ലിപ്സ്റ്റിക്ക് ഉണ്ടായത് കൊണ്ട് വിവാഹം നടന്നു! പുടമുറി കല്യാണത്തിനിടെ ഉണ്ടായ ട്വിസ്റ്റ്; നിത്യ ദാസ് പറയുന്നു

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിൽ ബസന്തി എന്ന കഥാപാത്രമായി എത്തിയാണ് നിത്യ ദാസ് മലയാളി പ്രേക്ഷകരുടെ ഹൃദയം കവരുന്നത്. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും നിത്യ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത് ആ കഥാപാത്രത്തിലൂടെയാണ്. ഈ പറക്കും തളികയ്ക്ക് ശേഷം നിത്യ ദാസ് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ബാസന്തി ആയിട്ടാണ് മലയാളികൾക്കിടയിൽ നിത്യ അറിയപ്പെടുന്നത്.

ഏറെ കാലം സിനിമകളിൽ നിന്നും വിട്ടു നിന്ന നിത്യ ഇപ്പോൾ വീണ്ടും സിനിമയിലും ടെലിവിഷനിലുമൊക്കെയായി സജീവമായിട്ടുണ്ട്. വിവാഹതയോടെയാണ് നിത്യ ഇടവേളയിലേക്ക് പോകുന്നത്. 2007ൽ ആയിരുന്നു നിത്യയുടെ വിവാഹം. പഞ്ചാബിയായ അരവിന്ദ് സിംഗ് ജങ്‌വാളിനെയണ് നിത്യ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

Nithya Das

ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് ക്രൂ മെമ്പര്‍ ആയിരുന്നു അരവിന്ദ്. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള ഫ്‌ളൈറ്റ് യാത്രയ്ക്ക് ഇടയിലാണ് നിത്യയും അരവിന്ദും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് വീട്ടുകാരുടെ സമ്മത പ്രകാരം വിവാഹവും നടന്നു. രണ്ട് മക്കളാണ് നിത്യക്കുള്ളത്. മൂത്തമകൾ നൈന ജംവാൾ നിത്യക്ക് ഒപ്പമുള്ള വീഡിയോകളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.

രണ്ടു സംസ്കാരങ്ങളിൽ നിന്നുള്ളവർ ആയത് കൊണ്ട് തന്നെ രസകരമായ പല സംഭവങ്ങളും നിത്യയുടെ വിവാഹസമയത്ത് ഉണ്ടായിരുന്നു. ഗുരുവായൂരിൽ വച്ചായിരുന്നു നിത്യയുടെ വിവാഹം. കഴിഞ്ഞ ദിവസം ജിഞ്ചർ മീഡിയക്ക് നൽകിയ ഓണം സ്പെഷ്യൽ അഭിമുഖത്തിൽ വിവാഹത്തിനിടയിലുണ്ടായ രസകരമായ സംഭവം നിത്യ പങ്കുവച്ചിരുന്നു. അതിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

'എനിക്ക് ചില വിവാഹ സങ്കൽപ്പങ്ങൾ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ എന്റേത് പെട്ടെന്നായിരുന്നു വിവാഹം. ഗുരുവായൂർ വച്ചായിരുന്നു ചടങ്ങുകൾ. ഞങ്ങളുടെ വിശ്വാസപ്രകാരം പുടമുറി കല്യാണമാണ് നടത്തുക. പുടവ കൈമാറ്റം ചെയ്താണ് വിവാഹം. പക്ഷെ പുടവ ചോദിച്ചപ്പോൾ അവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല. അവർ മറന്നുപോയി. അവരുടെ എല്ലാം വേറെ ആണല്ലോ. എങ്കിൽ അത് കുഴപ്പമില്ല. കുങ്കുമം എടുക്കൂ എന്ന് പറഞ്ഞു. അതും എടുക്കാൻ അവർ മറന്നുപോയി'

'അവസാനം ലിപ്സ്റ്റിക്ക് ആണ് കുങ്കുമമായി ഉപയോഗിച്ചത്. എല്ലാം പെട്ടെന്നായിരുന്നു. ഗുരുവായൂർ ആയതുകൊണ്ട് തന്നെ നല്ല തിരക്കും ഉണ്ടായിരുന്നു', നിത്യ പറഞ്ഞു. ഭർത്താവിന്റെ നാട്ടിലേക്ക് ചെന്നതിന് ശേഷം അവിടെ കണ്ട ചടങ്ങുകളെ പറ്റി നിത്യ മുൻപൊരിക്കൽ പറഞ്ഞതും ഏറെ ശ്രദ്ധനേടിയിരുന്നു. 'വിവാഹം കഴിഞ്ഞ് നേരെ പോയത് കശ്മിരീലേക്ക് ആണ്. അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളും ഒക്കെയായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുത്തു.

Nithya Das

അവരുടെ ഭക്ഷണ രീതികള്‍ എനിക്ക് തീരെ പറ്റില്ലായിരുന്നു. പിന്നീട് ഞാനവർക്ക് കേരളീയ രീതിയിലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കി നൽകി അത് കഴിക്കാൻ ശീലിപ്പിച്ചു തുടങ്ങി', എന്നാണ് നിത്യ പറഞ്ഞത്. ഭർത്താവിന്റെ അനിയന്റെ വിവാഹത്തിന് ഗോമൂത്രം കുടിക്കേണ്ടി വന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു.

വിവാഹ ചടങ്ങുകള്‍ക്കിടയില്‍ തീര്‍ത്ഥം പോലെ കൈയ്യിലെന്തോ തന്നു. തീര്‍ത്ഥമാണെന്ന് കരുതി ഞാന്‍ കുറച്ച് കുടിച്ച് ബാക്കി തലയിലൂടെ ഉഴിഞ്ഞു. അപ്പോള്‍ മകള്‍ പറയുന്നുണ്ടായിരുന്നു, അമ്മേ ഇതിന് എന്തോ ഉപ്പ് രസം ഉണ്ടെന്ന്. ഹേയ് നിനക്ക് തോന്നിയതായിരിക്കും എന്ന് ഞാൻ പറഞ്ഞു.

പിന്നീട് ഇവർ പച്ച നിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്, ഞങ്ങളും തേച്ചു. പിന്നീടാണ് ആദ്യം തന്നത് ഗോമൂത്രവും പിന്നീട് തന്നത് ചാണകവും ആണെന്ന് അറിഞ്ഞത്. അതിന് ശേഷം ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം മാറി നിൽക്കുകയാണ് പതിവെന്നായിരുന്നു നിത്യ പറഞ്ഞത്.

More from Filmibeat

Read more about: nithya das
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X