പെണ്ണുകാണലിനോട് യോജിപ്പില്ല; കല്യാണം കഴിപ്പിക്കാന്‍ ആവേശം, പ്രശ്‌നം വന്നാല്‍ ഇവരാരും കാണില്ല!
മലയാള സിനിമയിലെ മുന്‍നിര നായികയാണ് നിഖില വിമല്‍. മലയാളത്തിന് പുറമെ തമിഴിലും നിഖില സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓണ്‍ ്‌സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീനിലെ നിലപാടുകളിലൂടേയും നിഖില വിമല്‍ കയ്യടി നേടിയിട്ടുണ്ട്. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മറയില്ലാതെ തുറന്ന് സംസാരിക്കുന്ന താരമാണ് നിഖില വിമല്‍. ഇപ്പോഴിതാ പെണ്ണുകാണലിനെക്കുറിച്ചും സ്ത്രീധനത്തെക്കുറിച്ചും മനസ് തുറക്കുകയാണ് നിഖില.
സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില മനസ് തുറന്നത്. താന്‍ പെണ്ണുകാണലിന് എതിരാണെന്നാണ് നിഖില വിമല്‍ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

ഞാന്‍ കരുതിയിരുന്നത് പെണ്ണു കാണുന്നതും ആദ്യ രാത്രി പാലുമായി പോകുന്നതുമൊക്കെ സിനിമയില്‍ മാത്രമുള്ളതാണെന്നാണ്. എന്റെ കസിന്‍സൊക്കെ കല്യാണം കഴിച്ചപ്പോഴും നൈറ്റിയൊക്കെ ഇട്ടു നില്‍ക്കുന്നതാണ് കണ്ടത്. അതിനാല്‍ ഇതൊക്കെ സിനിമയില്‍ മാത്രമുള്ളൊരു ബില്‍ഡപ്പാണെന്നാണ് കരുതിയിരുന്നത്. ഞാന്‍ പിന്തുണയ്ക്കുന്ന കാര്യമല്ല പെണ്ണുകാണല്‍. എന്റെ ചുറ്റുമുള്ളവര്‍ അധികവും പ്രേമിച്ച് കല്യാണം കഴിച്ചവരാണ്. പെണ്ണുകാണല്‍ ഞാന്‍ അധികം കണ്ടിട്ടില്ല.
ഇപ്പോള്‍ പരിചയപ്പെടുന്നു, കോഫി ഷോപ്പിലോ മറ്റോ, എന്നിട്ട് നിങ്ങള്‍ക്ക് സിങ്ക് ആവുകയാണെങ്കില്‍ ഫാമിയിലേക്ക് എന്ന രീതിയില്‍ പോകുന്നതാണ് ആളുകള്‍ ചെയ്യുന്നത്. അതാണ് കുറേക്കൂടി നല്ലത്. കാരണം കുടുംബവുമായി വരുമ്പോള്‍ നിങ്ങള്‍ക്ക് ശരിയായി സംസാരിക്കാനൊന്നും സാധിച്ചെന്ന് വരില്ല. ജയ ജയ ജയ ജയേഹയില്‍ ചോദിക്കുന്നത് കോഴിക്കെന്താ വില എന്ന് ചോദിക്കേണ്ടി വന്നേക്കാം. അപ്പോള്‍ പെട്ടെന്ന് ഒന്നും പറയാനുണ്ടാകില്ല. നിങ്ങള്‍ മാത്രമാകുമ്പോള്‍ ഇഷ്ടങ്ങളും കാര്യങ്ങളുമൊക്കെ ഷെയര്‍ ചെയ്യാന്‍ പറ്റും.
എന്റെ ഒരു സുഹൃത്ത് അങ്ങനെയാണ് കല്യാണം കഴിച്ചത്. അവര്‍ രണ്ട് മൂന്ന് തവണ കാണുകയും ഓക്കെയാണെന്ന് തീരുമാനിക്കുകയുമായിരുന്നു. ആ രീതിയിലേക്ക് മാറിയിട്ടുണ്ട്. സമൂഹത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് നിഖില വിമല്‍ പറയുന്നത്. പിന്നാലെ സ്ത്രീധന പ്രശ്‌നങ്ങളെത്തുടര്‍ന്ന് യുവതികള്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകളെക്കുറിച്ചും നിഖില വിമല്‍ സംസാരിക്കുന്നുണ്ട്.
ഇതൊക്കെ അറിയാമെങ്കിലും ചില സാഹചര്യങ്ങളില്‍ ഭയങ്കരമായി ട്രോമറ്റൈസ് ചെയ്തിട്ടുണ്ടാകും. ഇപ്പോള്‍ ആളുകള്‍ക്ക് ഇല്ലാത്തത് മെന്റല്‍ സ്‌ട്രെങ്താണ്. എല്ലാവരും വീക്കാണ്, എല്ലാവര്‍ക്കും ആംഗ്‌സൈറ്റിയുണ്ട്, എല്ലാവര്‍ക്കും ഡിപ്രഷനുണ്ട്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് കാര്യങ്ങളാണ് ഇതെല്ലാം. മുമ്പേ എന്താണെന്ന് അറിയാത്തത് കൊണ്ടോ എന്തോ പുറത്ത് പറയാറുണ്ടായിരുന്നില്ല. അതേസമയം അതെങ്ങനെ ഡീല് ചെയ്യണം എന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഇന്ന് അതെങ്ങനെ ഡീല് ചെയ്യണം എന്നറിയില്ല.

എനിക്കും വളരെ അത്ഭുതമുണ്ടാക്കിയ സംഭവമാണ്. ഇത്രയും സോഷ്യല്‍ മീഡിയ ആക്ടീവായ, സാങ്കേതിക രംഗം വളര്‍ന്ന സാഹചര്യത്തിലും എന്തുകൊണ്ട് ആളുകള്‍ അങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയില്ല. ഒരുപക്ഷെ കുടുംബത്തിലെ സാഹചര്യമാകും. എന്തായിരിക്കാം അവരുടെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യാനുള്ള കാരണമെന്ന് നമുക്ക് പറയാനാകില്ല. വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല. നമ്മുടെ സാമൂഹിക സാഹചര്യം കൂടെ പരിഗണിക്കേണ്ടതുണ്ട്.
നമ്മുടെ ജീവിതത്തില്‍ എന്താണ് വേണ്ടത് എന്ന് തീരുമാനിക്കുന്നത് വ്യക്തികള്‍ ആണ്. നമ്മുടെ ജീവിതം തീരുമാനിക്കുന്നത് നമ്മളാണ്. നമ്മുടെ ജീവിതത്തില്‍ ഒരു പാര്‍ട്ണറിനെ വേണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്, അതില്‍ അച്ഛനും അമ്മയ്ക്കും പോലും റോള്‍ ഇല്ല എന്നാണ് നിഖില പറയുന്നത്. കല്യാണം കഴിപ്പിച്ച് വിടാന്‍ ആവേശമാണ്. ഒരു പ്രശ്‌നം ഉണ്ടായാല്‍ ഇവരാരും കാണില്ല. അത് എല്ലാ ഇടത്തും അങ്ങനെ തന്നെയാണ്. ഓരോരുത്തര്‍ക്കും മാറ്റം വന്നാല്‍ മാത്രമേ ഇവിടെ മാറ്റങ്ങള്‍ വരൂവെന്നും നിഖില പറയുന്നുണ്ട്.


Click it and Unblock the Notifications











