ഒപ്പം അഭിനയിച്ചത് ആളെ അറിയാതെ, സണ്ണിയുടെ സിനിമ കാണുന്നത് സുഹൃത്ത് പറഞ്ഞ ശേഷം: നിഷാന്ത് സാഗര്‍

ആരാധകരുടെ പ്രിയങ്കരിയാണ് സണ്ണി ലിയോണ്‍. പോണ്‍ സിനിമാ ലോകത്തു നിന്നുമാണ് സണ്ണി ലിയോണ്‍ ബോളിവുഡിലെത്തുന്നത്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായിട്ടായിരുന്നു താരം എത്തുന്നത്. തുടര്‍ന്ന് ബോളിവുഡിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. മലയാളത്തിലും തമിഴിലുമടക്കം മിക്ക ഇന്ത്യന്‍ സിനിമ മേഖലയിലും സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുണ്ട്.

സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമാ താരമാകുന്നതിന് മുമ്പ് തന്നെ സണ്ണിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടനാണ് നിഷാന്ത് സാഗര്‍. മലയാൡകള്‍ക്ക് സുപരിചിതനാണ് നിഷാന്ത്. ഏഴുനിലപന്തല്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. ജോക്കറിലെ സുധി എന്ന കഥാപാത്രത്തിലൂടെയാണ് നിഷാന്ത് താരമായി മാറുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായും സഹനടനായും നായകനായുമെല്ലാം അഭിനയിച്ച് കൈയ്യടി നേടിയിട്ടുണ്ട് നിഷാന്ത്.

പൈറേറ്റ്സ് ബ്ലഡ്

2008ല്‍ സണ്ണി ലിയോണ്‍ ലീഡ് പ്രധാന വേഷത്തിലെത്തിയ പൈറേറ്റ്സ് ബ്ലഡ് എന്ന ചിത്രത്തിലും നിഷാന്ത് അഭിനയിച്ചത്. ഇപ്പോഴിതാ സണ്ണി ലിയോണിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് നിഷാന്ത്. സണ്ണി ലിയോണിന്റെ സിനിമകള്‍ കണ്ടത് പൈറേറ്റ്സ് ബ്ലഡില്‍ അഭിനയിച്ചതിന് ശേഷമാണെന്നാണ് താരം പറയുന്നത്. സണ്ണി ലിയോണ്‍ തനിക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ താരം പറഞ്ഞ് തന്നിട്ടുണ്ടെന്നും നിഷാന്ത് പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഒരു പടവും കണ്ടിട്ടില്ലായിരുന്നു

''ഏറ്റവും രസമെന്താണെന്ന് വെച്ചാല്‍ സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഞാന്‍ അവരുടെ ഒരു പടവും കണ്ടിട്ടില്ലായിരുന്നു. സത്യമായിട്ടും ഞാന്‍ കണ്ടിട്ടില്ല. ഡയറക്ടര്‍ രാമേന്ദ്ര ബാബു സാര്‍ ആയിരുന്നു. ബാബു സാര്‍ ഇടക്ക് എന്നോട് ചോദിക്കും നിനക്ക് ആള്‍ ആരാണെന്ന് മനസിലായിട്ടില്ലേയെന്ന്. ഇല്ലേ ഏട്ട എനിക്ക് ആരാണെന്ന് മനസിലായിട്ടില്ല. എന്താ സംഭവമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പതുക്കെ പതുക്കെ അവരെല്ലാം കാര്യങ്ങള്‍ പറഞ്ഞു തന്നു'' എന്നാണ് നിഷാന്ത് പറുന്നത്.

സണ്ണി ലിയോണ്‍

പിന്നീട് താന്‍ നാട്ടിലെത്തിയ ശേഷം ഒരു ഫ്രണ്ടാണ് കൂടുതല്‍ വിശദമായി പറഞ്ഞ് തന്നതെന്നാണ് താരം പറയുന്നത്. നീ ആരുടെ കൂടെയാണ് അഭിനയിച്ചതെന്ന് അറിയുമോയെന്ന് ചോദിച്ച് കാര്യങ്ങള്‍ പറഞ്ഞു തരുകയായിരുന്നുവെന്നാണ് നിഷാന്ത് പറയുന്നത്. അങ്ങനെയാണ് ഞാന്‍ സണ്ണി ലിയോണ്‍ അഭിനയിച്ച സിനിമ ആദ്യമായിട്ട് കാണുന്നതെന്നും നിഷാന്ത് പറയുന്നത്. അതേസമയം സണ്ണി ലിയോണിനെക്കുറിച്ചുള്ള പൊതുബോധം തെറ്റാണെന്നും നിഷാന്ത് പറയുന്നുണ്ട്.

നല്ലൊരു ഹ്യൂമന്‍ ബീയിങ്ങാണ്

പക്ഷേ അതൊന്നുമല്ല അവര്‍. വളരെ നല്ലൊരു ഹ്യൂമന്‍ ബീയിങ്ങാണ്. ലൊക്കേഷനില്‍ ഞങ്ങള്‍ തമ്മില്‍ ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. നമ്മുടെ അടുത്ത് ഒരാള്‍ ഇരിക്കുമ്പോള്‍ നമുക്ക് അറിയാന്‍ കഴിയുമല്ലോ അവരെക്കുറിച്ച്. ഒരുപാട് നല്ല കാര്യങ്ങള്‍ പറഞ്ഞ് തരുമായിരുന്നു. നീ ഇങ്ങനെ മാറി നില്‍ക്കരുതെന്നും ഇങ്ങനെ വേണം കാര്യങ്ങള്‍ ചെയ്യാനെന്നൊക്കെ അവര്‍ പറഞ്ഞു തരുമായിരുന്നുവെന്നാണ് നിഷാന്ത് സാഗര്‍ പറയുന്നത്. മമ്മൂട്ടി ചിത്രം മധുരരാജയിലെ പാട്ടിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നത്. താരത്തിന്റെ മലയാളം സിനിമയും അണിയറയിലുണ്ട്.

ചതുരം

അതേസമയം ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലും സജീവമാവുകയാണ് നിഷാന്ത് സാഗര്‍. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരമാണ് ഏറ്റവും പുതുതായി പുറത്തിറങ്ങിയ നിഷാന്തിന്റെ ചിത്രം. സ്വാസിക പ്രധാന വേഷത്തിലെത്തുന്ന ചതുരം ഇറോട്ടിക് ത്രില്ലറാണ്. റോഷന്‍ മാത്യു, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം തീയേറ്ററുകളിലേക്ക് എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X