For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂട്ട് മുടക്കുന്ന സണ്ണിയുടെ 'സ്വഭാവം', നിവിന്റെ 'ആക്രമണത്തിന്' ഇരയായ സണ്ണി; താരം പറയുന്നു

  |

  മലയാള സിനിമയിലെ യുവതാരങ്ങളാണ് നിവിന്‍ പോളിയും സണ്ണി വെയ്‌നും. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. സിനിമയുടെ അകത്തും പുറത്തുമെല്ലാം ഒരുപോലെ സൗഹൃദം കാത്തു സൂക്ഷിക്കുന്നവര്‍. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളി കൊച്ചുണ്ണിയായപ്പോള്‍ വില്ലന്‍ വേഷത്തില്‍ എത്തിയത് സണ്ണി വെയ്ന്‍ ആയിരുന്നു.

  തൂവെള്ള സാരിയില്‍ ആവേശം പകര്‍ന്ന് ആവേശി ജെയ്‌ന്റെ ഫോട്ടോസ്‌

  കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് താരങ്ങള്‍ കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ എത്തിയിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതിഥിയായി എത്തിയ നിവിനോട് വീഡിയോയിലൂടെ സണ്ണി വെയ്ന്‍ ചോദിച്ച ചോദ്യമാണ് രസകരമായ സംഭവങ്ങള്‍ക്ക് തുടക്കിടുന്നത്. വിശദമായി വായിക്കാം.

  വളരെ സീരിയസായിട്ട് ടേക്ക് എടുക്കുമ്പോള്‍ മുന്നില്‍ വന്ന് നിന്ന് നീ എന്നെ ചിരിപ്പിക്കുമായിരുന്നു. നിന്നോട് എനിക്ക് ചോദിക്കാനുള്ള ചോദ്യം, നിന്റെ ഈ ആക്രമണത്തിന് ഇരയാകാത്ത ഏതെങ്കിലും നടീനടന്മാരുണ്ടോ എന്നായിരുന്നു സണ്ണി വെയ്ന്‍ പറഞ്ഞത്. പിന്നാലെ മറുപടിയുമായി നിവിന്‍ പോളി എത്തുകയായിരുന്നു. രസകരമായ കഥകളായിരുന്നു നിവിന്‍ മറുപടിയിലൂടെ പങ്കുവച്ചത്.

  സണ്ണി വളരെ ടെന്‍ഷന്‍ ഉള്ളയാളാണെന്നാണ് നിവിന്‍ പോളി പറയുന്നത്. പടം സിങ്ക് സൗണ്ട് ആയിരുന്നു. നമ്മള്‍ എല്ലാ ഡയലോഗും കാണാതെ പഠിച്ച് മനപ്പാഠമാക്കി പറയണം. സണ്ണിയുടെ ഡയലോഗ് ഒക്കെ ഇച്ചിരി കട്ടിയുള്ള വാക്കുകളാണ്. സണ്ണി എന്റെ നല്ല കൂട്ടുകാരനായതുകൊണ്ടും വളരെ അടുത്തിടപെഴകുന്നത് കൊണ്ടും അവന്‍ അത്രയും സീരിയസായ കാര്യങ്ങള്‍ മുമ്പില്‍ നിന്ന് പറയുക എന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ലെന്നും നിവിന്‍ പറഞ്ഞു.

  നീ ഒന്ന് പോടാ, നീ ഇങ്ങനെയൊക്കെ പറയുമ്പോള്‍ എന്തോ പോലെ തോന്നും എന്നൊക്കെ ഞാന്‍ പറയും. അപ്പോള്‍ സണ്ണി പറയും, മിണ്ടാതിരിക്ക് ഞാന്‍ ആ മൂഡില്‍ ഇരിക്കട്ടെ എന്നൊക്കെ. നീ എന്തായാലും ഡയലോഗ് തെറ്റിക്കും റോഷന്‍ ചേട്ടന്‍ നിന്നെ വന്ന് ചീത്ത പറയും എന്നൊക്കെ ഞാന്‍ പറയും. പറഞ്ഞ് പറഞ്ഞ് അവന്‍ ഡയലോഗ് തെറ്റിക്കുകയും ചെയ്യും എന്നും നിവിന്‍ പോളി ഓര്‍ക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാനപ്പെട്ടൊരു രംഗത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവവും നിവിന്‍ പോളി തുറന്നു പറയുന്നുണ്ട് അഭിമുഖത്തില്‍.

  മഞ്ഞിന്റെ പശ്ചാത്തലത്തില്‍ സണ്ണി കുതിരപ്പുറത്ത് വന്ന് ഡയലോഗ് പറയുന്നതായിരുന്നു രംഗം. രണ്ട് ആനകള്‍ ആറ് കുതിരകള്‍ എന്ന് തുടങ്ങുന്നതായിരുന്നു ഡയലോഗ്. ഈ രംഗത്തിന്റെ ചിത്രീകരണം രാവിലെ ആറുമണിക്കായിരുന്നു. അതേസമയം തന്നോട് വരാന്‍ റോഷന്‍ പറഞ്ഞത് 10 മണിക്കായിരുന്നുവെന്നും താന്‍ എത്തും മുമ്പ് സണ്ണിയുടെ സീന്‍ എടുക്കുകയായിരുന്നു ലക്ഷ്യമെന്നും നിവിന്‍ പറയുന്നു. റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞതിലും അരമണിക്കൂര്‍ വൈകിയാണ് താന്‍ സെറ്റിലെത്തിയതെന്നും നിവിന്‍ ഓര്‍ക്കുന്നു.

  സണ്ണിക്കൊപ്പമുള്ള റൊമാന്റിക് അനുഭവങ്ങൾ. | Gouri G Kishan and Sunny Wayne | Filmibeat Malayalam

  എന്നാല്‍ സെറ്റിലെത്തിയ താന്‍ കണ്ടത് താടിയ്ക്ക് കൈയ്യും കൊടുത്തു നില്‍ക്കുന്ന റോഷന്‍ ആന്‍ഡ്രൂസിനെയാണ്. എന്താണെന്ന് ചോദിച്ചപ്പോള്‍ മൂന്നരമണിക്കൂറായി തുടങ്ങിയിട്ട്, അവന്റെ ആറ് ആനയും മൂന്ന് കുതിരയും എന്നായിരുന്നു റോഷന്‍ മറുപടിയെന്നും നിവിന്‍ പറയുന്നു. സത്യത്തില്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് രാവിലെ അഞ്ച് മണിക്കായിരുന്നു സണ്ണി വെയ്ന്‍ എത്തിയത്. അതുകൊണ്ട് തന്നെ ഉറങ്ങാന്‍ സാധിച്ചിട്ടില്ല. അപ്പോഴാണ് കട്ടിയുള്ള ഡയലോഗ് കിട്ടുന്നതെന്നും അതോടെ സണ്ണി വെയ്ന്‍ ആകെ കണ്‍ഫ്യൂസ്ഡ് ആവുകയായിരുന്നുവെന്നും നിവിന്‍ പോളി ഓര്‍ക്കുന്നു.

  Read more about: nivin pauly sunny wayne
  English summary
  Nivin Pauly Recalls Funny Inicdents With Sunny Wayne During The Shooting Of Kayamkulam Kochunni, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X