ചേച്ചി, കുറച്ച് ഫോര്‍പ്ലേ എടുക്കട്ടെ എന്ന് മെസേജുകള്‍ നിരന്തരം വന്നിരുന്നു; തുറന്ന് പറഞ്ഞ് നിമിഷ സജയന്‍

മലയാള സിനിമയിലെ മിന്നും താരമാണ് നിമിഷ സജയന്‍. തന്റെ പ്രകടനം കൊണ്ട് നിമിഷ നിരവധി സിനിമകളില്‍ കയ്യടി നേടിയിട്ടുണ്ട്. ആദ്യ സിനിമയായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും മുതല്‍ ഒടുവില്‍ പുറത്തിറങ്ങിയ ഒരു തെക്കന്‍ തല്ലു കേസ് വരെയുള്ള സിനിമകളിലെല്ലാം തന്റെ പ്രകടനം കൊണ്ട് കയ്യടി നേടിയെടുക്കാന്‍ നിമിഷയ്ക്ക് സാധിച്ചിട്ടുണ്ട്. നിമിഷ പ്രധാന വേഷത്തിലെത്തിയ വലിയ സ്വീകാര്യത നേടിയ സിനിമയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.

അതേസമയം സ്ഥിരമായി സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണം നേരിടുന്ന താരം കൂടിയാണ് നിമിഷ. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പുറത്തിറങ്ങിയപ്പോഴും താരത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നിമിഷ സജയന്‍. ദ ക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് നിമിഷ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ്

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ആയപ്പോള്‍ ഒരുപാട് നല്ല മെസേജുകള്‍ വന്നിരുന്നു. പക്ഷെ അതിനിടയില്‍ ഒരു കൂട്ടം ആണുങ്ങള്‍ എനിക്ക് മെസേജ് അയച്ചിരുന്നത്, ചേച്ചി കുറച്ച് ഫോര്‍പ്ലേ എടുക്കട്ടെ എന്നായിരുന്നു. എനിക്ക് അപ്പോള്‍ തോന്നിയത് ഇത്രയും നല്ല സിനിമ വന്നിട്ടും ഇവര്‍ക്ക് പ്രശ്‌നമെന്നതാണെന്ന് മനസിലാകുന്നില്ലേ എന്നാതായിരുന്നുവെന്നാണ് നിമിഷ പറയുന്നത്.

അവരുടെ വിചാരമെന്താണ് ഞാന്‍ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് നിര്‍ത്തുമെന്നാണോ എന്നും നിമിഷ ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ ഇനിയും ഇത്തരത്തിലുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യുമെന്നാണ് നിമിഷ ഉറപ്പിച്ചു പറയുന്നത്. പിന്നെ ഇത്തരത്തിലുള്ള നെഗറ്റീവ് കമന്റുകള്‍ ഒരുപാട് വരുമെന്നും അതിലേക്കൊന്നും താന്‍ തന്റെ എനര്‍ജി കളയാറില്ലെന്നും നിമിഷ വ്യക്തമാക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.

ചിത്രങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയ

ഇതിനിടെ കഴിഞ്ഞ ദിവസം നിമിഷ പങ്കുവച്ച ചിത്രങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണമുണ്ടായിരുന്നു. താരം ധരിച്ചിരുന്ന വസ്ത്രമാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. പിന്നാലെ ഇക്കൂട്ടര്‍ താരത്തിനെതിരെ അധിക്ഷേപവുമായി എത്തുകയായിരുന്നു. എന്നാല്‍ നിമിഷയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തുകയും സദാചാര വാദികള്‍ക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നു.

അതേസമയം സിനിമയില്‍ നിന്നും അവധിയെടുത്ത് യാത്രയിലാണ് നിമിഷ സജയന്‍ ഇപ്പോള്‍. താരമിപ്പോള്‍ ഇംഗ്ലണ്ടിലാണുള്ളത്. യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളും നിമിഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. മലയാളത്തില്‍ ഒരു തെക്കന്‍ തല്ലുകേസാണ് നിമിഷയുടേതായി പുറത്തിറങ്ങിയത്. ഇപ്പോഴിതാ താരത്തിന്റെ മറാത്തി അരങ്ങേറ്റത്തിന് വഴിയൊരുങ്ങുകയാണ്. ഹവാഹവായി എന്ന സിനിമയിലൂടെയാണ് നിമിഷയുടെ മറാത്തി അരങ്ങേറ്റം. ബോംബെയില്‍ ജനിച്ചു വളര്‍ന്ന താരമാണ് നിമിഷ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയായിരുന്നു നിമിഷയുടെ അരങ്ങേറ്റം. പിന്നീട് ഈട, ഒരു കുപ്രസിദ്ധ പയ്യന്‍, ചോല, സ്റ്റാന്‍ഡ് അപ്പ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, നായാട്ട്, മാലിക്ക് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ നടിയാണ് നിമിഷ സജയന്‍. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ സിനിമകളിലെ പ്രകടനത്തിനാണ് നിമിഷയെ തേടി പുരസ്‌കാരമെത്തിയത്.

പുതിയ സിനിമ

മലയാളത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിക്കുന്ന അദൃശ്യ ജാലകങ്ങള്‍ ആണ് നിമിഷയുടെ പുതിയ സിനിമ. പിന്നാലെ തുറമുഖം എന്ന സിനിമയും റിലീസ് കാത്തു നില്‍ക്കുന്നുണ്ട്. ചേരയാണ് അണിയറയിലുള്ള മറ്റൊരു സിനിമ. പിന്നാലെ വീ ആര്‍ എന്ന ചിത്രത്തിലൂടെ നിമിഷ ഹിന്ദിയിലുമെത്തും. നിമിഷ അഭിനയിച്ച ഇംഗ്ലീഷ് സിനിമയും അണിയറയിലുണ്ട്.

More from Filmibeat

Read more about: nimisha sajayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X