For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആഗ്രഹിച്ചപോലൊരു വിവാഹമായിരുന്നില്ലെന്ന് പറഞ്ഞപ്പോൾ ഭർത്താവ് ചോദിച്ചത്! 15 കൊല്ലത്തിനിടെ പറയാത്ത കാര്യം: നിത്യ

  |

  ഈ പറക്കും തളിക എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നിത്യ ദാസ്. വർഷങ്ങൾ ഏറെ ആയെങ്കിലും നിത്യ മറ്റു പല കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും പ്രേക്ഷകർക്ക് ഇപ്പോഴും പറക്കും തളികയിൽ ബസന്തിയാണ്. ചിത്രം ബ്ലോക്ക് ബസ്റ്റർ ഹിറ്റായതോടെയാണ് നിത്യയും ജനപ്രീതി നേടുന്നത്.

  ഈ പറക്കും തളികയ്ക്ക് ശേഷം മലയാളത്തിൽ നിന്നും ഇതിനു പുറമെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം കൂടുതൽ അവസരങ്ങൾ നിത്യയെ തേടി എത്തിയിരുന്നു. പിന്നീട് ഏകദേശം പതിനഞ്ചോളം സിനിമകളിലാണ് നിത്യ അഭിനയിച്ചത്. നായികയായും സഹനടിയായുമെല്ലാം നിത്യ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. എന്നാൽ 2007 ൽ വിവാഹിതയായ നിത്യ അതോടെ സിനിമയിൽ നിന്ന് വലിയ ഇടവേളയെടുക്കുകയായിരുന്നു.

  Also Read: കാല് മുറിച്ച് കളയേണ്ടി വരുമെന്ന് പറഞ്ഞു; നടന്‍ ഗൗതം കാര്‍ത്തിക്കിനോട് ഇഷ്ടം തോന്നിയ നിമിഷത്തെ കുറിച്ച് മഞ്ജിമ

  പഞ്ചാബിയായ അരവിന്ദ് സിങ് ജംവാനെയാണ് നിത്യ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇന്ത്യൻ എയർലൈൻസിന്റെ ക്യാബിൻ ക്രൂ ആയിരുന്ന അരവിന്ദും നിത്യയും കോഴിക്കോട് നിന്ന് ചെന്നൈയിലേക്കുള്ള വിമാന യാത്രക്കിടെ കണ്ടുമുട്ടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. വിവാഹത്തോടെ പൂർണമായും നടി കുടുംബകാര്യങ്ങളിലേക്ക് ഒതുങ്ങി. രണ്ട് മക്കളാണ് നിത്യക്കുള്ളത്.

  അടുത്തിടെ ഒരു തമിഴ് സീരിയലിൽ അഭിനയിച്ച നിത്യ ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ്. പള്ളിമണി എന്ന ചിത്രത്തിൽ നായിക ആയിട്ടാണ് താരത്തിന്റെ തിരിച്ചുവരവ്. അതിനിടെ റിയാലിറ്റി ഷോ ജഡ്ജായും നിത്യ തിളങ്ങുന്നുണ്ട്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയിലാണ് നിത്യ ജഡ്ജായി ഇരിക്കുന്നത്.

  Also Read: 'ഞാൻ എന്താണെന്ന് എനിക്കറിയാം, അതൊന്നും എന്നെ വേദനിപ്പിച്ചിട്ടില്ല'; മനസ് തുറന്ന് സയനോര

  ടെലിവിഷനിലെ താരങ്ങൾ അവരുടെ പങ്കാളികളുമായി പങ്കെടുക്കുന്ന ഷോയാണിത്. ഷോയിൽ തന്റെ ശക്തമായ അഭിപ്രായങ്ങൾ പങ്കുവക്കുന്ന നിത്യ ഇതിനകം പ്രേക്ഷകരുടെ ഇഷ്ടം കവർന്നിട്ടുണ്ട്. അടുത്തിടെ ഷോയിൽ വെച്ച് തന്റേത് ആഗ്രഹിച്ചപോലൊരു വിവാഹം ആയിരുന്നില്ലെന്ന് നിത്യ പറഞ്ഞിരുന്നു. പ്രണയവിവാഹം ആയത് കൊണ്ടു തന്നെ കേരള ആചാരങ്ങളോട് കൂടി ആഗ്രഹിച്ച പോലൊരു വിവാഹം ആയിരുന്നില്ല എന്നാണ് നിത്യ പറഞ്ഞത്.

  ഇപ്പോഴിതാ, അത് കണ്ട ഭർത്താവിന്റെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് നിത്യ. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. നിത്യയുടെ വാക്കുകൾ ഇങ്ങനെ.

  'ഞങ്ങൾ ടിവിയിൽ ഷോ കാണുന്ന സമയത്ത് എന്റെ ഭർത്താവ് എന്നോട് ചോദിച്ചു, നിനക്ക് അതും ഇതുമൊക്കെ നഷ്ടമായെന്ന് പറഞ്ഞു. നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഞാൻ എന്റെ ആചാരങ്ങൾ എത്ര മിസ് ചെയ്‌തെന്ന്? കുതിരപ്പുറത്ത് വരുന്ന വരൻ, സംഗീതം, ഞാനും അതൊക്കെ മിസ് ചെയ്തിട്ടുണ്ട്. അത് ഞങ്ങളുടെ ഒരു വെളിപ്പെടുത്തൽ പോലെയായിരുന്നു. 15 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഒരിക്കൽ പോലും ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഒരു കുറ്റ സമ്മതം പോലെ ആയിരുന്നു,' നിത്യ പറഞ്ഞു.

  സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനുള്ള ടിപ്‌സും അഭിമുഖത്തിൽ നിത്യ നൽകുന്നുണ്ട്. 'വിവാഹിതരായ ഏതൊരു ദമ്പതികൾക്കും ഉണ്ടാവുന്ന ആദ്യത്തെ പ്രശ്‌നം അമ്മായിയമ്മമാരോട് പൊരുത്തപ്പെടുന്നതാണ്. അവരുടെ ചില പ്രവർത്തികളോട് കണ്ണടയ്ക്കുന്നതാണ് നല്ലതെന്ന് ഞാൻ പറയും, എല്ലാ കാര്യങ്ങൾക്കും നിങ്ങളുടെ പ്രതികരണം ആവശ്യമില്ല. അവർ നിങ്ങളെക്കാൾ മുതിർന്നവരാണ്, അവരുടെ മനോഭാവത്തോട് തർക്കിക്കുന്നത് കൊണ്ട് നല്ലതൊന്നും സംഭവിക്കാൻ പോകുന്നില്ല.

  അവർ ചിലപ്പോൾ തെറ്റായിരിക്കാം, പക്ഷേ നിങ്ങൾ അത് എപ്പോഴും തെളിയിക്കേണ്ടതില്ല. നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കുക എന്നതാണ് പിന്നെയുള്ള കാര്യം. സന്തോഷകരമായ ജീവിതം എന്നൊന്നില്ല, നമ്മൾ സന്തോഷം കണ്ടെത്തുകയാണ്‌ ചെയ്യേണ്ടത്. എല്ലാവർക്കും പ്രശ്‌നങ്ങളും പൊരുത്തക്കേടുകളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകും, എല്ലാം ബാലൻസ് ചെയ്യാൻ ശ്രമിക്കുക. അത് ഒരുമിച്ചുള്ള പരിശ്രമമാണ്,' നിത്യ പറഞ്ഞു.

  Read more about: nithya das
  English summary
  Nithya Das Reveals What Was Her Husband's Reaction After Watching Her Comment About Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X