റിന്ന പറഞ്ഞ യെസ് ആണ് ഇന്നത്തെ ഞാന്‍, പിന്നിലൊരു കെട്ടിട്ട് പിടിച്ചിട്ടുണ്ട്; നിവിന്‍ പോളി പറയുന്നു

മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് നിവിന്‍ പോളി. മലയാളത്തിന് പുറത്തും ഒരുപാട് ആരാധകരെ സമ്പാദിച്ചിട്ടുള്ള നിവിന്‍ വ്യത്യസ്തമായ സിനിമകളിലൂടെ ആരാധകര്‍ക്ക് വിശ്വസ്തനായ താരമായി മാറിയിരിക്കുകയാണ്. സിനിമയിലെ താരകുടുംബത്തിന്റെ മേല്‍വിലാസമില്ലാതെ എത്തിയ നടനാണ് നിവിന്‍ പോളി. ഇപ്പോഴിതാ തന്റെ ഭാര്യയേയും മക്കളേയും കുറിച്ചുള്ള നിവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി മനസ് തുറന്നത്.

ജോലി ഉപേക്ഷിച്ചായിരുന്നു നടന്‍ ആവുക എന്ന തന്റെ സ്വപ്‌നത്തിന് പിന്നാലെ പോകാന്‍ നിവിന്‍ പോളി തീരുമാനിക്കുന്നത്. ഈ സ്വപ്‌നത്തിന് പിന്നിലെ കരുത്ത് തന്റെ ഭാര്യയാണെന്നാണ് നിവിന്‍ പോളി പറയുന്നത്. തന്റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി സ്വന്തം ആഗ്രഹണങ്ങള്‍ വേണ്ടെന്നു വച്ച ആളാണ് ഭാര്യയെന്നും നിവിന്‍ പോളി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ജോലി ഉപേക്ഷിച്ച് സിനിമ

ജോലി ഉപേക്ഷിച്ച് സിനിമ എന്ന സ്വപ്‌നത്തിന് പിന്നാലെ പോകാന്‍ റിന്ന പറഞ്ഞ ആ യെസ് ആണ് ഇന്നത്തെ താന്‍ എന്നാണ് നിവിന്‍ പോളി പറയുന്നത്. തന്റെ ആഗ്രഹങ്ങള്‍ക്ക് വേണഅടി സ്വന്തം ആഗ്രഹങ്ങള്‍ വേണ്ടെന്ന് വച്ചയാളാണ് റിന്നയെന്നും നിവിന്‍ പോളി പറയുന്നു. അതുകൊണ്ട് തന്നെ അനാവശ്യമായി സമയം കളയുന്നതിന് എതിരാണ് റിന്നയെന്നും താരം പറയുന്നു. മാറി നിന്ന് ചിന്തിക്കുന്ന ക്രിട്ടിക് ആണ് റിന്നയെന്നും അതേസമയം വളരെ സിംപിളായി ജീവിക്കുന്നയാളാണെന്നും നിവിന്‍ പറയുന്നു.

തന്റെ ഭാര്യ റിന്ന

തന്റെ ഭാര്യ റിന്ന എല്ലാ കാര്യത്തിനും ഉടനെ യെസ് പറയുന്ന ആളല്ലെന്നാണ് നിവിന്‍ പോളി പറയുന്നത്. ഇതിനൊരു ഉദാഹരണവും നിവിന്‍ പറയുന്നുണ്ട്. ഷൂ തനിക്ക് ഏറെ ക്രേസുള്ള കാര്യമാണ്. എന്നാല്‍ ഇത്തിരി വിലകൂടി ഷൂ വാങ്ങിയാല്‍ സാദാ ഷൂ ഇട്ടാല്‍ പോരെ, വില കൂടിയതൊക്കെ വാങ്ങിക്കൂട്ടി പൈസ കളയണോ എന്ന് ചോദിക്കുമെന്നാണ് നിവിന്‍ പറയുന്നത്. പിന്നീട് ആലോചിക്കുമ്പോള്‍ റിന്ന പറഞ്ഞത് ശരിയാണെന്ന് തോന്നുമെന്നും താരം പറയു്‌നനു. തന്റെ പിന്നിലൊരു കെട്ടിട്ട് പിടിച്ചുണ്ട് റിന്ന എന്നാണ് നിവിന്‍ പോളി പറയുന്നത്.

ആ കെട്ട് രസമുള്ള കാര്യമാണെന്നാണ് നിവിന്‍ പറയുന്നത്. കുറച്ച് ദിവസം കൂട്ടുകാരുമൊക്കെയായി കറങ്ങാന്‍ പോകുമ്പോള്‍ തന്നെ റിന്നയുടെ വിളി വരുമെന്നാണ് നിവിന്‍ പറയുന്നത്. ഇത്രയും മതി, തിരിച്ചു പോരൂ എന്നാകും പറയുക. വീട്ടിലേക്കുള്ള ആ തിരിച്ചു വിളിക്കല്‍ വലിയ സന്തോഷമല്ലേയെന്ന് നിവിന്‍ പോളി ചോദിക്കുന്നു. അതേസമയം തന്റെ മക്കളെ പണത്തിന്റെ മൂല്യം അറിഞ്ഞു വളര്‍ത്തുന്നതിനെക്കുറിച്ചും നിവിന് സംസാരിക്കാനുണ്ട്. തന്റെ കുട്ടിക്കാലം ഓര്‍ത്തുകൊണ്ടാണ് താരം മക്കളെക്കുറിച്ച് സംസാരിക്കുന്നത്.

കുട്ടിക്കാലം

കൈനിറയെ പൈസയുമായി വളര്‍ന്ന കുട്ടിക്കാലമായിരുന്നില്ല തന്റേത് എന്ന് നിവിന്‍ പറയുന്നു. വിദേശത്ത് ജോലിയുള്ളവരുടെ മക്കള്‍ ബ്രാന്‍ഡഡ് ഉടുപ്പുകളിട്ട്, വലിയ കാറില്‍ വന്നിറങ്ങുമ്പോള്‍ പപ്പയും മമ്മിയും എനിക്കെന്താണ് പൈസ തരാത്തതെന്ന് തോന്നിയിരുന്നുവെന്നാണ് നിവിന്‍ പറയുന്നത്. എന്നാല്‍ അതിനുള്ള ഉത്തരം പിന്നീടാണ് കിട്ടിയതെന്നും അങ്ങനെ വളര്‍ത്തിയത് കൊണ്ടാണ് മുന്നോട്ട് പോവണമെന്നും സ്വന്തമായി സമ്പാദിക്കണമെന്നും കുട്ടിക്കാലത്തേ തോന്നിയതെന്നും നിവിന്‍ പോളി പറയുന്നു. പഠിക്കുമ്പോള്‍ തന്നെ താന്‍ ചെറിയ കാര്യങ്ങള്‍ക്കായുള്ള പണത്തിന് വേണ്ടി ജോലി ചെയ്തിരുന്നുവെന്നാണ് നിവിന്‍ പറയുന്നത്.

പണത്തിന്റെ മൂല്യം

നാട്ടിലെ കമ്പ്യൂട്ടര്‍ സെന്ററുകളുടെ നൂറുകണക്കിന് ബോര്‍ഡുകള്‍ പോസ്റ്റിലും മരത്തിലും വലിഞ്ഞു കയറി കെട്ടിയിട്ടുണ്ടെന്ന് നിവിന്‍ പറയുന്നു. കൂട്ടിന് സുഹൃത്തും നടനുമായ സിജു വില്‍സണും നെവിനും ഉണ്ടായിരുന്നുവെന്നും നിവിന്‍ ഓര്‍ക്കുന്നുണ്ട്. ടെക്‌സ്റ്റ് ബുക്കുകള്‍ പ്രിന്റ് ചെയ്യുന്ന സ്ഥലത്ത് പോയി മൊത്തത്തില്‍ എടുത്ത് സ്‌കൂളുകളില്‍ വിതരണം ചെയ്യുമായിരുന്നുവെന്നും എന്നാല്‍ ഇതൊന്നും ആര്‍ഭാട ജീവിതത്തിന് വേണ്ടിയായിരുന്നില്ലെന്നും നിവിന്‍ പറയുന്നു. തന്റെ ആദ്യത്തെ ശമ്പളം അച്ഛനും അമ്മയ്ക്കും നല്‍കുകയായിരുന്നുവെന്നും നിവിന്‍ പറയുന്നു.

അതുകൊണ്ട് തന്നെ തന്റെ മക്കളും പണത്തിന്റെ മൂല്യം അറിഞ്ഞു വളരണം എന്നാണ് നിവിന്റെയും ആഗ്രഹം. താന്‍ വളര്‍ന്ന അതേ രീതിയിലാണ് ദാദയേയും റീസയേയും വളര്‍ത്തുന്നത്. ആഗ്രഹിക്കുമ്പോഴേ എല്ലാം കിട്ടിയാല്‍ മുന്നോട്ട് പോകാനുള്ള ഫയര്‍ ഉണ്ടാകില്ലെന്നാണ് നിവിന്റെ അഭിപ്രായം. ഇതിനാല്‍ വിലയുള്ള ടോയ്‌സ് വേണമെന്ന് പറയുമ്പോള്‍ തന്റെ അച്ഛന്‍ പറഞ്ഞത് പോലെ ഇത്ര വില കൂടിയ കളിപ്പാട്ടം കൊണ്ട് ഈ പ്രായത്തില്‍ കളിക്കരുത്, കുറച്ചുകൂടി വലുതായിട്ട് വാങ്ങാം എന്ന് പറയുമെന്നും നിവിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Recommended Video

സ്വർണ്ണം പണയം വെക്കാൻ വീട്ടിൽ ഉണ്ടായ അടി.. വിൻസിയുടെ പൊളി ഇന്റർവ്യൂ..| Filmibeat Malayalam
 കനകം കാമിനി കലഹം

അതേസമയം നിവിന്‍ പോളിയുടെ പുതിയ സിനിമയായ കനകം കാമിനി കലഹം റിലീസ് ചെയ്തിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയായിരുന്നു റിലീസ്. ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ നായിക. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിവിന്‍ പോളി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. തുറമുഖം ആണ് നിവിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. പിന്നാലെ പടവെട്ട്, മഹാവീര്യര്‍, താരം, ബിസ്മി സ്‌പെഷ്യല്‍, ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല എന്നീ സിനിമകളും അണിയറയിലുണ്ട്.

Read more about: nivin pauly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X