ക് ഉള്ളത്. പേളിയോടുള്ള സ്നേഹം ഭർത്താവ് ശ്രീനിഷിനോടും മകൾ നിലയോടുമെല്ലാം ആരാധകർക്കുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ ഓരോ വിശേഷങ്ങളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്. ഒന്നുപോലും വിടാതെ എല്ലാ വിശേഷങ്ങളും പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ആരാധകർക്ക് മുന്നിൽ പേളിയുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. പ്രണയവും വിവാഹവും ആദ്യ മകളുടെ ജനനവുമെല്ലാം പേളി ആരാധകർക്കൊപ്പം ആഘോഷമാക്കിയിരുന്നു. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പേളി. കഴിഞ്ഞ ദിവസമാണ് പേളി ഇക്കാര്യം ആരാധകരെ അറിയിച്ചത്. എന്നാൽ താരത്തെ ഇഷ്ടപ്പെടുന്നവർ മുൻപേ തന്നെ ഇക്കാര്യം കണ്ടെത്തിയിരുന്നു.

രസകരമായ ഒരു വീഡിയോയിലൂടെയാണ് പേളി തന്റെ രണ്ടാമത്തെ പ്രെഗ്നൻസി അനൗൺസ് ചെയ്തത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സുമലതാന്റി എന്ന കഥാപാത്രമാണ് വീഡിയോയുടെ ഹൈലൈറ്റ്. ഡബ്ബിൾ റോളിലാണ് വീഡിയോയിൽ പേളി പ്രത്യക്ഷപ്പെട്ടത്. കുശുമ്പും പരദൂഷണവും ഗോസിപ്പുമൊക്കെയുള്ള അയൽക്കാരി സുമലതാന്റി വീട്ടിൽ വന്ന് പേളിയോട് ഗർഭ വാർത്ത സ്ഥിരീകരിക്കുന്നതായിരുന്നു വീഡിയോ.
യൂട്യൂബ് ട്രെൻഡിങിൽ ഒന്നാമതാണ് പേളിയുടെ വീഡിയോ. 29 ലക്ഷത്തിലധികം പേർ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോക്ക് താഴെ ആശംസാപ്രവാഹമാണ് പേളിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം വിമർശനവുമായും ചിലർ രംഗത്തെത്തുന്നുണ്ട്. ഗർഭം വിറ്റു കാശാക്കുന്നു എന്നാണ് വിമർശകർ പറയുന്നത്.
നിലയെ ഗർഭിണി ആയിരിക്കുന്ന സമയത്തും പേളിക്ക് ഇത്തരം വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ അതൊന്നും പേളി കാര്യമായി എടുത്തിരുന്നില്ല. വിമർശകരെ കൂസാതെ തന്റെ വീഡിയോ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി തുടർച്ചയായി വീഡിയോകളുമായി എത്തുകയായിരുന്നു പേളി.
പേളിയുടെ അനിയത്തി റേച്ചൽ ഗർഭിണി ആണെന്ന വാർത്തകൾ വന്നപ്പോഴും ഇത്തരത്തിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. മൂന്നാം മാസമാണ് പേളി താൻ ഗർഭിണി ആണെന്ന് അറിയിക്കുന്നത്. വിമർശനങ്ങൾ ഭയന്നാകാം ഇക്കാര്യം പറയാൻ താമസിച്ചതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം വിമർശകർക്കെല്ലാം ആരാധകർ തന്നെ മറുപടി നൽകുന്ന കാഴ്ചയും വീഡിയോക്ക് താഴെ കാണാം. അവരെ ഇഷ്ടമാണ്. നിങ്ങൾ കാണണ്ട ഞങ്ങൾ ഇത് കണ്ടോളാം എന്നാണ് ചിലർ കുറിക്കുന്നത്.
എപ്പോഴും പോസിറ്റിവ് വൈബ് മാത്രം നൽകുന്ന പേളിയെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത. അവൾ നല്ലൊരു അമ്മയാണ്, നല്ലൊരു ഭാര്യയുമാണ്. അതിലുപരി നല്ലൊരു മരുമകളാണെന്നും ആരാധകർ കുറിക്കുന്നു. കുട്ടികൾ ദൈവത്തിന്റെ സമ്മാനമാണ് അതുപോലെ തന്നെ നിങ്ങളുടെ സ്നേഹത്തിന്റെ അടയാളവും. കുഞ്ഞുങ്ങൾ ജനിക്കുന്നതിനു സമയവും കാലവും എണ്ണവും നോക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇവർ മാതൃകയാകട്ടെ എന്നും ആരാധകർ പറയുന്നു.
ഇനി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കണമെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. പേളിയുടെ വയർ ചൂണ്ടി കാണിച്ചുകൊണ്ട് ഇത്തവണ ഇരട്ടക്കുട്ടികളാകുമെന്ന നിഗമനത്തിലാണ് ചില ആരാധകർ.
കഴിഞ്ഞ കുറച്ചു നാളുകളായി പേളി ഗർഭിണി ആണെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ വയർ മറച്ചുപിടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകർ സംശയം ഉന്നയിച്ചത്. ഇടയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ചോദ്യവുമായി എത്തിയ ആരാധകരോട് താൻ ഗർഭിണി ആണെങ്കിൽ നിങ്ങളെ അറിയിക്കുമെന്നും പേളി പറഞ്ഞിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം വീഡിയോയിലൂടെ ഇക്കാര്യം ആരാധകരോട് സ്ഥിരീകരിക്കുന്നത്.
'കുറെ നാളുകളായി ഒരുപാട് പേർ ചോദിക്കുന്ന ചോദ്യമാണ്. അതെ ഞാൻ ഗർഭിണിയാണ്. മൂന്ന് മാസമായി. അതുകൊണ്ടാണ് അധികം വീഡിയോകൾ ഒന്നും ഇടാതിരുന്നത്. ഇനി കുറച്ചുകൂടെ റെഗുലറായി വീഡിയോകൾ ഇടുന്നതാണ്. ആദ്യത്തെ കുറച്ചുനാൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് ഫുൾ റെസ്റ്റായിരുന്നു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾക്ക് വേണം. ഒരുപാട് നന്ദി' എന്നാണ് വീഡിയോയിൽ പേളി പറഞ്ഞത്.


Click it and Unblock the Notifications