For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്റ്റേഷനിൽ വച്ച് കുത്തിക്കൊല്ലാൻ ശ്രമിച്ചു; ജീവിതത്തിൽ ആദ്യമായി താൻ കേസ് കൊടുത്ത കഥ പറഞ്ഞ് ചാക്കോച്ചൻ

  |

  മലയാളത്തിലെ ഹേറ്റേഴ്സിലാത്ത നടൻ എന്ന വിശേഷണം ഒരുപാട് കേട്ടിട്ടുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. ആദ്യ കാലങ്ങളിൽ റൊമാന്റിക് ഹീറോ ആയി തിളങ്ങിയ ചാക്കോച്ചൻ ഇന്ന് കൂടുതൽ ആഴമുള്ള അഭിനയ പ്രാധാന്യമേറെയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

  ന്നാ താൻ കേസ് കൊട്, ഒറ്റ്, മുന്നറിയിപ്പ് തുടങ്ങി നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രങ്ങൾ ആയിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് വരാനിരിക്കുന്ന ചിത്രങ്ങളെയും പ്രേക്ഷകർ നോക്കി കാണുന്നത്.

  കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് എന്ന ചിത്രമാണ് ഏറ്റവും പുതുതായി റിലീസിന് എത്തുന്നത്. ഓഗസ്റ്റ് പതിനൊന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ.

  സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രമാണിത്. നിയമ പ്രശ്നങ്ങളെ ചുറ്റിപ്പറ്റി കോടതിയിൽ ഒരു കള്ളനും മന്ത്രിയും തമ്മിൽ നടക്കുന്ന കോടതി വിചാരണയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്.

  Also Read: 16 കിലോ കുറച്ചു, ആത്മവിശ്വാസം കൂടി; പുത്തൻ മേക്കോവറിനെ കുറിച്ച് വിനു മോഹൻ

  കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങുന്ന 99-മത്തെ സിനിമ കൂടിയാണ് ന്നാ താൻ കേസ് കൊട്.

  അതേസമയം, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ തനിക്ക് സ്വന്തം ജീവിതത്തിൽ ഒരു കേസ് കൊടുക്കേണ്ടി വന്ന സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഒരു ട്രെയിൻ യാത്രക്കായി സ്റ്റേഷനിൽ ഇരിക്കുന്നതിനിടെയുണ്ടായ സംഭവമാണ് താരം പങ്കുവച്ചത്.

  Also Read: അമ്പിളി ചേട്ടൻ പകർന്ന് തന്ന വലിയ പാഠമാണത്; ജഗതി ശ്രീകുമാറിനെ കുറിച്ച് വാചാലനായി പ്രേംകുമാർ

  "ഒരിക്കെ ഞാൻ കണ്ണൂരിലേക്ക് പോകാന്‍ ട്രെയിൻ കാത്ത് സ്റ്റേഷനിൽ നിൽക്കുവായിരുന്നു, രാത്രി ഒരു പതിനൊന്നര ആയി കാണും. ട്രെയിൻ വരാന്‍ അൽപം വൈകിയപ്പോള്‍ ഞാന്‍ അധികം ആളില്ലാത്ത ഒരിടത്തേക്ക് മാറി നിൽക്കുകയായിരുന്നു, ആ സമയത്ത് മദ്യപിച്ച് ഒരാൾ കേറി വന്നു. എന്നിട്ട് എന്റെ തോളില്‍ കിടന്ന ബാഡ്മിന്റണ്‍ ബാറ്റ് കണ്ട്, നമുക്ക് ബാറ്റ് കളിച്ചാലോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഇപ്പോൾ ഇവിടെ ലൈറ്റില്ല നമുക്ക് കളിക്കാമെന്ന്, അപ്പോള്‍ പുള്ളിടെ കയ്യിലെ കവറിൽ നിന്ന് കത്തി എടുത്തിട്ട് എന്താടാ നിനക്ക് എന്നോട് ബാറ്റ് കളിച്ചാല്‍ കുഴപ്പം എന്നൊക്കെ ചോദിച്ചു.

  Also Read: രാജമൗലിയുടെ ഒരു സിനിമ ചെയ്യുന്നത് ഒരേസമയം 25 സിനിമ ചെയ്യുന്നത് പോലെയാണ്: മഹേഷ് ബാബു

  Recommended Video

  Kunchako Boban Interview: ഇനി ശരിക്കും പഠിച്ചിട്ടേ ഞാൻ ഒരു ഡാൻസ് കളിക്കൂ

  "ഞാൻ ആക്രമിച്ചു കീഴ്പെടുത്തണോ എന്നൊക്കെ ഒന്ന് ചിന്തിച്ചു. പിന്നെ അത് അപകടമായാലോ എന്നോർത്ത് പതിയെ അവിടെ നിന്ന് മാറി റെയിൽവേ പൊലീസില്‍ പറഞ്ഞു. അതിനു ശേഷം ഞാൻ എന്റെ സുഹൃത്ത് ഒരു ഐജിയെ വിളിച്ചു ഇങ്ങനെ ഒരു കോമഡി ഉണ്ടായതായി പറഞ്ഞു. അദ്ദേഹം കോമഡിയോ എന്ന് ചോദിച്ച് എന്നോട് വേഗം കേസ് കൊടുക്കാൻ പറഞ്ഞു, അങ്ങനെയാണ് കേസ് കൊടുത്തത്" കുഞ്ചാക്കോ ബോബൻ പറഞ്ഞു. തനിക്ക് എതിരെ ഒരാൾ പറ്റിച്ചു എന്ന് ആരോപിച്ച് കേസ് കൊടുത്തിട്ടുണ്ടെന്നും ചാക്കോച്ചൻ അഭിമുഖത്തിൽ പറഞ്ഞു.

  Read more about: kunchacko boban
  English summary
  Nna Thaan Case Kodu Movie Fame Kunchacko Boban reveals the police case that he filed in real life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X