twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതത്തില്‍ അങ്ങനെ ആകുവാന്‍ ആഗ്രഹിച്ചു പോയി; ലളിതം സുന്ദരത്തെക്കുറിച്ച് നിര്‍മല്‍ പാലാഴി

    |

    മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് ലളിതം സുന്ദരം. നടനും മഞ്ജുവിന്റെ സഹോദരനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലളിതം സുന്ദരം. ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു സിനിമയുടെ റിലീസ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള നടന്‍ നിര്‍മല്‍ പാലാഴിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വായിക്കാം തടുര്‍ന്ന്.

    'നവജാത ശിശുവായിരിക്കെ എന്നെ മറ്റൊരു കുടുംബം മാറിയെടുത്ത് കൊണ്ടുപോയി, അമ്മ തേടി കണ്ടുപിടിച്ചു'; റാണി മുഖർജി!'നവജാത ശിശുവായിരിക്കെ എന്നെ മറ്റൊരു കുടുംബം മാറിയെടുത്ത് കൊണ്ടുപോയി, അമ്മ തേടി കണ്ടുപിടിച്ചു'; റാണി മുഖർജി!

    ലളിതം സുന്ദരം മനോഹരം. ഇപ്പോള്‍ Hotstar ല്‍ സിനിമ കണ്ടു കഴിഞ്ഞതെ ഉള്ളു അത്രയും നല്ല ഒരു സിനിമ. മഞ്ജുചേച്ചി, ബിജുഏട്ടന്‍,അനു മോഹന്‍...ഓരോ താരങ്ങളും അവരവരുടെ വേഷങ്ങള്‍ അത്രയും മനോഹരമാക്കി. പിന്നെ എടുത്തു പറയാന്‍ ഉള്ളത് സൈജുഏട്ടന്‍ ഇങ്ങനെ അങ്ങോട്ട് ഇഷ്ട്ടയി പോയി എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ അത് എന്താടാ നിനക്ക് ആദ്യം ഇഷ്ടമായിരുന്നില്ലേ എന്നായിരുന്നു എന്നോട് തിരിച്ചു ചോദിച്ചത് അറക്കല്‍ അബുവിനെ ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടോ? പക്ഷെ... ഈ സിനിമയില്‍ നിങ്ങളുടെ നന്മ അതങ്ങോട്ട് മനസ്സില്‍ കയറിപ്പോയി കണ്ട് കഴിയുമ്പോള്‍ ജീവിതത്തില്‍ അങ്ങനെ ആകുവാന്‍ ആഗ്രഹിച്ചു പോയി.

    nirmal palazhi

    പിന്നെ ന്റെ സുധീഷ് ഏട്ടാ.. എത്ര കാലമായി ഇങ്ങളേ കാണാന്‍ തുടങ്ങിയിട്ട്, ആധാരം,മണിച്ചിത്ര താഴ്,മുദ്ര.... ഇങ്ങനെ ഒരുപാട് ഹിറ്റുകളില്‍ മനോഹരമായ കഥാപാത്രങ്ങള്‍ ചെയ്ത് പിന്നീട് ഒരു ചെറിയ ഇടവേളക്ക് ശേഷം ഉള്ള ഇങ്ങളെ വരവ് അത് ഒരു ഒന്നൊന്നര വരവായിരുന്നു ഇപ്പൊ ലളിതം സുന്ദരത്തിലെ ഇങ്ങളെ കഥാപാത്രം എത്ര മനോഹരമായിട്ടാണ് ചെയ്തത് കോമഡിയും പക്വതയും എല്ലാം എത്ര നിഷ്പ്രയാസമായിട്ടാണ് ഇങ്ങള് ചെയ്യുന്നത്. അവസാനം സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ.. ഈ പാട്ട് ലിപ്പ് ഇട്ട് പാടിയതിനോടൊപ്പം നല്ല നാടന്‍ സ്റ്റെപ്പ് അത് ഡാന്‍സ് മാസ്റ്റര്‍ കൊറിയോ ഗ്രാഫി ചെയ്തതാണ് എന്ന് ഇങ്ങള് പറഞ്ഞാലും സമ്മതിക്കാന്‍ ഞങ്ങള്‍ക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട് അജ്ജാതി പൊളിയല്ലേ പൊളിച്ചത്.

    Recommended Video

    നവ്യ സിനിമയിൽ തിരിച്ചെത്തിയതിനു കാരണം ഞാൻ അല്ല..മഞ്ജു തന്നെയെന്ന് നവ്യ | FilmiBeat Malayalam

    പ്രമോദ് ഏട്ടാ ഇങ്ങളെ മനസ്സിലെ നന്മ മുഴുവനായി ഇങ്ങള് പകര്‍ത്തി എഴുതി. 'ഒരായിരം കിനാകളാല്‍'സിനിമയില്‍ ഞാന്‍ അത് നേരിട്ട് അനുഭവിച്ചതാണ് അത് കൊണ്ട് തന്നെയാണ് ഇത്ര ആധികാരികമായി പറഞ്ഞത്. പിന്നെ മധു (മധു വാര്യര്‍)ഏട്ടാ.. നിങ്ങളോട് ഇപ്പൊ എന്താ പറയാ... ആദ്യ സിനിമ തന്നെ ഇങ്ങനെ ചെയ്യുമ്പോ... സിനിമയില്‍ സുധീഷ് ഏട്ടന്റെ ഡയലോഗ് കടം എടുത്തോട്ടെ.. കണ്ണ് തട്ടി പോവരുതേ... Big salute മനുഷ്യ..

    Read more about: nirmal palazhi manju warrier
    English summary
    Nirmal Palazhi Pens A Note About Lalitham Sundaram Starring Manju Warrier
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X