അവനെ ഞാന്‍ ആത്രാര്‍ത്തമായി പ്രേമിക്കുന്നു! മണ്ണപ്പം ചുട്ടുകൊണ്ടിരിക്കെ നിഖിലയ്ക്ക് വന്ന പ്രേമാഭ്യര്‍ത്ഥന

മലയാള സിനിമയിലെ മിന്നും താരമാണ് നിഖില വിമല്‍. ബാലതാരമായിട്ടാണ് നിഖില വിമല്‍ സിനിമയിലെത്തുന്നത്. പിന്നീട് നായികയായി മാറുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായികയായി കയ്യടി നേടാന്‍ നിഖില വിമലിന് സാധിച്ചു. മലയാളത്തില്‍ മാത്രമല്ല തമിഴിലും നിഖില സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തനിക്ക് ആദ്യമായി വന്ന പ്രണയാഭ്യര്‍ത്ഥനയെക്കുറിച്ച് മനസ് തുറക്കുകയാണ് നിഖില വിമല്‍. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില മനസ് തുറന്നത്. തന്റെ പുതിയ സീരീസായ പേരുല്ലൂര്‍ പ്രീമിയര്‍ ലീഗിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നിഖില രസകരമായ ആ കഥ പങ്കുവെക്കുന്നത്.

Nikhila Vimal

''ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മണ്ണപ്പം ചുട്ടു കൊണ്ടിരിക്കുമ്പോള്‍ ഒരു പയ്യന്‍ വന്ന് നിന്നെ എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു. ഞാനത് വീട്ടില്‍ പോയി പറഞ്ഞു. ആളുടെ പേരു പറഞ്ഞു. ഉദാഹണത്തിന് അശ്വിന്‍ ആണെന്ന് കരുതുക. ഞാന്‍ അശ്വിനെ ആത്രാര്‍ത്തമായിട്ടാണ് സ്‌നേഹിക്കുന്നതെന്ന് പറഞ്ഞു'' എന്നാണ് നിഖില വിമല്‍ പറയുന്നത്.

പിന്നെ ഒരു പത്താം ക്ലാസ് വരെ അശ്വിനെ ആത്രാര്‍ത്തമായിട്ടാണല്ലോ സ്‌നേഹിക്കുന്നത് എന്ന് എന്നും പറയുമായിരുന്നു. അവര്‍ എന്നെ വാശി കേറ്റിയപ്പോള്‍ ഞാനും അശ്വിനെ പ്രേമിക്കുന്നു, എനിക്കും ആത്രാര്‍ത്തമായ പ്രേമം ആണെന്ന് പറഞ്ഞു. ഈ പയ്യനെ അതിന് മുമ്പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ലെന്നും നിഖില പറയുന്നുണ്ട്. അതേസമയം കൂടെയുണ്ടായിരുന്ന നടന്‍ വിജയരാഘവന്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്.

എട്ടാം ക്ലാസില്‍ പ്രണയം ഉണ്ടായിരുന്നു. എട്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ എനിക്കൊരു പ്രണയ ലേഖനം കിട്ടി. ഒമ്പത് ആയിട്ടില്ല. അച്ഛന്റെ കൈയിലാണ് പ്രണയലേഖനം കിട്ടുന്നതെന്നും വിജയരാഘവന്‍ പറയുന്നുണ്ട്. പിന്നാലെ ആ കഥയും അദ്ദേഹം രസകരമായി പങ്കുവെക്കുന്നുണ്ട്. അച്ഛന് കത്തുകള്‍ ഒരുപാട് വരും. ഉറങ്ങിക്കിടന്ന തന്നെ അച്ഛന്‍ വന്ന് തട്ടി വിളിച്ചു.എന്താ എന്ന് ചോദിച്ചപ്പോള്‍ തനിക്കൊരു തെറ്റ് പറ്റിയെന്നും നിനക്ക് വന്ന കത്ത് അച്ഛന്‍ വായിച്ചുവെന്നും പറഞ്ഞുവെന്നാണ് വിജയരാഘവന്‍ പറയുന്നത്.

ഞാന്‍ അവള്‍ക്കൊരു കത്തെഴുതിയെന്നും അത് അവളുടെ വീട്ടില്‍ കിട്ടിയെന്നും അവളുടെ അമ്മാവന്മാരൊക്കെ കൂടി അവളെ എടുത്തിട്ട് അടിച്ചെന്നും അതിനാല്‍ ഇനി മേലാല്‍ വീട്ടിലേക്ക് കത്തെഴുതരുതെന്നുമായിരുന്നു. ഞങ്ങളുടെ ഒരു സുഹൃത്തുണ്ട്. അവളുടെ കയ്യില്‍ കൊടുത്താല്‍ മതി ഇനി എന്നുമായിരുന്നു ആ കത്തിലുണ്ടായിരുന്നു. എന്നാല്‍ താന്‍ അങ്ങനൊരു കത്തെഴുതിയിരുന്നില്ലെന്നാണ് വിജയരാഘവന്‍ പറയുന്നത്. തങ്ങളുടെ രഹസ്യ പ്രണയം അറിയുന്ന ആരോ തന്റെ പേരില്‍ കത്തെഴുതുകയായിരുന്നുവെന്നാണ് വിജയരാഘവന്‍ പറയുന്നത്.

Nikhila Vimal

ഞാന്‍ ഭയങ്കര നിലവിളിയായി. അച്ഛന്‍ പോയി അമ്മയെ പതിയെ പറഞ്ഞു വിട്ടു. അമ്മ വന്നു. സൈഡിലൂടെ ഒരു ചിരിയൊക്കെ ചിരിച്ച് എന്താടാ എന്ന് അമ്മ ചോദിച്ചു. എനിക്കൊരു പെണ്ണ് അയച്ചു തന്നതാണെന്നും എനിക്ക് അറിയില്ലെന്നും ഞാന്‍ പറഞ്ഞുവെന്നാണ് വിജയരാഘവന്‍ പറയുന്നത്.

ഉടനെ അച്ഛന്‍ വന്നു. നിനക്ക് അറിയില്ലേയെന്ന് ചോദിച്ചു. അറിയാമെന്ന് ഞാന്‍ പറഞ്ഞു. വീട്ടുപേരൊക്കെ പറഞ്ഞു കൊടുത്തു. എട മണ്ടാ അതില്‍ കരയാനുള്ള കാര്യമൊന്നുമില്ലെന്ന് പറഞ്ഞ് അമ്മ ആ കത്ത് വാങ്ങിയെന്നും തുടര്‍ന്ന് നിന്റെ അച്ഛന് പന്ത്രണ്ടാം വയസില്‍ പ്രേമ ലേഖനം വന്നതാണെന്ന് പറഞ്ഞ് ആ കത്ത് കീറിക്കളഞ്ഞുവെന്നുമാണ് വിജയരാഘവന്‍ പറയുന്നത്.

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X