'നിങ്ങൾ രണ്ടുപേരും എന്നെ സന്തോഷിപ്പിക്കുന്നു'; പാപ്പുവിനും ഗോപിയ്ക്കുമൊപ്പം അമൃത!, വിടാതെ വിമർശകർ

ഒരുകാലത്ത് മലയാളികളുടെ സ്നേഹം വേണ്ടുവോളം അനുഭവിച്ച ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയെത്തിയാണ് അമൃത പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.

ഇന്ന് സോഷ്യൽ മീഡിയിൽ ഒക്കെ നിരവധി ആരാധകരാണ് അമൃതയ്ക്ക് ഉള്ളത്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഏറെ ശ്രദ്ധ നേടാറുണ്ട്.

അടുത്തിടെയാണ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃത പ്രണയത്തിലായതും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതും. നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം സിംഗിൾ മദറായി കഴിയുകയായിരുന്ന അമൃത.

മറുവശത്ത് ഗായിക അഭയ ഹിരൺമയിയുമായുള്ള പത്ത് വർഷം ലിവിങ്ങ് ടുഗദർ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായത്.

amritha suresh gopi sundar

അതുകൊണ്ട് തന്നെ ഇവരുടെ ഒന്നിക്കൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ആക്രമങ്ങളും ഇരുവർക്കും നേരിടേണ്ടി വന്നിരുന്നു.

ഇതിനെതിരെ അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി രംഗത്തെത്തുകയും പോലീസിന് പരാതി നൽകുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തുകയും ചെയ്യുകയുണ്ടായി. ചില കമന്റുകൾക്ക് ഗോപി സുന്ദർ നേരിട്ടും മറുപടി നൽകിയിരുന്നു.

എങ്കിലും ഇപ്പോഴും നെഗറ്റീവ് കമന്റുകൾക്ക് കുറവ് വന്നിട്ടില്ല എന്നതാണ് സത്യം. അത് തെളിയിക്കുന്നതാണ് അമൃതയുടെ പുതിയ ചിത്രത്തിന് താഴെയുള്ള കമന്റുകൾ.

ഇന്നലെയാണ് മകൾ പാപ്പു എന്ന അവന്തികയ്ക്കും ഗോപി സുന്ദറിനുമൊപ്പമുള്ള ഒരു ചിത്രം അമൃത പങ്കുവച്ചത്. കടൽ യാത്രയ്ക്കിടെ ബോട്ടിൽ വച്ചു പകർത്തിയ സെൽഫിയാണ് താരം പോസ്റ്റ് ചെയ്തത്.

'നിങ്ങൾ രണ്ടുപേരുമാണ് എന്നെ സന്തോഷിപ്പിക്കുന്നത്' എന്ന അടിക്കുറിപ്പോടെ ആയിരുന്നു അമൃത ചിത്രം പങ്കുവച്ചത്. ഇതിൽ നിരവധി പേരാണ് ഇവരോടുള്ള സ്നേഹം പങ്കുവച്ച് കമന്റ് ചെയ്തത്.

അനിയത്തി അഭിരാമി സുരേഷും ചിത്രത്തിനു കമന്റിട്ടിട്ടുണ്ട്. എന്നാൽ അതിനിടെ ചിലർ നെഗറ്റീവ് കമന്റുകളുമായി പ്രത്യക്ഷപ്പെടുകയായിരുന്നു.

'അത് കൊച്ചിന്റെ അച്ഛനല്ല, ആൾ കൂടെ താമസിപ്പിക്കുന്ന മൂന്നാമത്തെ ആളാണ്. അഭയയുമായി ഇതിലും വലിയ സ്റ്റാറ്റസ് ഇട്ടിരുന്നു പുള്ളി' എന്നാണ് ഒരാളുടെ കമന്റ്.

അമൃതയുടെ മുൻഭർത്താവ് ബാലയുടെ ആരോഗ്യ സ്ഥിതി ചൂണ്ടിക്കാട്ടിയും ഒരാൾ വിമർശിച്ചു കൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. 'കൊച്ചിന്റെ അപ്പൻ അവിടെ വയറുവേദന എടുത്തിട്ട് മരിക്കാൻ കിടക്കുന്നു,'

'അപ്പോഴാണ് അവരുടെ ഒരു ആഘോഷം എന്നായിരുന്നു,' കമന്റ്. അതേസമയം ഈ കമന്റിനൊന്നും അമൃതയോ ഗോപി സുന്ദറോ മറുപടി നൽകിയിട്ടില്ല.

അടുത്തിടെ ഒരു അഭിമുഖത്തിൽ സോഷ്യൽ മീഡിയയിലെ എല്ലാ കമന്റുകളും തങ്ങൾ വായിക്കാറില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. എല്ലാം വായിക്കാൻ പോയാൽ നമുക്ക് നമ്മുടെ പണി ചെയ്യാൻ പറ്റില്ല എന്നാണ് ഗോപി സുന്ദർ പറഞ്ഞത്.

ഞങ്ങൾ ഫ്രീ ആയിരിക്കുമ്പോൾ എന്റർടൈൻമെന്റിന് വേണ്ടി വെറുതെ നോക്കാറുണ്ട്. നെഗറ്റീവ് കമന്റുകൾ ഒക്കെ വായിക്കുന്നത് ഇപ്പോൾ ശീലമായി മാറിയെന്നും ഇവർ പറഞ്ഞിരുന്നു.

amritha suresh gopi sundar

കമന്റുകൾ ഒന്നും മനസിലേക്ക് എടുക്കാറില്ലെന്നും എല്ലാം അപ്പോൾ തന്നെ വിട്ടു കളയാറുണ്ടെന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു.

അതേസമയം 2022 മേയിൽ ആണ് തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.

ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു എന്നുമാണ് അമൃത അന്ന് പറഞ്ഞത്.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X