For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണമുണ്ടാക്കിയാലേ മിടുക്കനാകൂ എന്ന തോന്നല്‍ സിനിമയിലുമുണ്ട്; മനസ് തുറന്ന് നിവിന്‍ പോളി

  |

  മലയാളത്തിലെ സൂപ്പര്‍താരമാണ് നിവിന്‍ പോളി. സിനിമയില്‍ വേരുകളില്ലാതെ കടന്നു വന്ന് ഇന്ത്യന്‍ തെന്നിന്ത്യയാകെ ഒരുപാട് ആരാധകരുള്ള താരമായി വളര്‍ന്നിരിക്കുകയാണ് നിവിന്‍ പോളി. ചോക്ലേറ്റ് പയ്യനില്‍ നിന്നും കാമ്പുള്ള കഥാപാത്രങ്ങളിലേക്കുള്ള നിവിന്റെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ രാജ്യാന്തര തലത്തിലും നിവിന്‍ കയ്യടി നേടി. ഇപ്പോഴിതാ സിനിമയില്‍ ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് നിവിന്‍ പോളി. തന്റെ സിനിമ ജീവിതത്തെക്കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ മനസ് തുറക്കുകയാണ്.

  സിനിമയില്‍ വരുമ്പോള്‍ ഒരുപാട് പല പേടികളുമുണ്ടായിരുന്നു. നിലനില്‍ക്കാനാകുമോ? തുടര്‍ച്ചയായി സിനിമകള്‍ കിട്ടുമോ? പരായജയപ്പെട്ടാല്‍ കരിയര്‍ ഇല്ലാതാകുമോ? എന്നാണ് നിവിന്‍ പോളി പറയുന്നത്. തന്നെ തേടി വരുന്ന സിനിമകള്‍ മാത്രം അഭിനയിക്കുക. വിജയവും പരാജയവും അനുഭവിച്ചറിഞ്ഞ് മുന്നോട്ട് യാത്ര ചെയ്യുക എന്നായിരുന്നു തുടക്കകാലത്ത് തന്റെ രീതിയെന്നാണ് നിവിന്‍ പോളി പറയുന്നത്. എന്നാല്‍ അത് മാറിയെന്നും താരം പറയുന്നു. വിജയ പരാജയങ്ങളെ ബന്ധപ്പെടുത്തി മാത്രമല്ല സിനിമ തിരഞ്ഞെടുക്കാറുള്ളതെന്നും പ്രേക്ഷകരെ രസിപ്പിക്കുന്നതും വ്യത്യസ്തവുമായ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയെന്നുമാണ് നിവിന്‍ പോളി പറയുന്നത്. ഇതോടെ പരാജയത്തെക്കുറിച്ചുള്ള പേടി മാറിയെന്നും മനസിന് ഇഷ്ടമുള്ള സിനിമകള്‍ മതി എന്നായെന്നും താരം പറയുന്നു.

  Nivin Pauly

  ഹിറ്റായില്ലെങ്കിലും ഒരുപാട് സംസാരിക്കപ്പെട്ട സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. അത്തരം സിനിമകളേയും വിശ്വാസത്തിലെടുക്കാന്‍ തുടങ്ങി. പരാജയപ്പെടുമോ എന്ന് പേടിച്ചിരുന്നാല്‍ സമാധാനത്തോടെ സിനിമ തിരഞ്ഞെടുക്കാനാകാതെ വരുമെന്നും അത് വലിയ തിരിച്ചറിവായിരുന്നുവെന്നും താരം പറയുന്നു. നിവിനെ പോലെ വലിയ ജോലി ഉപേക്ഷിച്ച് സിനിമ സ്വപ്‌നം കാണുന്ന ചെറുപ്പക്കാരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. മനസ് പറയുന്നത് കേള്‍ക്കുകയാണ് നല്ലതെന്നാണ് നിവിന്‍ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

  സമൂഹത്തിന്റെ കാഴ്ചപ്പാട് തോറ്റവന് എതിരാണ്. വിജയിച്ചവനൊപ്പമേ ആളുണ്ടാകൂ. എല്ലാ മേഖലയിലും ഉള്ളത് പോലെ വിജയിച്ചാലേ, പണമുണ്ടാക്കിയാലേ ഒരാള്‍ മിടുക്കനാകൂ എന്ന തോന്നല്‍ സിനിമയിലുമുണ്ടെന്നും നിവിന്‍ പോളി പറയുന്നു. സമൂഹം നല്‍കുന്ന ആ സമ്മര്‍ദ്ദം വളരെ വലുതാണെന്നും നിവിന്‍ ചൂണ്ടിക്കാണിക്കുന്നു. ആ സമ്മര്‍ദ്ദം കളയുകയാണ് വേണ്ടതെന്നും അത് മറക്കണമെന്നും നിവിന്‍ പറയുന്നു. കയ്യില്‍ പൈസ വന്നാല്‍ മാത്രമേ സന്തോഷമുള്ളൂവെന്ന അറ്റാച്ച്‌മെന്റ് മാറ്റിയില്‍ സമാധാനമായി സിനിമ ചെയ്യാം എന്നാണ് നിവിന്‍ പറയുന്നത്.

  നിന്റെ ഇത്രയും വര്‍ഷം പോയില്ലേ എന്ന വാക്കുകള്‍ കേള്‍ക്കാതിരിക്കണമെന്നും താരം പറയുന്നു. മനസ് പറയുന്ന ചില കാര്യങ്ങളുണ്ട്. അത് നമ്മളോട് മാത്രം സംസാരിക്കുന്ന കാര്യങ്ങളാണ്. അത് തെറ്റില്ലെന്നും ഒരുപാട് അഭിപ്രായങ്ങള്‍ കേട്ട്് സ്വപ്‌നത്തില്‍ നിന്നും അകന്നു പോകുന്നതിനേക്കാള്‍ നല്ലത് മനസ് പറയുന്നത് കേള്‍ക്കുന്നതാണെന്നും താരം പറയുന്നു. പിന്നാലെ തന്റെ പുതിയ സിനിമകളെക്കുറിച്ചും നിവിന്‍ മനസ് തുറന്നു. പുതിയ സിനിമകളായ മഹാവൂര്യര്‍, പടവെട്ട്, തുറമുഖം എന്നിവ താന്‍ തിരക്കഥ കേട്ടതും ഉടനെ യെസ് പറഞ്ഞതാണെന്നാണ് നിവിന്‍ പറയുന്നത്. എന്നും നിലനില്‍ക്കുന്ന സിനിമകളായിരിക്കും ഇവയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും താരം പറയുന്നു.

  എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യര്‍ ഇതുവരെ പറയപ്പെടാത്ത പുതിയ വിഷയം പുതിയ രീതിയില്‍ അവതരിപ്പിക്കുന്ന സിനിമയാണെന്നാണ് നിവിന്‍ പറയുന്നത്. സിനിമ കണ്ടു കഴിഞ്ഞ് ഇത് ആ സിനിമ പോലെയില്ലേ എന്നാരും പറയില്ലെന്നാണ് നിവിന്‍ പറയുന്നത്. മറ്റു ഭാഷകളില്‍ പോലും മഹാവീര്യര്‍ പോലൊരു സിനിമ താന്‍ കണ്ടിട്ടില്ലെന്നും താരം പറയുന്നു.

  Read more about: nivin pauly
  English summary
  Nivin Pauly Talks About His Journey As An Actor And New Projects
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X