'ഐശ്വര്യയുടെ അച്ഛൻ വലിയ സായ് ബാവ ഫാനാണ്... അവർക്ക് എന്റെ മുടി വിഷയമല്ല, ഇവൻ ശരിയല്ലല്ലോയെന്ന് തോന്നി'
ആറ് വർഷത്തെ പ്രണയം പൂവണിഞ്ഞ സന്തോഷത്തിലാണ് ഉപ്പും മുളകും താരം റിഷി എസ് കുമാറും ഭാര്യയും അഭിനേത്രിയുമായ ഐശ്വര്യ ഉണ്ണിയും. കഴിഞ്ഞ ദിവസമാണ് ഒരാഴ്ചയോളം നീണ്ടുനിന്ന റിഷിയുടെ വിവാഹ ആഘോഷങ്ങൾ അവസാനിച്ചത്. ഇരുവരുടെയും വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോയും വൈറലായപ്പോൾ ഏറ്റവും കൂടുതൽ വിമർശനം ലഭിച്ചത് റിഷിയുടെ മുടിക്കായിരുന്നു. വിവാഹ ദിവസമെങ്കിലും മുടി വെട്ടിയൊതുക്കി വരാമായിരുന്നില്ലേയെന്ന തരത്തിൽ പരിഹസിച്ചുള്ള നിരവധി കമന്റുകളാണ് വന്നത്.
താലികെട്ട് സമയത്ത് വെപ്രാളം കാണിച്ചുവെന്നും കുട്ടിക്കളിയാണെന്നും വിമർശനങ്ങളുണ്ടായിരുന്നു. എന്നാൽ വിമർശനങ്ങളൊന്നും ഒരു തരത്തിലും നവദമ്പതികളെ ബാധിച്ചിട്ടില്ല. വിവാഹം കഴിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നുവെന്നാണ് ഇരുവരും പറഞ്ഞത്. താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി വൈകാതെ തന്നെ റിഷിയുടെ വിവാഹം കഴിഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ എല്ലാവർക്കുമുള്ള സംശയമായിരുന്നു എടിപിടീന്നുള്ള വിവാഹത്തിന് പിന്നിലെ കാരണം എന്താണെന്നുള്ളത്. ഇപ്പോഴിതാ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ പ്രണയം ആരംഭിച്ചതെങ്ങനെയെന്നും പെട്ടന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചതിന് പിന്നിലെ കാരണവും ഇരുവരും വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞപ്പോൾ വളരെ അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മുടിയൻ സംസാരിച്ച് തുടങ്ങിയത്.
കെട്ട് കഴിഞ്ഞപ്പോഴും കെട്ടുന്നതിന് മുമ്പും ഒരേ ഫീലിങ്സ് തന്നെയാണ് മാറ്റങ്ങളില്ല. കാരണം ഞങ്ങളുടേത് ആറ് വർഷത്തെ പ്രണയമാണ്. കല്യാണം കഴിഞ്ഞതുപോലെ പോലും തോന്നുന്നില്ല. കാരണം ഞങ്ങൾക്കിടയിലെ ഫ്രണ്ട്ഷിപ്പ് ബോണ്ട് അങ്ങനെയാണ്. പെട്ടന്ന് വിവാഹം കഴിച്ചത് ഐശ്വര്യയുടെ അച്ഛന് വയ്യാത്തതുകൊണ്ടാണ്. അദ്ദേഹം കിടപ്പുരോഗിയാണ്. ബിഗ് ബോസിലായിരുന്നപ്പോൾ തോന്നിയില്ല ഇത്രയും വേഗം വിവാഹിതനാകുമെന്ന്.
വാവേയെന്ന് ഐശ്വര്യയെ വിളിക്കാൻ എനിക്ക് ഇഷ്ടമാണ്. വേറെയും ഓമനപ്പേരുകൾ അവളെ വിളിക്കാറുണ്ട്. ഐശ്വര്യയുടെ അച്ഛൻ വലിയ സായ് ബാവ ഫാനാണ്. അവർക്ക് മുടിയുള്ളത് വിഷയമല്ല. ഇഷ്ടമാണ് എന്റെ മുടി അവർക്ക്. ആദ്യമായി ഐശ്വര്യയെ ഞാൻ കണ്ടത് എന്റെ ആൽബത്തിന്റെ ഓഡീഷൻ സമയത്താണ്. ഫോട്ടോ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. പിന്നാലെ ഓഡീഷന് വിളിക്കുകയായിരുന്നു. ആദ്യം സൗഹൃദമായിരുന്നു.
പിന്നീടാണ് പ്രണയമായത്. കഴിഞ്ഞ വർഷമാണ് വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ ഞങ്ങൾ എത്തിയത്. ഐശ്വര്യയെ ചുരിദാർ ധരിച്ച് പൊട്ടൊക്കെ വെച്ച് കാണാനാണ് എനിക്ക് ഏറ്റവും ഇഷ്ടമെന്നും റിഷി പറഞ്ഞു. പിന്നീട് ഐശ്വര്യയാണ് സംസാരിച്ചത്. ഞങ്ങൾ ഫ്രണ്ട്സാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. കാരണം ഇന്റിമേറ്റ് ഫോട്ടോസ് ഒന്നും തന്നെ ഞങ്ങൾ പോസ്റ്റ് ചെയ്തിട്ടില്ല. ആറ് വർഷത്തെ പ്രണയം കൊണ്ട് ഞങ്ങൾക്ക് പരസ്പരം ഒരുപാട് മനസിലാക്കാൻ പറ്റി.

ആദ്യത്തെ അണ്ടർസ്റ്റാന്റിങ് അല്ല ഇപ്പോൾ ഞങ്ങൾക്കിടയിലുള്ളത്. തുടക്കത്തിൽ ഈ ബന്ധം ശരിയാകുമോയെന്ന തോന്നലുണ്ടായിരുന്നു. കാരണം ഞങ്ങൾ രണ്ടുപേരും വ്യത്യസ്ത ചിന്താഗതിയും ഇഷ്ടങ്ങളുമുള്ളവരാണ്. ഞാൻ റിഷിയുടെ മുടിയുടേയും ഡാൻസിന്റേയുമെല്ലാം ഫാനാണ്. റിഷിയെ ആദ്യം കണ്ടപ്പോൾ തന്നെ എന്നോട് അവന് ഒരു ഇത്തിരി ശൃംഗാരം കൂടുതലായിരുന്നു.
അതുകൊണ്ട് തന്നെ ഓഡീഷന് കണ്ടപ്പോൾ ഇവൻ ശരിയല്ലല്ലോ... എന്നൊക്കെ തോന്നിയിരുന്നു. ബിഗ് ബോസിലേക്ക് പോയപ്പോൾ ഞാൻ റിഷിയെ ഉപദേശിച്ചാണ് വിട്ടത്. ഫ്രണ്ട്ഷിപ്പ് മാത്രമെ പാടുള്ളുവെന്ന്. പിന്നെ പ്രണയം ഷോയ്ക്ക് വേണ്ടി അഭിനയിക്കാൻ റിഷിക്ക് കഴിയില്ലെന്നും ഐശ്വര്യ പറഞ്ഞു. സിനിമാറ്റിക്ക് പ്രപ്പോസലിന് പിന്നിലെ കഥയും ഇരുവരും വിവരിച്ചു.
കണ്ണ് കെട്ടിയപ്പോൾ മാത്രമാണത്രെ പ്രപ്പോസലാണെന്ന് ഐശ്വര്യയ്ക്ക് മനസിലായത്. റീൽസിലൊക്കെ കാണുന്നത് പോലെ ഓവർ റിയാക്ട് ചെയ്യാൻ തനിക്ക് പറ്റില്ലെന്നും താൻ അങ്ങനൊരാളല്ലെന്നും ഐശ്വര്യ പറഞ്ഞു.
വിവാഹത്തിനു ശേഷം ആദ്യ ഭാര്യയെ കണ്ടിട്ടില്ല; ഡിവോഴ്സ് ചെയ്യാതെയാണ് സ്വപ്ന സുന്ദരിയെ സ്വന്തമാക്കിയത്
ഓവർ റിയാക്ട് ചെയ്യാൻ ഐശ്വര്യയ്ക്ക് കഴിയില്ലെന്നും പ്രപ്പോസൽ കഴിഞ്ഞപ്പോൾ അവൾ ഹാപ്പിയായിരുന്നുവെന്നത് തനിക്ക് മനസിലായിയെന്ന് റിഷിയും കൂട്ടിച്ചേർത്തു. അമ്മയോട് അനുവാദവും അനുഗ്രഹവും വാങ്ങി സഹോദരനെയും കൂട്ടിയാണ് റിഷി ഓഫീഷ്യലി ഐശ്വര്യയെ പ്രപ്പോസ് ചെയ്യാൻ പോയത്. അതിന്റെ വീഡിയോയും വൈറലായിരുന്നു.


Click it and Unblock the Notifications











