ചിരിക്കുന്നില്ലെന്ന് കരുതി നല്ല കഥാപാത്രങ്ങള്‍ ഉപേക്ഷിക്കണോ? വിമര്‍ശനങ്ങള്‍ ആ സിനിമയ്ക്ക് ശേഷം!

മലയാളത്തിന് പുറമെ തമിഴിലും തന്റെ പ്രകടനത്തിലൂടെ കയ്യടി നേടിയിട്ടുള്ള നടിയാണ് നിമിഷ സജയന്‍. ഇപ്പോഴിതാ പോച്ചര്‍ എന്ന സീരീസിലും മിന്നും പ്രകടനമാണ് നിമിഷ കാഴ്ചവച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം സീരീസായ പോച്ചറിലെ നിമിഷയുടെ പ്രകടനത്തെ അഭിനന്ദിച്ച് ആലിയ ഭട്ടും എത്തിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയില്‍ നിന്നും താന്‍ വിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടെന്ന് പറയുകയാണ് നിമിഷ സജയന്‍. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

സീറ്റിരിയോടൈപ്പ് ചെയ്യപ്പെടുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിമിഷ സജയന്‍. '' ചിയര്‍ഫുള്‍ ആയുള്ള കഥാപാത്രങ്ങളുള്ള തിരക്കഥ വായിക്കുമ്പോള്‍ എനിക്ക് അവയ്ക്ക് ആഴമില്ലെന്ന് തോന്നാറുണ്ട്. പക്ഷെ അതിനര്‍ത്ഥം ഞാന്‍ ഫണ്‍ ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല എന്നതല്ല. ഒരു തെക്കന്‍ തല്ലു കേസിലെ വാസന്തി ഫണ്‍ ആയിട്ടുള്ള കഥാപാത്രമായിരുന്നു. ലാല്‍ ജോസ് സാറിന്റെ 41 ലും അത്തരത്തിലൊരു വേഷമായിരുന്നു. പക്ഷെ എന്തുകൊണ്ടോ എല്ലായിപ്പോഴും അത്തരം കഥാപാത്രങ്ങള്‍ക്ക് ആഴമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അതിനാല്‍ എനിക്ക് ക്രിയേറ്റീവ് സാറ്റിസ്ഫാക്ഷന്‍ നഷ്ടപ്പെടുമെന്ന് തോന്നും'' എന്നാണ് നിമിഷ പറഞ്ഞത്.

Nimisha Sajayan

അതേസമയം, നായാട്ടും ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും പോലുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ എനിക്ക് ഒരു കലാകാരിയെന്ന നിലയില്‍ സംതൃപ്തി അനുഭവപ്പെടാറുണ്ട്. ഞാന്‍ ഇല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണ് എനിക്ക് സംതൃപ്തി ലഭിക്കുന്നതെന്നും നിമിഷ ഫറയുന്നുണ്ട്. പിന്നാലെ താന്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നില്ലെന്ന് പറയുന്നത് തന്നെ ബാധിക്കാറില്ലെന്നും നിമിഷ സജയന്‍.

''ഇല്ല, അത് എന്നെ ബാധിക്കാറില്ല. ഞാന്‍ മാലിക്കും നായാട്ടും ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും ചെയ്തത് ഒരേ വര്‍ഷമാണ്. അതില്‍ ഞാന്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. അവയെല്ലാം ബോള്‍ഡ് ആയിരുന്നു. പക്ഷെ ആ ബോള്‍ഡ്‌നെസിലെല്ലാം വ്യത്യസ്തയും ഉണ്ടായിരുന്നു'' എന്നാണ് നിമിഷ പറയുന്നത്.

''എനിക്ക് എങ്ങനെയാണ് ഈ വേഷങ്ങളോട് നോ പറയാന്‍ സാധിക്കുക? ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ കഥാപാത്രം ചിരിക്കുന്നില്ലെന്ന് കരുതി എനിക്ക് അവ നിരസിക്കാനാകില്ല. നമ്മുടെ സിനിമയില്‍ നായികയെന്നാല്‍ സുന്ദരിയായിരിക്കണം എന്നാണ്. പക്ഷെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, എന്റെ കഥാപാത്രം ആ രീതിയ്ക്ക് മാറ്റം കൊണ്ടു വന്നവയായിരുന്നുവെന്ന് തിരിച്ചറിയുന്നവരുണ്ടാകും'' എന്നും നിമിഷ പറയുന്നുണ്ട്.

നല്ല സിനിമകളുടെ ഭാഗമാകുന്ന കാര്യത്തില്‍ ആര്‍ത്തിയുള്ളൊരു അഭിനേതാവാണ് താനെന്നാണ് നിമിഷ സ്വയം വിശേഷിപ്പിക്കുന്നത്. വിമര്‍ശനങ്ങള്‍ക്കൊപ്പം തന്നെ തേടി അഭിനന്ദനങ്ങളും മെസേജായി ലഭിക്കാറുണ്ട്. നെഗറ്റീവിനേക്കാള്‍ പോസിറ്റീവില്‍ ഫോക്കസ് ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും നിമിഷ വ്യക്തമാക്കുന്നുണ്ട്. അതേസമയം നെഗറ്റീവ് കമന്റുകള്‍ കൂടിയത് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ശേഷമാണെന്നും തനിക്ക് അതില്‍ ബോധ്യമുണ്ടെന്നും നിമിഷ പറയുന്നുണ്ട്.

Nimisha Sajayan

പോയ വര്‍ഷം ചിത്തയിലും ജിഗര്‍തണ്ടയിലും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താന്‍ അവതരിപ്പിച്ചതെന്നും നിമിഷ ചൂണ്ടിക്കാണിക്കുന്നുണ്ട്. മലയാളത്തില്‍ നിന്നുമുള്ള തന്റെ ഇടവേളയെക്കുറിച്ചും നിമിഷ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ''ഞാന്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്യാത്തത് ഇവിടെ ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ലഭിക്കാത്തതിനാലാണ്. എന്നാല്‍ മറ്റ് ഭാഷകളില്‍ അത് സംഭവിക്കുന്നുണ്ട്. ഭാഷയല്ല, കഥാപാത്രമാണ് പ്രധാനം. ഇപ്പോഴും മലയാളത്തില്‍ ഗൗരവ്വമുളള, നന്നായി എഴുതപ്പെട്ട കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും'' എന്നാണ് നിമിഷ പറയുന്നത്.

''ജീഗര്‍തണ്ടയിലെ കഥാപാത്രം എങ്ങനെയുണ്ടായിരുന്നു? വ്യത്യസ്തവും ലൗഡുമായിരുന്നില്ലേ? സത്യം എന്തെന്നാല്‍ കേരളത്തിന് പുറത്തു നിന്നും എനിക്ക് അങ്ങനെയുള്ള വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷെ ഇവിടെ അതുപോലെയുള്ള കഥാപാത്രത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്നെ അറിയാത്തൊരു സംവിധായകനാണ് ജിഗര്‍തണ്ടയില്‍ എനിക്ക് ഫണ്‍ ആയിട്ടുള്ളൊരു കഥാപാത്രം നല്‍കിയത്. പക്ഷെ ഇവിടെയുള്ളവര്‍ക്ക് എന്നെ അറിയാം, എന്നിട്ടും എനിക്ക് അത്തരത്തിലുള്ള കഥാപാത്രം ലഭിക്കുന്നില്ല. അതുകൊണ്ടാണ് മലയാളത്തില്‍ നിന്നും ഇടവേളയെടുത്തത്'' നിമിഷ വ്യക്തമാക്കി.

More from Filmibeat

Read more about: nimisha sajayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X