മിണ്ടാതിരിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ മിണ്ടാതിരിക്കില്ല; എന്റെ ജീവിതത്തെക്കുറിച്ച് ആര്‍ക്കുമറിയില്ല!

മലയാളത്തിലെ മുന്‍നിര നായികയാണ് നിഖില വിമല്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും നായികയായി കയ്യടി നേടിയിട്ടുണ്ട് നിഖില വിമല്‍. പോയ വര്‍ഷം മലയാളത്തിലും തമിഴിലുമെല്ലാം ചര്‍ച്ചയായി മാറാന്‍ നിഖിലയ്ക്ക് സാധിച്ചിരുന്നു. സിനിമകളിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല, തന്റെ നിലപാടുകളിലൂടേയും നിഖില വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ഇന്റര്‍വ്യുകളില്‍ കുറിക്കു കൊള്ളുന്ന മറുപടികള്‍ പറയുന്നത് പോലെ തന്നെ തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിലും നിഖില മടി കാണിക്കാറില്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ കാലത്ത് തന്റെ പ്രൈവസി കാത്തു സൂക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നിഖില വിമല്‍. അണ്‍ഫില്‍റ്റേർഡ് ബൈ അപര്‍ണ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില മനസ് തുറന്നത്.

Nikhila Vimal

''ഞാന്‍ എന്റേതായൊരു ബൗണ്ടറി സെറ്റ് ചെയ്യും, എന്നിട്ട് അതില്‍ അങ്ങ് നില്‍ക്കും. വേറെ ആള്‍ക്കാരോട് പറഞ്ഞാല്‍ അത് മനസിലാകണം എന്നില്ല. പൊതുവെ സിനിമയിലുള്ളവരെക്കുറിച്ച് ആളുകള്‍ക്ക് തെറ്റായ ധാരണകളുണ്ട്. വേറേ ഏതോ ലോകത്ത് ജീവിക്കുന്നവരാണെന്നും, പബ്ലിഗ് ഫിഗര്‍ ആയതിനാല്‍ അവരുടെ ജീവിതത്തിലെ എല്ലാ കാര്യവും ചര്‍ച്ച ചെയ്യാം എന്നും തോന്നലുണ്ട്. എന്റെ കാര്യത്തില്‍ അത് ചെയ്യരുത് എന്ന് ഞാന്‍ പറയാറുണ്ട്. എത്രത്തോളം ചെയ്യരുതെന്ന് പറയുന്നുവോ അത്രത്തോളം തന്നെ ചെയ്യുന്നുമുണ്ട്. പക്ഷെ എന്നാലും അവര്‍ക്ക് അറിയുന്ന കാര്യങ്ങള്‍ കുറവാണ്. എന്റെ കാര്യങ്ങള്‍ പറയുമ്പോള്‍ കാലാവസ്ഥ പ്രവചനം പോലെ ഉണ്ടത്രേ എന്നേ പറയാനാകൂ. എനിക്ക് എന്റെ പ്രൈവസി വളരെ പ്രധാനപ്പെട്ടതാണ്.'' എന്നണ് നിഖില പറയുന്നത്.

തന്റെ അഭിപ്രായങ്ങള്‍ പറയുന്നതിലും നിഖില കയ്യടി നേടിയിട്ടുണ്ട്. അതേസമയം തന്റെ അഭിപ്രായങ്ങള്‍ പറയുന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനവും നിഖില നേരിട്ടിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ക്കും അഭിമുഖത്തില്‍ നിഖില മറുപടി നല്‍കുന്നുണ്ട്.

'എനിക്ക് വായ് പൂട്ടി ഇരിക്കാനാകില്ല. എന്നോട് മിണ്ടാതിരിക്ക് എന്ന് പറഞ്ഞാല്‍ ഞാന്‍ മിണ്ടാതിരിക്കില്ല. എനിക്കത് അറിയില്ല. എന്നെ അങ്ങനെ നിയന്ത്രിക്കാനുള്ള സ്‌പേസ് ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല. ഞാനും അങ്ങനെ ചെയ്യാറില്ല. പണ്ട് ഞാന്‍ ഭയങ്കര പാവമായിരുന്നു. പക്ഷെ നമുക്ക് വേണ്ടി സംസാരിക്കാന്‍ നമ്മളേ ഉള്ളുവെന്നിടത്താണ് സംസാരിച്ച് തുടങ്ങുന്നത്. അങ്ങനെ പറയാന്‍ തുടങ്ങുമ്പോള്‍ അത് പറയാന്‍ നീയാരാണെന്ന് ചോദിക്കരുത്. നിങ്ങള്‍ ചോദിച്ചിട്ടാണ് ഞാന്‍ പറഞ്ഞത്.'' എന്നാണ് നിഖില പറയുന്നത്.

Nikhila Vimal

എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ ഒരു അഭിപ്രായം പറയുകയും അതിന് ശേഷം എന്തുകൊണ്ട് ആ അഭിപ്രായം പറഞ്ഞുവെന്ന് ചോദിക്കുന്നത് എനിക്ക് അംഗീകരിക്കാനാകില്ല. ഞാന്‍ ഒരു മീഡിയയുടേയും അടുത്ത് എനിക്കൊരു അഭിപ്രായം പറയാനുണ്ടേ എന്ന് പറഞ്ഞ് ചെല്ലാറില്ലെന്നും നിഖില പറയുന്നു. ഒരു അഭിമുഖത്തിലിരുന്ന് നടത്തുന്ന സംഭാഷണവും പ്രസ്താവനയും തമ്മില്‍ വ്യത്യാസമുണ്ട്. സംഭാഷണം ആകുമ്പോള്‍ അതിനൊരു തുടക്കവും മധ്യവും അവസാനവുമുണ്ട്. അതെല്ലാം എഴുതാന്‍ പറ്റില്ലെങ്കില്‍ എഴുതരുത് എന്നും നിഖില വ്യക്തമാക്കുന്നു.

ഞാന്‍ ഒരിക്കലും പ്രസ് മീറ്റ് വിളിച്ചോ, പ്രസ് ക്ലബില്‍ വച്ചോ മീഡിയയോട് സംസാരിച്ചിട്ടില്ല. എന്തെങ്കിലും പരിപാടികള്‍ക്ക് പോകുമ്പോള്‍ സംസാരിക്കുന്നതേയുള്ളൂ. സിനിമാ പ്രൊമോഷനിലെ സംഭാഷണം മുഴുവനായി എഴുതാന്‍ പറ്റുകയാണെങ്കില്‍ എഴുതുക അല്ലെങ്കില്‍ എഴുതരുത്. അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കാറില്ലെന്നും നിഖില വ്യക്തമാക്കുന്നുണ്ട്.

More from Filmibeat

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X