For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിയന്‍പിള്ള രാജുവിന്റെ മകന്‍ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്ന് എഴുതുവോ? നിരഞ്ജ് ചോദിക്കുന്നു

  |

  താരങ്ങളുടെ പാതയിലൂടെ താരങ്ങളുടെ മക്കളും സിനിമയിലെത്തുന്നത്് പതിവാണ്. ഇങ്ങനെ അച്ഛന്റേയും പാതയിലൂടെ സിനിമയിലെത്തിയ ഒരുപാട് താരങ്ങള്‍ നമ്മുടെ മലയാള സിനിമയിലുമുണ്ട്. ഫഹദ് ഫാസിലും, പൃഥ്വിരാജും, ഇന്ദ്രജിത്തും, ദുല്‍ഖര്‍ സല്‍മാനും, പ്രണവ് മോഹന്‍ലാലുമൊക്കെ ഇങ്ങനെ സിനിമയിലെത്തുകയും സ്വന്തമായൊരു ഇടം നേടുകയും ചെയ്തവരാണ്. മലയാളികളുടെ പ്രിയപ്പെട്ട നടനായ മണിയന്‍പിള്ള രാജുവിന്റെ മകനും ഇങ്ങനെ സിനിമയിലെത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജിനെക്കുറിച്ചുള്ള വാര്‍ത്ത ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  താരങ്ങള്‍ക്കും ആരാധകര്‍ക്കും ഇടയിലെ അകലം കുറക്കുന്നുവെന്നതാണ് സോഷ്യല്‍ മീഡിയയുടെ പ്രത്യേകത. തങ്ങളുടെ ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളും വാര്‍ത്തകളുമൊക്കെ ആരാധകരുമായി പങ്കുവെക്കാനും അവരുടെ പ്രതികരണങ്ങളും സ്‌നേഹവുമെല്ലാം നേരിട്ട് അറിയാനുമാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് തലവേദനയായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലെ വലിയ തലവേദനകളില്‍ ഒന്നാണ് വ്യാജ വാര്‍ത്തകള്‍. താരങ്ങളുടെ പ്രസ്താവനകള്‍ വളച്ചൊടിച്ചും വ്യാജ വാര്‍ത്ത നല്‍കിയുമൊക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും താരങ്ങള്‍ക്ക് തലവേദന നല്‍കാറുണ്ട്.

  അത്തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയുടെ ഇരയായി മാറിയിരിക്കുകയാണ് നിരഞ്ജ്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ പോാലീസ് കസ്റ്റഡയില്‍ എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്. ഇതിനെതിരെ ഇപ്പോഴിതാ നിരഞ്ജ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. 2018 ല്‍ പോലീസില്‍ നിന്നും പെറ്റിയടിച്ചെന്ന് ഒരു അഭിമുഖത്തില്‍ താന്‍ പറഞ്ഞതാണ് താന്‍ അറസ്റ്റിലായെന്ന തരത്തില്‍ ചിലര്‍ വളച്ചൊടിച്ചതെന്നാണ് നിരഞ്ജ് പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

  ഞാന്‍ പോലീസ് കസ്റ്റഡിയില്‍ എന്ന് പറഞ്ഞ് കുറേ പേജുകളില്‍ വാര്‍ത്ത വരുന്നുണ്ട്. 2018 ല്‍ ഒരു പെറ്റി അടിച്ചതിനെപ്പറ്റി ഒരു അഭിമുഖത്തില്‍ പറഞ്ഞതിനാണ് ഇങ്ങനെ. ഇനി ഭാവിയില്‍ ഞാന്‍് കുട്ടിക്കാലത്ത് മരത്തിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍, മണിയന്‍പിള്ള രാജുവിന്റെ മകന്‍ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്ന് ഇവരൊക്കെ എഴുതുമോ? എന്നായിരുന്നു നിരഞ്ജ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത്. പണ്ടൊരിക്കല്‍ അമിത വേഗതയില്‍ വണ്ടി ഓടിച്ചതിന് പോലീസ് പിടിച്ചതും പെറ്റി അടിച്ചതുമൊക്കെ ഒരു അഭിമുഖത്തില്‍ നിരഞ്ജ് പറഞ്ഞിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ പോലീസ് പിടിയില്‍, ഞെട്ടലോടെ താരലോകം എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്.

  തന്റെ പോസ്റ്റിനൊപ്പം ന്യൂഡല്‍ഹി സിനിമയില്‍ നിന്നുമുള്ളൊരു മീമും നിരഞ്ജ് ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്‌റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. നിരഞ്ജന്‍ നിരഞ്ജന്‍ എന്ന് വിളിച്ചു വിളിച്ചു എല്ലാരും കൂടെ ഞങ്ങടെ ചെക്കനെ ?? .. അത് പോട്ടെ , എവിടാ ഇപ്പൊ subjail or centrejail ? അല്ലല്ല....അത് ഇങ്ങനാരിക്കും വരുന്നത്... ഈ സെലിബ്രിറ്റി മരത്തിനോട് ചെയ്തതെന്താണെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും, ഇനി ഇപ്പൊ റോക്കറ്റ് വിട്ടു എന്നൊന്നും ഉദാഹരണത്തിന് പോലും പറയല്ലേ അളിയാ ഇവന്മാര് എന്തെല്ലാം അതിനു അടിച്ചു വിടും എന്നറിയില്ല, മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ, എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

  Recommended Video

  മിന്നൽ മുരളിയിലെ ശെരിക്കും മിന്നൽ ദാ.. ഈ കക്ഷിയാണ്

  2013 ല്‍ പുറത്തിറങ്ങിയ ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെയായിരുന്നു നിരഞ്ജിന്റെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. ഡ്രാമ, സൂത്രക്കാരന്‍, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഫൈനല്‍സിലെ നായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു താത്വിക അവലോകനം ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. അഖില്‍ മാരാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു താത്വിക അവലോകനം. ജോജു ജോര്‍ജ്, അജു വര്‍ഗ്ഗീസ്, ഷമ്മി തിലകന്‍, മാമുക്കോയ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൡലെത്തിയിരുന്നു.

  Read more about: maniyanpilla raju
  English summary
  Niranj Maniyanpilla Raju Gives Clarification About A Fake News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X