നിന്നെ പോലെയുള്ള കുരങ്ങന്മാര്‍ക്കൊന്നും ആ റോള്‍ തരാന്‍ പറ്റില്ലെന്ന് പറഞ്ഞു: നിരഞ്ജ്
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മണിയന്‍പിള്ള രാജു. നായകനായിട്ടായിരുന്നു മണിയന്‍പിള്ള രാജുവിന്റെ അരങ്ങേറ്റം. പേര് പോലും തന്റെ അരങ്ങേറ്റ സിനിമയില്‍ നിന്നുമാണ് അദ്ദേഹത്തിന് ലഭിച്ചതെന്നതാണ് സത്യം. പിന്നീട് നായകനായും സഹനടനായുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു മണിയന്‍പിള്ള രാജു. നടന്‍ എന്നതിന് പുറമെ നിര്‍മ്മാതാവ് എന്ന നിലയിലും മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമാണ് മണിയന്‍പിള്ള രാജു.
ഓണ്‍ സ്‌ക്രീനില്‍ തന്റെ പ്രകടനം കൊണ്ട് ആരാധകരെ പൊട്ടിച്ചിരിപ്പിക്കാറുള്ള താരമാണ് മണിയന്‍പിള്ള രാജു. അതുപോലെ തന്നെയാണ് ഓഫ് സ്‌ക്രീനിലും മണിയന്‍പിള്ള രാജു. നന്നായി തമാശകള്‍ പറയാനും കഥകള്‍ പറയാനുമൊക്കെ മണിയന്‍പിള്ള രാജുവിന് അറിയാം. ഇപ്പോഴിതാ അ്‌ദേഹത്തിന്റെ പാതയിലൂടെ മകന്‍ നിരഞ്ജും മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

ബാലതാരമായിട്ടായിരുന്നു നിരഞ്ജ് സിനിമയിലെത്തിയത്. പിന്നീട് നായകനായി മാറുകയായിരുന്നു. നായകനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് നിരഞ്ജ്. ഈയ്യടുത്തായിരുന്നു നിരഞ്ജിന്റെ വിവാഹം നടന്നത്. ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചുള്ള രസകരമായൊരു കഥ പങ്കുവെക്കുകയാണ് നിരഞ്ജ്. അച്ഛനെ പോലെ തന്നെ മകനും നല്ല തമാശക്കാരനാണെന്ന് വ്യക്തമാക്കുന്നതാണ് നിരഞ്ജിന്റെ വാക്കുകള്‍. വിശദമായി വായിക്കാം തുടര്‍ന്ന്.
ഛോട്ടാ മുംബൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തന്റെ അച്ഛന്‍ മണിയന്‍ പിള്ള രാജു തന്നോട് പറഞ്ഞതിനെക്കുറിച്ചും തുടര്‍ന്നുണ്ടായ രസകരമായ സംഭവത്തെക്കുറിച്ചുമാണ് നിരഞ്ജ് മനസ് തുറക്കുന്നത്. പുതിയ സിനിമയായ ഡിയര്‍ വാപ്പിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നിരഞ്ജ് മനസ് തുറന്നത്.
2007ല്‍ മോഹന്‍ലാലിനെ നായകനാക്കി മണിയന്‍ പിള്ള രാജു നിര്‍മിച്ച ചിത്രമായിരുന്നു ഛോട്ടാ മുംബൈ. സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയില്‍ മോഹന്‍ലാലിന്റെ മാത്രമല്ല മറ്റ് കഥാപാത്രങ്ങളും ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. അതേസമയം ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നുവെന്നാണ് നിരഞ്ജ് പറയുന്നത്. അത് മാത്രമല്ല, ചിത്രത്തില്‍ തനിക്ക് വേണ്ടി അച്ഛനോട് വേഷം ചോദിക്കുകയും ചെയ്തുവെന്നാണ് നിരഞ്ജ് പറയുന്നത്.
'ബാല താരമായാണ് ഞാന്‍ സിനിമയിലെത്തിയത്. അച്ഛന്‍ നിര്‍മിച്ച ഒരു പടത്തിലും ഞാന്‍ ബാലതാരമായി അഭിനയിച്ചിട്ടില്ല. അച്ഛന്‍ നിര്‍മിച്ച ഛോട്ടാ മുംബൈയില്‍ ഒരു വേഷം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അച്ഛന്‍ അന്നത് സമ്മതിച്ചില്ല'' എന്നാണ് താരപുത്രന്‍ പറയുന്നത്. സിനിമയുടെ ഡിസ്‌കഷന്‍ സമയത്ത് സിനിമയിലെ കാളിദാസ് എന്ന ഒരു കുട്ടിയുടെ റോളിന് ആളെ ആവശ്യമുണ്ടെന്ന് അച്ഛന്‍ ഫോണിലൂടെ പറയുന്നത് കേട്ടുവെന്നാണ് നിരഞ്ജ് പറയുന്നത്.

അത് കേട്ടതും എങ്കില്‍ പിന്നെ എന്നെ അഭിനയിപ്പിച്ചൂടെ എന്ന് ഞാന്‍ അച്ഛനോട് ചോദിച്ചുവെന്നാണ് നിരഞ്ജ് പറയുന്നത്. എന്നാല്‍ അച്ഛന്‍ പറഞ്ഞത് അതൊക്കെ ഞാന്‍ കൊള്ളാവുന്ന ആരെക്കൊണ്ടെങ്കിലും ചെയ്യിപ്പിച്ചോളാമെന്നായിരുന്നുവെന്നാണ് താരം പറയുന്നത്. നിന്നെപ്പോലുള്ള കുരങ്ങന്‍മാര്‍ക്കൊന്നും ആ റോള്‍ കൊടുക്കാന്‍ പറ്റൂലാന്ന് പറഞ്ഞ് തന്നെ അച്ഛന്‍ തളര്‍ത്തിക്കളഞ്ഞുവെന്നും നിരഞ്ജ് പറയുന്നു. പിന്നെ ഒരു കണക്കിന് എനിക്ക് പറ്റിയ റോളൊന്നും ആ സിനിമയില്‍ ഉണ്ടായിരുന്നുമില്ലെന്നും നിരഞ്ജ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം ഡിയര്‍ വാപ്പിയാണ് നിരഞ്ജിന്റെ പുതിയ സിനിമ. ഷാന്‍ തുളസി സംവിധാനം ചെയ്ത ഡിയര്‍ വാപ്പിയില്‍ അനഘ നാരായണന്‍, ലാല്‍, ജഗദീഷ്, മണിയന്‍ പിള്ള രാജു, നീന കുറുപ്പ്, സുനില്‍ സുഗത എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പാട്ടുകളും ട്രെയിലറുമൊക്കെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


Click it and Unblock the Notifications











