'മീനാക്ഷിക്ക് അവളുടെ അച്ഛനെ നന്നായിട്ട് അറിയാം; തള്ളിപ്പറയാത്തത് അതുകൊണ്ടാണ്'; ആരാധകർ!

ഇതുവരെ സിനിമയിൽ എത്തിയിട്ടില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ദിലീപ് - മഞ്ജു വാര്യർ എന്നിവരുടെ മകളായ മീനാക്ഷിക്ക് സോഷ്യൽ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഉള്ളത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ മീനാക്ഷിയെ അതിൽ പിന്തുടരുന്നവരും നിരവധിയാണ്.

എന്നാൽ ഇതൊന്നും അധികം ശ്രദ്ധിക്കാത്ത ആളാണ് മീനാക്ഷി. വല്ലപ്പോഴും മാത്രമാണ് മീനാക്ഷി തന്റെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുള്ളത്. അതെല്ലാം പലപ്പോഴും വൈറലായി മാറാറുമുണ്ട്.

മീനാക്ഷി അഭിനയത്തിലേക്ക് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു

ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞ ശേഷം അച്ഛൻ ദിലീപിന് ഒപ്പമാണ് മീനാക്ഷി താമസിക്കുന്നത്. ഇരുപത്തി രണ്ടുകാരിയായ മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ്. ഒരിടയ്ക്ക് മീനാക്ഷി ചെയ്ത ടിക് ടോക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതോടെ മീനാക്ഷി അഭിനയത്തിലേക്ക് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ പഠനവുമായി മുന്നോട്ട് പോവുകയായിരുന്നു മീനാക്ഷി. മകൾക്ക് ഡോക്ടറാവാനാണ് ആഗ്രഹമെന്ന് ദിലീപ് ഒരിക്കൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ ആ അഭ്യൂഹങ്ങൾ അവസാനിക്കുകയായിരുന്നു. എങ്കിലും മീനാക്ഷിയുടെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവരാണ് ആരാധകർ.

ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്

ഇപ്പോഴിതാ, മകളെ കുറിച്ച് പറയുന്ന ദിലീപിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കേസുകൾക്കും വിവാദങ്ങൾക്കുമിടയിൽ ദിലീപ് നൽകിയ ഒരു അഭിമുഖത്തിൽ നിന്നുള്ള ഒരു ഭാഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

'ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ഇവിടെ നിന്ന് പോയിക്കഴിഞ്ഞാല്‍ എന്റെ മകള്‍ എങ്ങനെ ജീവിക്കും എന്നോർത്തപ്പോഴാണ് ചിന്ത മാറ്റിയത്. എന്ത് തെറ്റ് ചെയ്തിട്ടാണ് ഇതൊക്കെ അനുഭവിക്കുന്നത്. മകളുടെ മുഖം ഓര്‍ത്തപ്പോൾ ആണ് ഞാന്‍ പോവേണ്ടയാളല്ലെന്ന് മനസിലാക്കിയത്' എന്ന് ദിലീപ് പറയുന്നതാണ് വീഡിയോ.

മീനൂട്ടിക്ക് അവളുടെ അച്ഛനെ നന്നായിട്ട് അറിയാം

വൈറലായ വീഡിയോക്ക് താഴെ വന്ന കമന്റുകൾ ഏറെ മകൾ മീനാക്ഷിയെ കുറിച്ച് ആയിരുന്നു. മീനൂട്ടിക്ക് അവളുടെ അച്ഛനെ നന്നായിട്ട് അറിയാം. അതുകൊണ്ടാണ് 23 വയസായ ആ മകള്‍ അച്ഛനെ ആരൊക്കെ തള്ളിപ്പറഞ്ഞിട്ടും തള്ളിപ്പറയാത്തത് എന്നായിരുന്നു കമന്റുകള്‍.

സത്യം അറിയാതെ ഒരാളെ കുറ്റപ്പെടുത്തുന്നതിലും വലിയ ശിക്ഷ ഇല്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. കോടതിക്ക് സത്യം അല്ല തെളിവാണ് വേണ്ടത്. അത് കൃത്രിമമായി ഉണ്ടാക്കിയതാണെങ്കില്‍ അപ്പോഴും സത്യം പുറത്താണെന്നായിരുന്നു മറ്റൊരാൾ വീഡിയോക്ക് താഴെ കമന്റ് ചെയ്തത്.

രണ്ടാം വിവാഹം പോലും മകളുടെ താല്‍പര്യം കൂടി പരിഗണിച്ചായിരുന്നു

മുൻപ് മീനാക്ഷി നൽകുന്ന പിന്തുണയെക്കുറിച്ച് ദിലീപ് പറഞ്ഞിട്ടുണ്ട്. രണ്ടാം വിവാഹം പോലും മകളുടെ താല്‍പര്യം കൂടി പരിഗണിച്ചായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. മീനാക്ഷിയുടെ സമ്മതത്തോടെയാണ് താൻ കാവ്യയെ ജീവിതത്തിലേക്ക് കൂട്ടിയതെന്ന് നടൻ വിവാഹസമയത്ത് വ്യക്തമാക്കിയിരുന്നു.

രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചത് മോളാണ്. അവള്‍ക്ക് കൂടി അറിയാവുന്ന ആളായിരിക്കണം എന്നുണ്ടായിരുന്നു. കാവ്യയെ മീനാക്ഷിക്ക് അറിയാം. അവര്‍ നല്ല കൂട്ടാണ് എന്നുമാണ് ദിലീപ് വിവാഹദിനത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത്.

അവള്‍ക്ക് എല്ലാ കാര്യങ്ങൾക്കും ചേച്ചിയെ മതി

ഇപ്പോൾ മീനാക്ഷിയെ കൂടാതെ ഒരു മകൾ കൂടെ ദിലീപിനുണ്ട്. കാവ്യയിൽ ജനിച്ച കുഞ്ഞിന് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. മാമാട്ടിയെന്ന് വിളിക്കുന്ന മഹാലക്ഷ്മിയോടൊപ്പമുള്ള ചിത്രങ്ങൾ മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അവള്‍ക്ക് എല്ലാ കാര്യങ്ങൾക്കും ചേച്ചിയെ മതിയെന്നാണ് ഒരിക്കൽ ദിലീപും കാവ്യയും പറഞ്ഞത്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X