കുറേ വിഷമിച്ചു, ഒരുപാട് കരഞ്ഞിട്ടുണ്ട്! അതുപോലെ ഇനിയാരും കരയേണ്ടി വരരുത്; വീഡിയോയുമായി എലിസബത്ത്

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരയാണ് ദമ്പതിമാരാണ് ബാലയും എലിസബത്തും. ബാലയെ നടനായിട്ടാണ് മലയാളികള്‍ക്ക് പരിചയം. ബാലയുടെ ഭാര്യയായ എലിസബത്ത് താരപത്‌നി എന്നതിലുപരിയായി സോഷ്യല്‍ മീഡിയയിലെ താരം കൂടിയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ എലിസബത്ത് പങ്കുവെക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

ഈയ്യടുത്ത് എലിസബത്തിന് സുഖമില്ലാതായതും മറ്റുമൊക്കെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ എലിസബത്ത് പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. തന്റെ വീഡിയോകളെക്കുറിച്ചുള്ള ചിലരുടെ കമന്റുകളോട് പ്രതികരിക്കുകയാണ് വീഡിയോയില്‍ എലിസബത്ത്. താന്‍ എന്തിനാണ് വീഡിയോകള്‍ ചെയ്യുന്നതെന്നാണ് എലിസബത്ത് വീഡിയോയില്‍ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം.

elizabeth

''എല്ലാവരും സുഖമായിട്ടിരിക്കുന്നു എന്ന് കരുതുന്നു. ഞാന്‍ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നു. ഡിസ്ചാര്‍ജ് ആയതും വീണ്ടും ഡ്യൂട്ടിയ്ക്ക് പോയി തുടങ്ങിയെന്നും നേരത്തെ വീഡിയോ ഇട്ടിരുന്നു. വീണ്ടും നടക്കാന്‍ പോകാനൊക്കെ തുടങ്ങി. നന്നായി ഭക്ഷണമൊക്കെ കഴിക്കുന്നുണ്ട്. ഹാപ്പിയാണ്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും നല്ല കമന്റിട്ടവര്‍ക്കും കൂടെയുണ്ടെന്ന് പറഞ്ഞവര്‍ക്കും നന്ദി''.

''അതേസമയം വേറെ ചില കമന്റുകളും കണ്ടു. അവര്‍ക്ക് എന്റെ ഇതുപോലെയുള്ള വീഡിയോസ് ഇഷ്ടമല്ലെന്നാണ് പറയുന്നത്. എന്റെ സംസാരം ഉപദേശിക്കല്‍ ആകുന്നുവെന്ന് പറയുന്ന കമന്റ്‌സ് കണ്ടു. ഞാന്‍ ഉപദേശിക്കാറുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ ഞാന്‍ എനിക്ക് തോന്നിയിട്ടുള്ള കാര്യങ്ങള്‍ പറയാറുണ്ടെന്ന് മാത്രം. അങ്ങനെ തന്നെയാണ് ഞാന്‍ ചാനല്‍ തുടങ്ങിയതും'' എലിസബത്ത് പറയുന്നു.

യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. എന്റെ ചാനലില്‍ മെഡിക്കല്‍ ടോപ്പിക്കും എന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളും നിങ്ങളോട് പങ്കുവച്ചാല്‍ നിങ്ങള്‍ക്കും നല്ലതായിരിക്കും എന്ന് തോന്നുന്ന കാര്യങ്ങളുമൊക്കെയാണ് പങ്കുവെക്കുന്നത്. ചാനല്‍ തുടങ്ങിയപ്പോഴും ഇടയ്ക്ക് സബ് സ്‌ക്രൈബേഴ്‌സ് കൂടിയപ്പോഴും അത് തന്നെയായിരുന്നു പറഞ്ഞിരുന്നത്. അത് തന്നെയാണ് തുടരുന്നതുമെന്നും എലിസബത്ത് പറയുന്നു.

ഇങ്ങനെ ഇടയ്ക്ക് വീഡിയോ ഇടുന്നത് എന്താണെന്ന് വച്ചാല്‍, എനിക്ക് 29 വയസാണ്. ഞാന്‍ ജീവിതത്തില്‍ അത്യാവശ്യം നന്നായി കരഞ്ഞിട്ടുണ്ട്. പല വിഷമങ്ങളും കാരണമാണ്. നന്നായി കരഞ്ഞിട്ടുണ്ട്. അതുപോലെ ആരും കരയണ്ട എന്ന് എനിക്ക് തോന്നാറുണ്ട്. ഇതുപോലെ ആരെങ്കിലും ഒപ്പം നില്‍ക്കാനും കാര്യങ്ങളൊക്കെ പറഞ്ഞു തരാനും ഉണ്ടായിരുന്നുവെങ്കില്‍ നമുക്കിത്തിരി സപ്പോര്‍ട്ട് ആയിരുന്നേനെ എന്ന് തോന്നിയ സമയങ്ങളുണ്ട്.

elizabeth

അതുപോലെയൊക്കെ ആകാനാണ് ഞാന്‍ വീഡിയോ ഇടുന്നത്. വിഷമിച്ച് ഇരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് സഹായമായിരിക്കുമല്ലോ എന്ന് കരുതിയാണ്. ഭയങ്കര വിഷമമുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ അങ്ങനെ മൊത്തം വിഷമമല്ലെന്നും ചില നല്ല കാര്യങ്ങളും നടക്കുന്നുണ്ടെന്ന് മനസിനെ ഓര്‍മ്മിപ്പിക്കാന്‍ സാധിച്ചാല്‍ നല്ലതായിരിക്കും എന്ന് കരുതുന്നു. അങ്ങനെ വിഷമിച്ചിരിക്കുന്നവര്‍ക്ക് ചെറിയ സന്തോഷം തോന്നുന്നുണ്ടെങ്കില്‍ എന്റെ വീഡിയോയുടെ ലക്ഷ്യം നിറവേറിയെന്നും എലിസബത്ത് പറയുന്നു.

അതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്. അല്ലാതെ ആരേയും ഉപദേശിച്ച് നന്നാക്കനല്ല. അങ്ങനെ നന്നാകുമെന്ന വിശ്വാസവും എനിക്കില്ല. ഞാന്‍ കുറേ വിഷമിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഒരേ കാര്യത്തിലായിരിക്കില്ലല്ലോ വിഷമം തോന്നുക. വിഷമം താങ്ങാനുള്ള ശേഷിയും ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. എനിക്ക് ഭയങ്കര വിഷമമുണ്ടാക്കിയ ചില കാര്യങ്ങളൊക്കെ നടന്നിട്ടുണ്ട്. അങ്ങനെ ആരെങ്കിലും വിഷമിച്ചിരിക്കുന്നുണ്ടെങ്കില്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് പിന്തുണയാകുമെന്ന് തോന്നുന്നുവെന്നും എലിസബത്ത് പറയുന്നു.

More from Filmibeat

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X