വീട്ടുകാരെയല്ലാതെ ഒറ്റയൊരുത്തനെ വിശ്വസിക്കരുത്! പ്രണയ തകര്‍ച്ചയില്‍ ദിയ കൃഷ്ണ; തുറന്ന് പറച്ചില്‍
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൃഷ്ണ കുമാര്‍. അച്ഛനെ പോലെ തന്നെ അദ്ദേഹത്തിന്റെ മക്കളും ഇന്ന് സുപരിചിതരാണ്. മൂത്ത മകള്‍ അഹാന കൃഷ്ണ അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തുകയായിരുന്നു. പിന്നാലെ തന്നെ അഹാനയുടെ സഹോദരിമാരും സിനിമയിലെത്തി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഹാനയും സഹോദരിമാരും. നാല് പേര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുണ്ട്.
അഹാനയുടെ സഹോദരിമാരില്‍ യൂട്യൂബിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തവളാണ് ദിയ കൃഷ്ണ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും നൃത്തവും മറ്റും ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ പ്രണയത്തെക്കുറിച്ചും ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാറുണ്ട്. തന്റെ ജീവിതത്തിലെ മോശം സമയത്തിലൂടെയാണ് ദിയ ഇപ്പോള്‍ കടന്നു പോകുന്നത്.

ദിയ കൃഷ്ണ കാമുകനുമായി പിരിഞ്ഞുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴിതാ ഈ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുകയാണ് ദിയ കൃഷ്ണയുടെ ചില പ്രതികരണങ്ങള്‍. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ദിയ എത്തിയിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.
ജീവിതത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്? ആ പാഠങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയിട്ടുണ്ടോ? എന്നായിരുന്നു ഒരാള്‍ ദിയയോടായി ചോദിച്ചത്. ഇതിന് ദിയ നല്‍കിയ മറുപടി കുടുംബത്തെയല്ലാതെ വേറെ ആരേയും വിശ്വസിക്കരുതെന്നായിരുന്നു. പിന്നാലെ ദിയ ആരേയാണ് ഇപ്പോള്‍ ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ആരേയുമില്ല, സിംഗിള്‍ ആസ് എ പ്രിംഗിള്‍ എന്നായിരുന്നു ദിയയുടെ മറുപടി.

ഇതിനിടെ മകളുടെ ക്യു ആന്റ് എയിലേക്ക് ചോദ്യവുമായി അമ്മ സിന്ധു കൃഷ്ണയുമെത്തിയിട്ടുണ്ട്. ഓസി നിനക്ക് എന്നെ ഇഷ്ടമാണോ എന്നാണ് അമ്മയുടെ ചോദ്യം. ഇതിന് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് യാ ബ്രോ എന്നാണ് ദിയ നല്‍കുന്ന മറുപടി. നിങ്ങളുടെ ആരാധകര്‍ക്ക് നല്‍കാനുള്ള ഉപദേശം എന്താണെന്നായിരുന്നു മറ്റൊരാള്‍ ദിയയോട് ചോദിച്ചത്. ജീവിതം പൂര്‍ണമായ അര്‍ത്ഥത്തില്‍ ജീവിക്കുക എന്നായിരുന്നു താരം നല്‍കിയ മറുപടി.

വാഹനാപകടമുണ്ടായിട്ടുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. ഉണ്ടായിട്ടുണ്ടെന്ന് ദിയ പറയുന്നുണ്ട്. ഒരിക്കല്‍ സുഹൃത്തുക്കളുടെ കൂടെ വര്‍ക്കലയില്‍ പോകുമ്പോഴായിരുന്നു സംഭവമെന്നാണ് ദിയ പറയുന്നത്. ഞാനായിരുന്നു വണ്ടിയോടിച്ചിരുന്നതെന്നും താരം പറയുന്നു. എന്നാല്‍ ഭാഗ്യത്തിന് ആര്‍ക്കും ഒന്നും പറ്റിയില്ലെന്നാണ് ദിയ കൃഷ്ണ പറയുന്നത്.

ഏറെനാളുകളായി ദിയ കൃഷ്ണയും സുഹൃത്ത് വൈഷ്ണവും പ്രണയത്തിലായിരുന്നു. അഹാനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആരാധകര്‍ക്കും സുപരിചിതനായിരുന്നു വൈഷ്ണവ്. സൗൃഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായപ്പോള്‍ വൈഷ്ണവ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്.

പിന്നാലെ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ ദിയ തന്നെ രംഗത്തെത്തിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ദിയ കൃഷ്ണയും കാമുകനും പിരിഞ്ഞിരിക്കുന്നത്. എന്താണ് പ്രണയ തകര്‍ച്ചയുടെ കാരണം എന്ന് താരം തുറന്ന് പറഞ്ഞിട്ടില്ല. താരത്തിന്റെ പുതിയ വീഡിയോയില്‍ ഇതേക്കുറിച്ച് സംസാരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.


Click it and Unblock the Notifications